അവൾ എന്നെ ഇറുക്കി പുണർന്ന്കൊണ്ട് പറഞ്ഞു… ഒപ്പം എന്റെ ചുണ്ടുകളിൽ അവളുടെ അധരങ്ങൾ ചേർത്ത് ആവേശത്തോടെ ചുംബിച്ചു.
അന്ന് അവൾ എന്റെ ഒപ്പം ആണ് ഉറങ്ങിയത്… അവളെയും കെട്ടിപിടിച്ചു… ചെയ്‌ത തെറ്റുകൾക്ക് എല്ലാം ആ രാത്രി മുഴുവൻ കണ്ണുനീർ പൊഴിച്ചു ഞാൻ… ഒടുവിൽ രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ നിദ്രയിൽ ആണ്ടു പോയി.
>>>>>>>>>>><<<<<<<<<<<
ഒരു തണുത്ത വെളുപ്പാൻകാലത്ത്….
“”””ദേ…. കുഞ്ഞാ…. എഴുന്നേറ്റെ…. “””””
വീണ ഞാൻ പുതച്ച പുതപ്പ് മാറ്റിക്കൊണ്ട് എന്നെ വിളിച്ചു.
ഞാൻ എഴുനേൽക്കാൻ കൂട്ടാക്കാതെ തിരിഞ്ഞു കിടന്നു.
“”””കുഞ്ഞാ…. എഴുന്നേക്ക്… ദേ സമയം ഒരുപാടായിട്ടോ… “”””
അവൾ എന്റെ തോളിൽ പിടിച്ചു കുലിക്കി കൊണ്ട് വിളിച്ചു.
“”””വീണുട്ടി… ഇച്ചിരെ കൂടി… “”””
ഞാൻ കണ്ണുതുറന്നുകൊണ്ട് അവളെ നോക്കി കൊഞ്ചി.
“”””ഞാനിനി വിളിക്കൂലട്ടോ…. എത്ര പ്രാവിശ്യായി… ഞമ്പിളിക്കുന്നു ….. “””””
പരിഭവത്തോടെ അവൾ എന്നെ നോക്കി ചിണുങ്ങി.
“”””എന്തിനാ ഇത്രേ നേരത്തെ എഴുന്നേറ്റിട്ട്…??? “”””
ഞാൻ താല്പര്യം ഇല്ലാതെ ബെഡിൽ എഴുന്നേറ്റ് ഇരുന്നുകൊണ്ട് കണ്ണ് തിരുമ്മി അവളെ നോക്കി ചോദിച്ചു.