കാറിൽ കയറി ഇരുന്ന ശേഷം അവൾ എന്നെ നോക്കി വിളിച്ചു.
നീല സാരിയും ബ്ലൗസും ആണ് വേഷം…
“”””പറ പെണ്ണെ… “””
ഞാൻ അവളെ നോക്കാതെ തന്നെ പറഞ്ഞു.
“””അത്… നമ്മുടെ ഫ്യുച്ചർ പ്ലാൻ എന്തുവാ….??? “”””
അവൾ ഗൗരവത്തോടെ ചോദിച്ചു.
“”””ഫ്യുച്ചർ… പ്ലാൻ…. അതിനിനിയും സമയം ഉണ്ടല്ലോ… “””””
ഞാൻ ആ സംസാരം നിർത്താനായി പറഞ്ഞു.
“”””ഇപ്പോ തന്നെ വൈകി ചെക്കാ…. എനിക്കിനിയും ഇങ്ങനെ ഒറ്റക്ക് വയ്യ സഞ്ജു… !!!!””””
വീണ എന്നെ നോക്കി ചിണുങ്ങി കൊണ്ട് പറഞ്ഞു.
“””എന്റെ പൂതമേ… നീയവിടെ ഒന്ന് അടങ്ങിയിരി…. ഞാൻ പറയാം…. “”””
അവളുടെ ക്ഷമയില്ലായിമ്മ കണ്ടു ഞാൻ പറഞ്ഞു.
“””ഈ ചെക്കനോട് എന്ത് പറഞ്ഞട്ടും കാര്യമില്ല.. …!!! “”””
അവൾ പരിഭവത്തോടെ പറഞ്ഞുകൊണ്ട് നേരെ ഇരുന്നു.
പിന്നീട് അധികം സംസാരം ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായില്ല.