അങ്ങനെ 30 മിനിറ്റ് ബോട്ട് യാത്ര ഞങ്ങൾ 40 മിനിറ്റ് ആക്കി…. ആ സമയത്ത് തിരക്ക് കുറവായതുകൊണ്ട് അവർ അധികം പൈസ ഒന്നും ഈടാക്കിയില്ല…. ജാക്കറ്റ് ഊരി വച്ച് ഷിൽനയുടെ അടുത്ത് ചെന്നപ്പോഴേക്കും പെണ്ണിന്റെ മുഖം കടന്നൽ കുത്തിയതുപോലുണ്ട്… എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുന്നുണ്ട് അവൾ… ഈ പെണ്ണിന് ഇതെന്തു പറ്റി….
: ചതിയൻ….. എന്നെ കറക്റ്റ് 30 മിനിറ്റ് ആയപ്പോൾ തിരിച്ചു കൊണ്ട് വിട്ടു അല്ലെ…. എന്നിട്ട് നിങ്ങൾ പോയപ്പോൾ മുക്കാൽ മണിക്കൂർ… അല്ലേ…
: എടി…. നിന്നെ കൊണ്ട് പോയപ്പോൾ തന്നെ എന്റെ കാലൊക്കെ വേദനിച്ചു തുടങ്ങിയതല്ലേ…. അതുകൊണ്ട് ഇപ്പൊ അത്ര സ്പീഡിൽ ചവിട്ടാൻ പറ്റിയില്ല… അതല്ലേ ലേറ്റ് ആയത്…
: ഉം…. വാ പോകാം.. എനിക്ക് വിശകുന്നു…
: അമ്മായീ… ഇവളെ കെട്ടുന്നവന്റെ കാര്യം പോക്കണല്ലോ ….
: ഏട്ടന് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിൽ ഏട്ടൻ തന്നെ കെട്ടിക്കോ….
: അയ്യോന്റെ മോളെ….. വേണ്ടേ…. ഞാൻ ജീവിച്ച് പൊക്കോട്ടേ.
: അങ്ങനെ വഴിക്ക് വാ…..
ഇങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ വണ്ടി വച്ചിരിക്കുന്ന സ്ഥലത്തു എത്തി. വണ്ടിക്ക് അകത്ത് ഭയങ്കര ചൂടാണ്…… വണ്ടി എടുത്തുകൊണ്ട് നേരെ അടുത്തുള്ള ഒരു a/c റെസ്റ്റോറന്റിൽ പോയി നന്നായി ഭക്ഷണവും കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് ചിത്ര ചേച്ചി അവിടേക്ക് വന്നത്… കൂടെ ഒരു കൂട്ടുകാരിയും ഉണ്ട്. എന്നെ കണ്ട ഉടനെ ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാൻ എല്ലാവരെയും ചേച്ചിക്ക് പരിചയപ്പെടുത്തി. അവർ തിരിച്ചും പരിചയപ്പെടുത്തി. ചേച്ചിയുടെ കൂടെ ഉണ്ടായിരുന്നത് ഇവിടെ ഒരു കോളേജിൽ MBA യ്ക് പഠിക്കുന്ന ദീപ്തി എന്ന പാലക്കാട് കാരിയാണ്. ദീപ്തി ഇപ്പൊ ഉറങ്ങി എഴുന്നേറ്റത് പോലെ ഉണ്ട്. മുഖത്തൊക്കെ നല്ല ക്ഷീണം ഉണ്ട്. ചേച്ചി നല്ല ഉന്മേഷവതിയായി നില്കുന്നുണ്ട്. ഭക്ഷണം മുന്നിൽ ഇരിക്കുന്നത് കൊണ്ട് ഞങ്ങൾ അധിക സമയം സംസാരിക്കാൻ നിന്നില്ല. അവർ കുറച്ചു ദൂരെയായി ഒരു ടേബിളിൽ ഇരിക്കുന്നുണ്ട്. ഞങ്ങൾ കഴിച്ചു കഴിഞ്ഞ് ഷിൽനയ്ക്ക് ഒരു ഐസ് ക്രീമും വാങ്ങിക്കൊണ്ട് പുറത്തേക്ക് കടന്നു.
സമയം 2.30 കഴിഞ്ഞിട്ടുണ്ട്. ഇനി ഏതായാലും മാളിൽ കൂടി പോയിട്ട് നേരെ വീട്ടിലേക്ക് പോകാം. ഇന്നലെ പോയ അതേ മാളിലേക്ക് തന്നെ വണ്ടി വിട്ടു. ഷിൽനയ്ക്കും കുറച്ച് ഡ്രസ് വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞ് അവൾ ആദ്യം തന്നെ ഒരു കടയിൽ കയറി. അമ്മായിയുടെ പേഴ്‌സും എടുത്തുകൊണ്ടാണ് അവൾ പോയത്. ഞാൻ അവളുടെ പുറകെ ചെന്ന് പറഞ്ഞു… ഷോപ്പിംഗ് കഴിഞ്ഞാൽ വിളിച്ചാൽ മതി, ഞങ്ങൾ വെളിയിൽ ഉണ്ടാവും എന്ന്. അവൾക്ക് ഒറ്റയ്ക്ക് പോയി ഡ്രസ് എടുക്കുന്നതാണ് ഇഷ്ടം.. അതുതന്നെ പെണ്ണിന് ഒരു 10 എണ്ണം എങ്കിലും മാറി മാറി ഇട്ട് നോക്കി തൃപ്തി ആയാൽ മാത്രമേ എടുക്കൂ…
ഞാനും അമ്മായിയും ഷോപ്പിന് വെളിയിൽ നിൽക്കുകയാണ്. അപ്പോഴാണ് അമ്മായി പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നത്. ….
……………….താലി മാല. ഉടനെ അമ്മായിയെ കൂട്ടി താഴത്തെ ഫ്ലോറിലേക്ക് വിട്ടു. താഴെയാണ് സ്വർണ കടകൾ ഒക്കെ ഉള്ളത്. കേരളത്തിലെ പ്രമുഖ ജ്വവല്ലറികളുടെയൊക്കെ ഷോറൂം ഉണ്ട് ഇവിടെ.