ചിരിക്കുകയാണ്. ഞാനും അമ്മായിയും ഒന്നും മനസിലാകാതെ മുഖത്തോട് മുഖം നോക്കി ഇരിക്കുകയാണ്. നിമ്യ നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. എന്നെ അധികം പരിചയം ഇല്ലാത്തത് കൊണ്ടാണെന്ന് തോനുന്നു ഞാനുമായി അത്ര കമ്പനി ആയില്ല. ഇനി ചിലപ്പോൾ ആവുമായിരിക്കും. അമ്മായിക്ക് നിമ്യയെ നന്നായി അറിയാവുന്നത്കൊണ്ട് അമ്മായിക്ക് അവളോട് കൂടുതൽ ഇടപഴകുന്നതിൽ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. അവരുടെ സംസാരം തുടർന്നുകൊണ്ടിരുന്നു. അപ്പോയേഴാണ് ഷിൽന അവളുടെ പഴയ ഒരു ലൗ സ്റ്റോറിയെപ്പറ്റി പറഞ്ഞുകൊണ്ട് നിമ്യയെ കളിയാക്കാൻ തുടങ്ങിയത്. ഇത് കേട്ടപ്പോൾ എനിക്കും ആവേശം ആയി. ഞാനും ഇടയിൽ കയറി നിമ്യയോട് ചോദിച്ചു അതെന്താ പിന്നെ പ്രേമിച്ച ചെറുക്കനെ കെട്ടാത്തത് എന്ന്…
നിമ്യ : ഏട്ടാ അതുപിന്നെ….. വീട്ടിൽ ഒക്കെ അറിഞ്ഞു പ്രശ്നമായി. വീട്ടുകർക്കൊന്നും ആ ബന്ധത്തിൽ അത്ര താല്പര്യം ഇല്ലായിരുന്നു.
ഷി : എടി കള്ളീ…. എന്തൊരു നുണയ പറയുന്നേ… അങ്ങനൊന്നും അല്ല ഏട്ടാ… ഇവൾ നൈസായിട്ട് തേച്ചതാ….
ഞാൻ: ആണൊടി നിമ്മ്യേ…. നീ ആള് കൊള്ളാലോ.
നിമ്യ: ഏട്ടാ ഇവൾ ചുമ്മാ പറയുന്നതാ..
(ഇതും പറഞ്ഞുകൊണ്ട് നിമ്യ ഷിൽനയുടെ മുഖത്തുനോക്കി … എടി ദുഷ്ട്ടെ… എന്നൊരു ഭാവത്തിൽ മുഖം ചുളിച്ചു..ഇത് കൂടി ആയപ്പോ പിന്നെ ഷിൽന വിടാതെ പിടിച്ചു)
ഷി : ചുമ്മാതൊന്നും അല്ല ബ്രോ…. ഞാൻ പറയാം. അങ്ങനെ ഇവൾ നിങ്ങളുടെയൊക്കെ മുൻപിൽ നല്ല പുള്ള ചമയണ്ട.
നിമ്യ: എടി മുത്തേ…. എന്തിനാടി അതൊക്കെ ഇപ്പൊ പറയുന്നേ… നീ അത് വിട്… വേറെ എന്താ ഏട്ടാ വിശേഷം…
ഞാൻ: ഇപ്പൊ ഇതാണ് മോളെ വിശേഷം.. നീ പറയെടി ഷിൽനെ..
അമ്മായി : ഇത്രയും ആയ സ്ഥിതിക്ക് ഇനി പറഞ്ഞോ.. എനിക്കും കേൾക്കണം.
ഷി: സംഭവം ഒന്നും ഇല്ല ഏട്ടാ…ഇവൾ നോക്കിയത് ഞങ്ങളുടെ കൂടെ കോളജിൽ ഉണ്ടായിരുന്ന ഒരു ഏട്ടനെയാ. ഞങ്ങൾ 1 st year പടിക്കുമ്പോ പുള്ളിക്കാരൻ ഫൈനൽ ഇയർ ആയിരുന്നു. കാണാൻ നല്ല ചുള്ളൻ ആയിരുന്നു. ഒരു ബൈക് എടുത്തിട്ടാണ് എപ്പോഴും കോളജിൽ വരുന്നത്.. ഇവൾക്ക് ആ വണ്ടി ഭയങ്കര ഇഷ്ടമായിരുന്നു. ..എന്താടി അതിന്റെ പേര്.. ബുള്ഡോസ്റോ … അങ്ങനെ എന്തോ അല്ലായിരുന്നോ..
നിമ്യ: ഇനി ഞാനായിട്ട് മിണ്ടാതിരുന്നിട്ട് കാര്യമില്ലല്ലോ… ബുൾഡോസർ അല്ലെടി പോത്തെ… പൾസർ. … പൾസർ 150.
ഷി : ആഹ്.. അത് തന്നെ. എനിക്ക് നിന്നെപ്പോലെ ബൈക്ക് പ്രാന്തില്ലാത്തതുകൊണ്ട് പേരൊന്നും അറിയില്ല.
ഞാൻ: നീ വിഷയം മാറ്റാതെ കാര്യത്തിലേക്ക് വാ മോളെ… ബാക്കി പറ.
ഷി: ആഹ് അങ്ങനെ പൾസർ ഓടിക്കുന്ന ചേട്ടനെ ഇവൾക്ക് ഭയങ്കര ആരാധന ആയി.. സംഭവം വേറെ ഒന്നും അല്ല അതിൽ കയറി ഒന്ന് കറങ്ങാൻ ആണ്. പിന്നെ ആ ഏട്ടനും കാണാൻ നല്ല ഭംഗി ആയിരുന്നല്ലോ. പെണ്ണിന് ബൈക്കിനോട് തോന്നിയ പ്രണയം മെല്ലെ അത് ഓടിക്കുന്ന ആളിനോടും ആയി.. … മുഴുവൻ പറയാൻ നിന്നാൽ നാളെ രാവിലെ ആയാലും തീരില്ല. അത്രയ്ക്ക് സംഭവ ബഹുലമായിരുന്നു ഇവരുടെ പ്രണയം.
ഹോ… എന്റെ ഏട്ടാ…. എന്തൊക്കെ ആയിരുന്നു… ബൈക്കിൽ കറങ്ങുന്നു, നോട്ട് എഴുതി കൊടുക്കുന്നു, കോളജ് ടൂറിന് പോകുമ്പോ ഒരുമിച്ച് ഒരു സീറ്റിൽ ഇരിക്കുന്നു…. അങ്ങനെ അങ്ങനെ.. അവസാനം പവനായി ശവമായി. നൈസായിട്ട് ഇവൾ തേച്ചു…
ഞാൻ: അതെന്താ നിങ്ങൾ പിന്നെ കല്യാണം കഴിക്കാതെ പിരിഞ്ഞത് ?