അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16
Anjuvum Kaarthikayum Ente Pengalum Part 16 | Author : Rajarshi | Previous Part
ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു…..അവധി കഴിഞ്ഞു അഞ്ജുവിനും കാർത്തുവിനും ദിയയ്ക്കുമൊപ്പം സഗനയും സ്കൂളിൽ പോയിത്തുടങ്ങി….
അമ്മയുടെ അസുഖമൊക്കെ മാറി വീട്ടിൽ വന്നിരുന്നു…സുമേഷിന്റെ കുടുംബവുമായി ഇരുകുടുംബങ്ങളും കൂടുതലായി അടുത്തു…. സുമേഷുമായി ദിയയും….അവരുടെ പ്രണയം വീട്ടുകാർ അറിയാതിരിക്കാൻ രണ്ട് പേരും വളരെയധികം ശ്രദ്ധിച്ചിരുന്നു…
സ്കൂൾ തുറന്നതിൽ പിന്നെ കാർത്തുവിനെ നേരിട്ട് കാണുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല…ഫോണിൽ കൂടെയായി സല്ലാപങ്ങൾ മുഴുവനും…നിത്യയും സമയം കിട്ടുമ്പോൾ ഫോണിൽക്കൂടെയുള്ള ചാറ്റിംഗ് തുടർന്നു…. അതിനിടയിൽ ലച്ചുചേച്ചിയുടെ പിണക്കമൊക്കെ മാറിയിരുന്നു..ഇപ്പോൾ മിക്കവാറും എല്ലാ ദിവസവും വിളിക്കാറുണ്ട്…
അമ്മാവനും ഇടയ്ക്കൊരു ദിവസം വിളിച്ചിട്ടുണ്ടായിരുന്നു…പലരോടും എന്റെ ജോലിക്കാര്യം പറഞ്ഞു വച്ചിട്ടുണ്ട്…വൈകാതെ ലച്ചുവിന്റെ അമ്മവീട്ടിലേയ്ക്ക് താമസം മാറാൻ റെഡിയായിരുന്നോളാൻ പറഞ്ഞിട്ടാണന്ന് ഫോൺ വച്ചത്…നാട്ടിൽ നിന്ന് മാറി നിൽക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ..മനസ്സ് വല്ലാതെ പിടച്ചിരുന്നു…ലച്ചുവിന്റെ കൂട്ട് കിട്ടുമല്ലോ എന്നത് മാത്രമാണ് ചെറിയൊരു ആശ്വസം…അമ്മാവനിൽ നിന്നും വിവരങ്ങൾ അറിഞ്ഞ ലച്ചുവിന് അതിയായ സന്തോഷം ആയിരുന്നു..എത്രയും വേഗം ഞാൻ അവളുടെയടുത്തേയ്ക്ക് ചെല്ലാൻ ലച്ചു ആഗ്രഹിച്ചിരുന്നു…
പതിവ് പോലെ വൈകിട്ട് ആടുകളെയും കൊണ്ട് വീട്ടിലെത്തി കയ്യും മുഖവും കഴുകി അകത്തേയ്ക്ക് കയറി..ഹാളിൽ അമ്മയും അച്ഛനും tv കാണുന്നുണ്ടായിരുന്നു…
ദിയ വന്നില്ലേ അമ്മേ…
വന്നേട…തലവേദനയാണെന്നും പറഞ്ഞു വന്ന പാടെ കയറിക്കിടപ്പുണ്ട്….നിനക്ക് ചായ എടുക്കട്ടെ മോനെ….
ആ…എടുത്ത് വച്ചോ..ഞാൻ കുളിച്ചിട്ട് വരാം….
ഞാൻ കുളിച്ചിട്ട് വന്നിട്ട് ചായ കുടിച്ചു …കുറച്ചു നേരം tv കണ്ടിരുന്നിട്ട് റൂമിലേയ്ക്ക് പോയി…
ബെഡിൽ കിടന്ന് വെറുതെ ഫോണിൽ കുത്തിക്കോണ്ടിരുന്നപ്പോൾ കാർത്തുവിന്റെ മെസ്സേജ് വന്നു….
കാർത്തു:-ഏട്ടാ…എന്തെടുക്കാ…
ഞാൻ:-ഒന്നുമില്ലെടി പെണ്ണേ.. ചുമ്മാ കിടക്കാ…
കാർത്തു:-എനിക്ക് കാണാൻ കൊതിയാകാ…എത്ര ദിവസായി നേരിൽ കണ്ടിട്ട്…
ഞാൻ:-എനിയ്ക്കും കൊതിയൊക്കെയുണ്ട് പെണ്ണേ…എന്ന് വച്ച് ക്ലാസും കളഞ്ഞിട്ട് എപ്പോഴും കണ്ടോണ്ടിക്കാൻ പറ്റില്ലല്ലോ…ഇന്നിപ്പോൾ ബുധൻ അല്ലെ..രണ്ട് ദിവസം കൂടിയല്ലേയുള്ളൂ…ക്ലാസ്….ശനിയാഴ്ച്ച രാവിലെ വനത്തിലോട്ട് പോരെ വൈകിട്ട് തിരിച്ചു വന്നാൽ മതി…
കാർത്തു:-അപ്പോൾ ദിയ ഏട്ടനോടൊന്നും പറഞ്ഞില്ലേ.. വന്നിട്ട്..
ഞാൻ:-ഇല്ല…അവൾ വന്നപാടെ തലവേദനയാണെന്നും പറഞ്ഞു കിടന്നിരുന്നു..ഞാൻ വന്നിട്ട് കണ്ടില്ല…
കാർത്തു:-എന്നാ..എന്റെ ചെക്കന് സന്തോഷമുള്ള ഒരു കാര്യം പറയട്ടെ….
ഞാൻ:-എന്താ…
കാർത്തു:-ഞങ്ങൾക്കിനി തിങ്കളാഴ്‌ച ക്ലാസ് ഉള്ളു…വ്യാഴം വെള്ളി സ്‌പോട്‌സ് ആണ്…ഞാൻ നാളെ രാവിലെ വരട്ടെ…
ഞാൻ:-ചോദിക്കാൻ ഉണ്ടോ…രാവിലെത്തന്നെ പോരെ…കുറച്ച് നാളത്തെ കടമെല്ലാം തീർത്തിട്ട് വൈകിട്ട് തിരിച്ചു വന്നാൽ മതി…