ഞാൻ: 15 തിങ്കൾ, ,, അങ്ങനെ ആണെങ്കിൽ നമുക്ക് ഒരു വെള്ളിയാഴ്ച ഇവിടുന്ന് പോകാം.. 2 ദിവസം അവിടെ ഒക്കെ ഒന്ന് പോയി കറങ്ങാം.. അപ്പൊ അവൾക്കും ഒരു പരിചയം ആവും.
എല്ലാവരും ഞാൻ പറഞ്ഞ അഭിപ്രായത്തോട് യോജിച്ചു.. അമ്മായിക്ക് വീട് പൂട്ടിയിട്ട് പോകാൻ കുറച്ച് വിഷമം ഉണ്ടായിരുന്നു.. അത് അമ്മയും ചേച്ചിയും പറഞ്ഞു സമാധാനിപ്പിച്ചപ്പോ അമ്മായിയും ഹാപ്പി.. അങ്ങനെ പോകുന്നതിന് രണ്ട് ദിവസം മുന്നേ ഞങ്ങൾ എല്ലാവരും ടൗണിൽ പോയി വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിച്ചു.. ബാക്കി ഒക്കെ അവിടെ പോയിട്ട് നോക്കിയിട്ട് വാങ്ങാം എന്ന് അമ്മായി പറഞ്ഞു.. എന്റെ ഫ്ലാറ്റിൽ ഒട്ടുമിക്ക സാധനങ്ങളും ഉണ്ട്…. പിന്നെ ഇവർ രണ്ടുപേർക്കും കിടക്കാനുള്ള റൂം ഒന്ന് സെറ്റ് ചെയ്താൽ മതി.. അത് അവിടെ ചെന്നിട്ട് നോക്കാം എന്ന് ഞാനും പറഞ്ഞു.
അങ്ങനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങാം എന്ന് തീരുമാനിച്ചു.. എന്റെ കാറിൽ. ഞാൻ എന്റെ ബോസ് പ്രദീപ് സാറിനോട് ഒരാഴ്ചത്തേക്ക് ലീവ് ആണെന്ന് പറഞ്ഞു ഉച്ച ആയപ്പോഴേക്കും വീട്ടിൽ എത്തി.. വീട്ടിൽ എല്ലാവരും അമ്മായിയുടെ വീട്ടിൽ പോയിരുന്നു. ഞാൻ അകത്തേക്ക് കയറി അടുക്കളയിൽ പോയി ചോറ് എടുത്തു കഴിച്ചു തുടങ്ങിയപ്പോഴേക്കും ഷിൽന ഫോണിൽ വിളിച്ചു…
ഏട്ടൻ എവിടെയാ… ഉച്ച ആയിട്ടും കാണുനിലല്ലോ അതാ ഇപ്പൊ വിളിച്ചത്.. ലീവ് കിട്ടിയില്ലേ..
എടി ലീവൊക്കെ കിട്ടി.. ഞാൻ വീട്ടിൽ ഉണ്ട്.. ഫുഡ് കഴിച്ചോണ്ടിരിക്കുവാ.. ഒരു 10 മിനിറ്റ്.. ഞാൻ വരാം.
അയ്യോ ഏട്ടൻ കഴിക്കുവാണോ.. ‘അമ്മ ഇവിടെ ബിരിയാണി ഒക്കെ ഉണ്ടാക്കി.. എല്ലാവരും ഏട്ടനെ കാത്തിരിക്കുകയായിരുന്നു..
ഓഹ് ഷിറ്റ്… ഒരു ബിരിയാണി വേസ്റ്റ് ആയല്ലോ… നീ അമ്മായിയോട് അത് പൊതിഞ്ഞ് എടുക്കാൻ പറ… രാത്രി കഴിക്കാം
കൊതിയൻ… രാത്രിയത്തേക്കും കൂടി ഉണ്ട്.. അതൊക്കെ നേരത്തേ കാസറോളിൽ ആക്കി വച്ചിട്ടുണ്ട്.. എന്ന ശരി വേഗം കഴിച്ചിട്ട് വാ.. ഞങ്ങൾ കഴിക്കട്ടെ.
ഗേറ്റ് തുറന്നു കിടക്കുന്നുണ്ട്… അയൽവകത്തെ എല്ലാവരും മുറ്റത്തും ഉമ്മറത്തും ഒക്കെ ഉണ്ട്.. ഞാൻ മനസ്സിൽ വിചാരിച്ചു… ഇവൾക്ക് ഇത്രയധികം ഫാൻസ് ഉണ്ടോ… ഞാനൊന്നും പോകുമ്പോ ഒരു പൂച്ചകുഞ്ഞുപോലും വീട്ടിൽ വന്നില്ലല്ലോ….. ഒക്കെ എന്റെ അമ്മായിയെ കാണാൻ വന്നതാവും.. മോളും മോശമല്ല.. നാട്ടുകാരെ കുറ്റം പറയാൻ പറ്റില്ല..ഞാൻ മുറ്റത് വണ്ടി തിരിച്ചു വച്ചു