അമ്മേ ചായ എടുക്ക്.. കനത്തിൽ എന്തെങ്കിലും കഴിക്കാനും എടുത്തോ..നല്ല വിശപ്പ്.
അങ്ങനെ കുട്ടൂസനെ എന്റെ കൈയ്യിൽ തന്നിട്ട് അമ്മ അടുകളയിലേക്കും ചേച്ചി എന്റെ കൂടെ ഡൈനിങ്ങ് റൂമിലേക്കും വന്നു..
എടാ.. നിത്യ അമ്മായി രാവിലെ വിളിച്ചിരുന്നു.. നീ എഴുന്നേറ്റോ എന്ന് ചോദിച്ചു. അമ്മയാ ഫോൺ എടുത്തത്. എന്താ സംഭവം ?
ആ … എനിക്കറിയില്ല.. എന്നിട്ട് അമ്മായി എന്താ പറഞ്ഞത്
അമ്മായി കുറച്ച് കഴിഞ്ഞ് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു.. ഇപ്പൊ വരുമായിരിക്കും. അമ്മായി രാവിലെ 8 മണി ആയപ്പോ വിളിച്ചതാ.. ‘അമ്മ പറഞ്ഞു അവൻ എണീക്കണേൽ 10 കഴിയും എന്ന്
ഛേ… നശിപ്പിച്ചു.. അമ്മായിയുടെ മുന്നിലെങ്കിലും കുറച്ച് വില ഉണ്ടായിരുന്നതാ… അതും പോയി
ഓഹ് പിന്നേ… അമ്മായിടെ മോളെ നിനക്ക് കെട്ടിച്ചുതരാം എന്നൊന്നും പറഞ്ഞിരുന്നില്ലല്ലോ…. അവന്റെ ഒരു വില..
നിത്യമ്മയി അങ്ങനൊന്നും വിചാരിക്കില്ല.. അമ്മായി പാവല്ലേ…
എന്തായാലും വരട്ടെ… എന്നാലും എന്തായിരിക്കും . ചിലപ്പോ എവിടെങ്കിലും പോകാൻ ആയിരിക്കും… ഞാനാണല്ലോ കുടുംബത്തിലെ ഒഫീഷ്യൽ ഡ്രൈവർ
നന്നായിപോയി… ആ.. ചായ വന്നല്ലോ.. ഇനി സാർ ചായ കുടിക്കാൻ നോക്ക്.. മോനെ ഇങ്ങ് താ..
അങ്ങനെ ചൂട് കട്ടനും ദോശയും ചമ്മന്തി കറിയും കൂട്ടി ഒരു പിടുത്തം പിടിച്ചു.. കൈ കഴുകാൻ വാഷ് ബേസിലോട്ട് പോകുമ്പോഴാ പുറത്തുനിന്നും അമ്മായിയുടെ സംസാരം കേട്ടത്… വേഗം കൈ കഴുകി മുഖത്തൊരു 100 വാട്ട് ബൾബും കത്തിച്ചുകൊണ്ട് നേരെ ഉമ്മറത്തേക്ക് വച്ചു പിടിച്ചു…
കുട്ടൂസൻ നേരത്തെ അമ്മായിയുടെ കയ്യിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.. അവനെ എടുത്ത് നില്കുന്നതുകൊണ്ടാണെന്ന് തോനുന്നു നിത്യമ്മയിയുടെ ഷേപ്പ് ശരിക്കും അങ്ങട് സ്കാൻ ചെയ്യാൻ പറ്റിയില്ല..
അമ്മായി: അമലൂട്ടൻ ഇത്ര ലേറ്റ് ആയിട്ടാണോ എണീക്കുന്നത്… സമയം 12 ആയല്ലോടാ…
ഞാൻ: ഹേയ് അല്ല അമ്മായി… ഞാൻ നേരത്തെ എണീച്ചു… ഇവർ കള്ളം പറയുന്നതാ.
അമ്മ : എടാ ചെറുക്ക…എത്രമണിക്കാടാ നീ എണീച്ചേ ….
അഞ്ജു : അമ്മായി അതൊന്നും കേൾക്കണ്ട… അവനെ ഞാൻ പോയി വിളിച്ചിട്ട എണീച്ചത്.. 11 കഴിഞ്ഞപ്പോ.
ഞാൻ വിഷയം മാറ്റാൻ വേണ്ടി ഇടയിൽ കയറി സംസാരിച്ചു…
അമ്മായി എന്താ വന്നപോലെ മുറ്റത്തു തന്നെ നിൽകുന്നേ.. വാ അകത്തോട്ട് കയറി ഇരിക്ക്..
അമ്മ : അത് ശരിയാണല്ലോ എന്റെ നിത്യേ… ഞാനും വർത്താനം പറഞ്ഞു നിന്നോട് ഇരിക്കാൻ പറയാൻ മറന്നു…
അമ്മായി : അതൊന്നും കുഴപ്പില്ല ഉഷേച്ചി.. ഇതും എന്റെ വീട് തന്നെ അല്ലെ..
(മാമന്റെ വീടുപണി നടക്കുന്ന സമയത്തൊക്കെ അമ്മായിയും ഷിൽനയും ഒക്കെ ഇവിടാണ് നിന്നിരുന്നത്.. അന്ന് എന്റെ ചേച്ചി അഞ്ജലി ഗൾഫിൽ ആയതുകൊണ്ട് സ്ഥലത്തിന് കുറവൊന്നും വന്നില്ല.. മാമൻ കുടുംബ സ്വത്ത് വീതം വച്ചപ്പോൾ കിട്ടിയ സ്ഥലത്താണ് പുതിയ വീട് വച്ചത്.. ഇവിടുന്ന് നടന്നു പോകാനുള്ള ദൂരമേ ഉള്ളു.. ഒരു 5 വീട് കഴിഞ്ഞാൽ മാമന്റെ വീട് ആയി.)