ആ….ഇപ്പൊ കാറി വിളിച്ച സാധനം ഇല്ലേ,, അവളാണ് അഞ്ജലി. എന്നേക്കാൾ 3 വയസ് മൂത്തതാ. കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 3 വർഷം ആയി.. അളിയൻ സുമേഷ്..ഗള്ഫിലാ. പുള്ളി അവിടെ നല്ല സെറ്റപ്പ് ആണ്.. വലിയ ഒരു കമ്പനിയിൽ sales manager ആണ്. ഇവളും അളിയന്റെ കൂടെ ഗൾഫിൽ ആയിരുന്നു.. കൊച്ചുണ്ടായപ്പോ ഇങ്ങോട്ട് വണ്ടി കയറി.. ഒരു മോൻ ഉണ്ട് അവർക്ക്.. എന്റെ സ്വന്തം കുട്ടൂസൻ.. പേര് അർണവ്. ഇപ്പൊ 2 വയസ് ആവുന്നു. കുട്ടൂസൻ ഉള്ളതുകൊണ്ട് സമയം പോകുന്നത് അറിയില്ല…അവന് മാമന്റെ വക ഒരു കുഞ്ഞു സൈക്കിൾ ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്.. സംഭവം 3 ചക്രമുള്ള ചെറിയ ഒരു വണ്ടി ആണേലും അതിന്റെ മുകളിൽ കയറി ഇരുന്നാൽ പിന്നെ അവനാ രാജാവ്… മുറ്റം മുഴുവൻ അവനെയും തള്ളിക്കൊണ്ട് നടക്കണം… പാവത്തിന് പെഡൽ ചവിട്ടാൻ കാൽ എത്തുന്നില്ല.. എന്റെ വിധി… രാവിലെ ആയാൽ തുടങ്ങും.. മാമ.. മാമ… ബൻഡി …ഞാ..ബൻഡി..ബാ ..ബാ…(കുട്ടൂസന്റെ ഭാഷയിൽ അവൻ ഫുൾ ഫോമിൽ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും…സംഭവം വണ്ടി തള്ളിക്കൊണ്ട് നടക്കാൻ എന്നെ വിളിക്കുന്നതാ ).. ഇപ്പൊ മനസിലായില്ലേ അഞ്ജലി എന്തിനാ കാറി വിളിച്ച് എന്നെ എണീപ്പിച്ചത് എന്ന്… കുട്ടൂസനെ എന്റെ കൈയിൽ ഏല്പിച്ചിട്ട് വേണം അവൾക്ക് സ്വസ്ഥമായി ഒന്ന് ഇരിക്കാൻ..
….
……
പല്ലുതേപ്പും കുളിയും കഴിഞ്ഞു മുകളിൽ നിന്നും താഴോട്ട് സ്റ്റെപ് ഇറങ്ങി വരുംമ്പോൾ തന്നെ അമ്മയുടെ കൈയിൽ കിടന്ന് കുട്ടൂസൻ രണ്ടു കൈയ്യും നീട്ടി.. മാമ എന്നും പറഞ്ഞ് സന്തോഷത്തോടെ കിളു കിള ചിരിച്ചു..
ഓഹ് സാർ എണീച്ചോ…. മോളെ അഞ്ചു , വീട്ടിൽ ഇവനുള്ളത് കൊണ്ട് പട്ടിയെ വങ്ങണ്ടല്ലോ എന്ന് ഇന്നലെ വിളിച്ചപ്പോ കൂടി അച്ഛൻ പറഞ്ഞതെ ഉള്ളു … രാത്രി മുഴുവൻ സാർ നമുക്കായി കാവലിരിക്കുകയല്ലേ..
അമ്മേ…ഇവന് ഏതോ പെണ്ണ് സെറ്റായിട്ടുണ്ടോ എന്ന എന്റെ സംശയം.. രാത്രി ചില സംസാരം ഒക്കെ കേട്ടപോലെ തോന്നാറുണ്ട്.
എടി.. നീ വെറുതെ വേണ്ടാതീനം ഒന്നും പറയല്ലേ… എന്റെ മോൻ അങ്ങനൊന്നും ചെയ്യില്ല..അവനേ നല്ല കുട്ടിയാ.. എന്റെ മോന് ഈ അമ്മ കണ്ടെത്തിക്കോളാം നല്ല ഒരു സുന്ദരി പെണ്ണിനെ.
അങ്ങനെ പറഞ്ഞുകൊടുക്ക് അമ്മേ.. ഇവളുടെ വിചാരം എല്ലാരും ഇവളെ പോലെ പാതിരാത്രി ഫോണ് വിളിച്ചോണ്ടിരിക്കുവാ എന്ന..
എടാ പന്നീ… ഞാൻ ആരെയാടാ രാത്രി വിളിച്ചത്…. വെറുതെ പരദൂഷണം പറഞ്ഞു ഉള്ള സൽപേരുകൂടി കളയല്ലേ പൊന്നനിയ…
എടി പൊട്ടീ… ഞാൻ നിന്റെ ഓനെ വിളിക്കുന്ന കാര്യമാ ഉദ്ദേശിച്ചത്.. നിങ്ങൾ പാതിരാത്രി കൊഞ്ചുന്നത് ഞാൻ കുറച്ചൊക്കെ കേൾക്കാറുണ്ട്… .. അടുത്ത റൂമിൽ ഞാൻ ഉണ്ടെന്നെങ്കിലും ഓർത്തൂടെ എന്റെ പുന്നാര ചേച്ചി പെണ്ണേ… കുറച്ച് പതുക്കെ ഒക്കെ സംസാരിക്കാം കേട്ടോ..
അതോടെ ചേച്ചി ക്ലീൻ ബൗൾഡ്…