“എന്നാ താൻ പോയി ആ ടേബിളിൽ ഇരി.. ഞാൻ അങ്ങോട്ട് വരാം…”
“ഹും ശരി…”
സത്യം പറയാലോ ഞാൻ എന്താണ് ചെയ്യുന്നത് എന്ന ബോധം പോലും എനിക്കില്ലായിരുന്നു…
പരിചയം ഇല്ലാത്ത ആളുകളോട് സംസാരിക്കരുത് എന്നൊക്കെ അമ്മ പറഞ്ഞത് ഓർമ്മയുണ്ട്.. പ്രത്യേകിച്ച് ഇങ്ങനെ ഒരു സ്ഥലത്ത്…
പക്ഷേ അവനോട് സംസാരിക്കാതെ ഇരിക്കാൻ എനിക്ക് സാധിച്ചതെ ഇല്ല.. അവൻ്റെ ആ ചെമ്പൻ തലമുടിയും വെള്ളാരം കണ്ണുകളും എന്നെ വല്ലാതെ ആകർഷിച്ചു…
ആള് കുറച്ച് ഓവർ സ്മാർട്ട് ആണ് പക്ഷേ അത് സാരല്ല… ആൺകുട്ടികൾ ആവുമ്പോൾ കുറച്ചൊക്കെ കുറുമ്പ് വേണ്ടേ…
“ദാ… പിടിക്ക്.. നല്ല അസ്സൽ മാംഗോ ജ്യൂസ് ആണ്…”
“താങ്ക്സ്..”
“ഇതിലൊക്കെ എന്ത് താങ്ക്സ്.. ചുരുക്കി പറഞാൽ നമ്മൾ രണ്ടാളും ഇവിടെ ഒരേ വഞ്ചിയിൽ അല്ലേ..??”
“വഞ്ചി..??”
“അതെ.. രണ്ടാളും കമ്പനിക്ക് ആളില്ലാതെ ഒറ്റക്കായിരുന്നു…”
“ഹോ അങ്ങനെ..”
“ഹും… അല്ല.. നമ്മൾ എന്ത് ആൾക്കാർ ആണ് ഇത്രേം നേരം ആയിട്ടും സ്വയം ഒന്ന് പരിചയപ്പെടുത്തിയത് പോലും ഇല്ലല്ലോ..”
“ഓകെ ശരി എന്നാ പറ എന്താ പേര്..??”
“എൻ്റെ പേര് കെവിൻ റിച്ചാർഡ്.. എല്ലാവരും കെവിൻ എന്ന് വിളിക്കും…”
“ഓകെ ഞാൻ അതിഥി ജയരാജ്.. അതിഥി എന്ന് വിളിക്കും…”
“ഹും.. നല്ല പേര്.. എന്ത് ചെയ്യുന്നു പഠിക്കാണോ..??”
“അതെ.. ഇവിടെ ബി ആൻഡ് ആർ കോളേജിൽ… ഫസ്റ്റ് ഇയർ…”