പക്ഷേ ഞാൻ നേരിട്ട പ്രധാന പ്രശ്നം അതൊന്നും ആയിരുന്നില്ല..
എല്ലാവരും അല്ലെങ്കിൽ മിക്കവരും കപ്പിൾസ് ആയിരുന്നു.. ഞാൻ മാത്രം ഒറ്റക്ക്.. അതും ആദ്യമായിട്ട്…
ഉള്ളിൽ എത്തിയതും ശിൽപ്പ ലിജോയുടെ കൂടെ എങ്ങോട്ടോ പോയി…
ഞാൻ ആണെങ്കിൽ എന്ത് ചെയ്യണം എന്നോ എങ്ങോട്ട് പോവും എന്നോ അറിയാതെ അവിടെ അന്തം വിട്ട് നിന്നു…
പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പടെ എല്ലാവരും മദ്യപിക്കുന്നു ആടിപാടുന്നു.. പിന്നെ… പരസ്പരം ചുംബിക്കുന്നു….
എല്ലാം കണ്ട് അന്തം വിട്ട് നിന്നപ്പോൾ ആണ് എന്നെ പുറകിൽ നിന്ന് ആരോ വിളിച്ചത്…
“എക്സ് ക്യൂസ് മി…”
ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ ആയിരുന്നു.. ഉള്ളത് പറയാലോ.. കാണാൻ നല്ല സുന്ദരൻ ആയിരുന്നു കേട്ടോ…
“എസ്…”.
“ഫസ്റ്റ് ടൈം..??”
“യെ… യെസ്…”
“മലയാളി ആണോ..??”
“അ.. അതേ… എങ്ങനെ മനസിലായി..??”
“ഹ.. ഹ ഹാ.. അതൊക്കെ കണ്ടപ്പോ തന്നെ മനസ്സിലായി… ഒറ്റക്കാണോ വന്നത്..??”
“അല്ല.. ഫ്രണ്ട് ഉണ്ട്.. പിന്നെ അവളുടെ ബോയ് ഫ്രണ്ടും…”
“അത് ശരി.. എന്നിട്ട് അവരെവിടെ..??”
“അത്… അവരങ്ങോട്ട്… അങ്ങോട്ട് മാറി…”
“മതി മതി… ചുരുക്കി പറഞ്ഞ താൻ ഒറ്റക്കാണ്..”