ഒരുപാട് അന്വേഷിച്ചു എങ്കിലും കെവിൻ റിച്ചാർഡ്, സോണിയ എന്ന രണ്ട് പേരുകൾ അല്ലാതെ മറ്റൊന്നും അവരെ പറ്റി അറിയാൻ സാധിച്ചില്ല…
യഥാർത്ഥ പ്രതികൾ ഇപ്പോഴും തിരശീലക്ക് പുറകിൽ ആണ്..
പിന്നീടുള്ള വർഷങ്ങൾ അത്രയും അതിഥി ബാംഗ്ലൂർ ഉള്ള ഒരു മെൻ്റൽ അസൈലത്തിൽ ചികിൽസയിൽ ആയിരുന്നു.. ഇപ്പോഴും അവള് ട്രീറ്റ്മെൻ്റിൽ ആണ്…
ഈ ഒരു അവസ്ഥക്ക് പ്രത്യേകിച്ച് ചികിത്സ ഒന്നും നിലവിൽ ഇല്ലായിരുന്നു..
കൗൺസിലിംഗ് കൃത്യമായ ജീവിത രീതി പ്രാർത്ഥന ധ്യാനം യോഗ എന്നിവ മാത്രം ആണ് പരിഹാരം…
ആ സംഭവങ്ങൾക്ക് എല്ലാം ശേഷം അതിഥി ആളാകെ മാറി…
ഇപ്പൊൾ കാണുന്ന പോലെ പുസ്തകങ്ങളുടെ ലോകത്ത് ആരോടും മിണ്ടാതെ.. ഒന്നിനോടും പ്രത്യേകിച്ച് താല്പര്യം ഇല്ലതെ അന്തർമുഖയായി മാറിയിരുന്നു…
അതിഥിയെ പഴയ അവസ്ഥയിലേക്ക് കൊണ്ട് വരാൻ ഉള്ള പരിശ്രമത്തിൽ ആണ് ഇപ്പോഴും എല്ലാവരും…
അവളുടെ ഡയറി എൻ്റെ മനസ്സിൽ വല്ലാതെ പതിഞ്ഞു..
ആദ്യ പകുതി എഴുതുമ്പോൾ ഉള്ള അവളുടെ മനോ ഭാവവും രണ്ടാമത്തെ ഭാഗം എഴുതുമ്പോൾ ഉള്ള മനോ ഭാവവും തമ്മിൽ ഉള്ള അന്തരം വളരെ വലുതായിരുന്നു.. തീർത്തും രണ്ട് വ്യക്തികളെ പോലെ…
കെവിനെ ആദ്യ ഘട്ടത്തിൽ അവള് ആത്മാർത്ഥമായി ആയിരുന്നു സ്നേഹിച്ചിരുന്നത് എന്നത് ആ പേജുകൾ വായിക്കുമ്പോൾ തന്നെ വ്യക്തമാണ്..
പക്ഷേ ആ ഇഷ്ടം എങ്ങനെ പൂർണമായും കാമത്തിന് വഴിമാറി എന്നതിൻ്റെ ഉത്തരം അവൻ അവളിൽ കുത്തി നിറച്ച ലഹരി മാത്രം ആയിരുന്നു..
നേരം ഒരുപാട് വൈകി.. യാത്രാ ക്ഷീണവും ഇതെല്ലാം വായിച്ചപ്പോൾ മനസ്സിലേക്ക് വന്ന ആധിയും എന്നെ ഉറക്കത്തിലേക്ക് തള്ളിയിട്ടു…
പക്ഷേ അതിന് മുന്നേ ഞാൻ ഡയറി ഭദ്രമായി അലമാരയിൽ വച്ച് പൂട്ടിയിരുന്നു…
🌀🌀🌀🌀🌀🌀🌀🌀🌀
പിറ്റേന്ന് രാവിലെ എണീക്കാൻ പറ്റിയില്ല.. വൈകി കിടന്നത് കൊണ്ട് ഏകദേശം ഉച്ചക്ക് ആണ് എഴുന്നേറ്റത്… അതും അമ്മു വന്ന് വിളിച്ചപ്പോൾ..
“ഏട്ടാ.. എണീക്ക്…. വിനു ഏട്ടാ…”