പല തവണ അവളെ പറഞ്ഞ് തിരുത്താൻ നോക്കി പക്ഷേ താൻ അത് ചെയ്യുമ്പോൾ എല്ലാം അതിഥി തന്നിൽ നിന്ന് കൂടുതൽ അകന്ന് പോവുകയായിരുന്നു എന്ന് ശില്പ പറഞ്ഞു…
എല്ലാം കേട്ട് ഹൃദയം തകർക്കുന്ന വേദനയോടെ അദ്ദേഹം വീട്ടിലേക്ക് തന്നെ മടങ്ങി പോന്നു…
അങ്ങനെ വൈകുന്നേരം പതിവ് പോലെ അതിഥി വീട്ടിലേക്ക് മടങ്ങി എത്തി…
അവളെ കാത്ത് അക്ഷമൻ ആയി അവളുടെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു…
തന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ പോകുന്ന മകളെ തടഞ്ഞ് നിർത്തി അദേഹം ചോദിച്ചു…
“അതിഥി… ഒന്ന് നിൽക്ക്…”
“എന്താ….??”
“നീ എവിടെ ആയിരുന്നു ഇത്ര നേരം..??”
“കോളേജിൽ…”
“ഇത്ര നേരമോ..??”
“അത് ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഒന്ന് പുറത്ത് പോയി..”
“നീ ആരോടാ ഈ കള്ളം പറയുന്നത്.. നീ കോളേജിൽ പോയിട്ട് എത്ര ദിവസം ആയി എന്നതിൻ്റെ എല്ലാ റിപ്പോർട്ടും എൻ്റെ കയ്യിൽ ഉണ്ട്… ഇത് വരെ നീ എന്ത് ചെയ്തു എന്നെനിക്ക് പ്രശ്നമല്ല.. പക്ഷേ ഇന്ന് ഇന്ന് നിർത്തിക്കോണം എല്ലാം…”
“അച്ഛൻ എന്താ ഈ പറയുന്നത്… എനിക്കൊന്നും മനസ്സിലാവുന്നില്ല…”
“മതി നിൻ്റെ നാടകം.. നിന്നെ ഞാൻ കഷ്ടപ്പെട്ട് വളർത്തുന്നത് കണ്ട പബ്ബിലും പാർട്ടിയിലും അഴിഞ്ഞാടാൻ അല്ല..”
“ഞാൻ പോയാൽ അച്ഛന് എന്താ കുഴപ്പം… ഞാൻ പ്രായപൂർത്തി ആയ ആളാണ്.. ഇനിയും എന്നെ നിയന്ത്രിക്കാം എന്നോ എൻ്റെ ആഗ്രഹങ്ങൾ തടഞ്ഞ് വക്കാം എന്നോ ആരും കരുതണ്ട… ഞാൻ എനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് പോവും.. എനിക്ക് ഇഷ്ടമുള്ളത് ചെയ്യും.. ആരും എൻ്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട…”
അന്ന് ആദ്യമായി അതിഥിയുടെ മറ്റൊരു മുഖം അവളുടെ വീട്ടുകാർ നേരിൽ കണ്ടു.. എന്താണ് പറയേണ്ടത് എന്നോ ചെയ്യേണ്ടത് എന്നോ അറിയാതെ അവളുടെ അച്ഛൻ ഉൾപ്പടെ എല്ലാവരും പകച്ച് നിന്ന നിമിഷം…