“ഞാൻ ഇന്നലെ രാത്രി ദേവികയുടെ ജനലരികിൽ ഉണ്ടായിരുന്നു, ഉറക്കം വരാതെ സ്റ്റെയർ കേസിൽ ചുമ്മാ ഇരുന്നതാ… പക്ഷെ അതുകൊണ്ട് ദേവികയുടെ മുറിയിൽ നടന്നത് എല്ലാം ഞാൻ ഭംഗിയായി കണ്ടു , കാണുക മാത്രമല്ല പറഞ്ഞെതെല്ലാം കേൾക്കുകയും ചെയ്തു!!”
ദേവിക ഒരു നിമിഷം എന്താണ് പറയേണ്ടത് എന്നറിയാതെ തരിച്ചു നിന്നു.
നിരുപമ അപ്പോൾ ഞങ്ങളെ നോക്കി, കണ്ണ് മുകളിലേക്ക് ആക്കി നോക്കി എന്താണ് നടക്കുന്നത് എന്ന ഭാഷ്യം.
ഞാൻ കണ്ണിറുക്കികൊണ്ട് ഒന്നുമില്ല. എന്ന് കാണിച്ചു.
പടം തുടങ്ങും വരെ ദേവിക എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു.
ഞാൻ എന്റെ ഉള്ളം കൈ ദേവികയുടെ കൈയിൽ വെച്ചുകൊണ്ട്….അവളുടെ കൈ ഞാൻ അമർത്തി പിടിച്ചു. എന്നിട്ട് എന്റെ മുഖം ദേവികയുടെ ചെവിയോട് അടുപ്പിച്ചുകൊണ്ട് പറഞ്ഞു
“പേടിക്കേണ്ട ദേവൂട്ടി..രുക്മിണി ചേച്ചിയോട് ഞാൻ എന്തായാലും പറയില്ല, മരുമകൾ അവർക്ക് രാത്രി സുഖമായിട്ട് ഉറങ്ങാൻ ഉള്ള മരുന്നല്ല എന്നും തരുന്നത് എന്ന്!!”
ദേവിക അതുകേട്ടുകൊണ്ട് അവളുടെ കൈ തിരിച്ചു വച്ച് എന്റെ കയ്യിൽ പിടിച്ചു, എന്നിട്ട് എനിക്ക് വേദനിക്കും പോലെ ഒരു നുള്ളു തന്നു ഞാൻ വേദന കടിച്ചമർത്തികൊണ്ട്, സീറ്റിൽ അടങ്ങിയിരുന്നു. ഒച്ചവെച്ചാൽ നിരുപമയും അടുത്തുള്ളവരും നോക്കുമെന്നു അറിയാവുന്നത് കൊണ്ട് ഞാൻ മിണ്ടാതെ ഇരുന്നു.
പക്ഷെ എന്നെ ഇടം കണ്ണിട്ടു നോക്കിയ നിരുപമ ഞാൻ എന്താണ് ദേവികയുടെ ചെവിയിൽ പറയുന്നത് എന്നറിയാതെ സ്ക്രീനിലേക്ക് തന്നെ വീണ്ടും നോക്കിയിരുന്നു.
ദേവിക അപ്പൊ തല ചരിച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചുകൊണ്ട്, വേദനിച്ചോ സോറി എന്ന് ശബ്ദം വരാതെ മുഖത്തെ ഭാവം കൊണ്ട് മാത്രം പറഞ്ഞു
ഞാൻ കുട്ടികൾ കരയുന്നതു പോലെ ചുണ്ട് താഴേക്ക് താഴ്ത്തി.
“ശോ പാവം ..കുട്ടി ” എന്റെ ചെവിയിൽ ദേവിക പറഞ്ഞു , ഒപ്പം എന്നെ നുള്ളിയ ഭാഗത്തു ദേവികയുടെ വെളുത്തു തുടുത്ത കൈകൊണ്ട് തലോടി … എനിക്കതു നല്ലപോലെ ഇഷ്ടപ്പെട്ടു.
ഞാൻ അപ്പൊ എന്റെ ചെരുപ്പഴിച്ചു വെച്ചുകൊണ്ട് ദേവികയുടെ