ആരോടും അധികം സംസാരിക്കാത്ത
എന്നാൽ എപ്പോളും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടാകും
കാലുകൾക്കു മുടന്തു ഉള്ള എന്നെ എന്തോ സ്റ്റീഫൻ സ്രെധിച്ചു
തേയില കമ്പനി കാണാൻ എല്ലാവരും മല മുകളിലേക്ക് ഓടുമ്പോൾ ഞാൻ മാത്രം പിറകിൽ , ഈ കാലും വച്ചിട്ട്
സ്റ്റീഫൻ എന്റെ കൈ പിടിച്ചു സഹായിച്ചു
എന്തോ ഉള്ളിൽ എവിടെയോ അപ്പോൾ ഒരു സന്തോഷം കിട്ടിയ പോലെ
ഒറ്റപ്പെടലിൽ നിന്നും മനസ്സിന് എന്തോ പോലെ
അന്ന് മൂന്നാറിൽ നിന്നും യാത്ര പറഞ്ഞു പോകുമ്പോൾ രണ്ടു പേരും നമ്പറുകൾ കൈ മാറി
ആദ്യമൊന്നും വിളിച്ചില്ല…..
പിന്നെ കുറേശേ വിളിയായി……….

പിന്നെ ആ വിളി മണിക്കൂറുകളോളം നീണ്ടു പോയി
വിശേഷങ്ങൾ പറയും
ഞാൻ എന്റെ സങ്കടങ്ങൾ പറയും, അപ്പോൾ സ്റ്റീഫൻ ആസോസിപ്പിക്കും
രാത്രി മണിക്കൂറുകളോളം സംസാരിക്കും
സ്റ്റീഫനോ പല കാര്യങ്ങൾ പറയുമെങ്കിലും ജീവിതത്തെ കുറിച്ച അധികം സംസാരിച്ചില്ല
ഞാൻ ചോദിച്ചുമില്ല
പിന്നീട ഒരിക്കൽ വീണ്ടും ഞാൻ മൂന്നാർ കാണാൻ വന്നു അന്നാണ് സ്റ്റീഫൻ സ്റ്റീഫന്റെ ജീവിത കഥ പറയുന്നത്
പാവം………………
എന്റെ മടിയിൽ കിടന്നു പൊട്ടി പൊട്ടി കരഞ്ഞു…………….
എനിക്കോ ഒന്ന് അസോസിപ്പിക്കാനോ പറ്റിയില്ല
ആ ചിരിക്കുന്ന മുഖമുള്ള സ്റ്റീഫൻ ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കി നടക്കുന്നു
അപ്പോൾ എനിക്ക് സ്റ്റീഫനോടുള്ള പ്രണയം കൂടി കൂടി വന്നു
പ്രണയം ആണോ…………..
അറിയില്ല…………….
സ്റ്റീഫൻ ഇല്ലാതെ പറ്റാതെ ആയി