സ്നേഹത്തോടെ മുത്തി
അപ്പോൾ അവളിൽ നിന്നും രണ്ടു തുള്ളി കണ്ണ് നീര് സ്റ്റീഫന്റെ കൈകളിലേക്ക് വീണു
സ്നേഹത്തിന്റെ കണ്ണ് നീര്…………………..
പ്രണയത്തിന്റെ കണ്ണ് നീര്…………………..
അവരുടെ കാർ ചുരം ഇറങ്ങി ഇറങ്ങുമ്പോൾ ……
അവളുടെ മനസ്സിൽ ഒരു പിടി സംശയങ്ങൾ ബാക്കി……….
ആരാകും അന്ന് അവിടെ താങ്ക്സ് എഴുതിയതും പിന്നെ റോസ് പുഷ്പവും വച്ചത്
അന്ന് രാത്രി ഞാൻ പേടിച്ചപ്പോള്‍ സ്റ്റീഫൻ എവിടെയായിരുന്നു
പിന്നെ സ്റ്റീഫൻ എപ്പോൾ ആണ് വന്നു കിടന്നത്
പണ്ട് ഒരിക്കൽ മൊട്ട കുന്നുകൾ നോക്കി അവർ ഇരിക്കുമ്പോൾ നാൻസി അവനോട് ചോദിച്ചു
സ്റ്റെഫാ ഞാൻ പെട്ടെന്ന് അല്ലെങ്കിൽ ഞാൻ ആദ്യം മരിച്ചാൽ നീ എന്ത് ചെയ്യും
അപ്പോൾ സ്റ്റെഫൻ എന്നെ നോക്കി
വഴക്ക് ഒന്നും പറഞ്ഞില്ല എന്താ നീ ഇങ്ങനെ ചോദിക്കുന്നത് എന്നൊന്നും എന്നോട് ചോദിച്ചില്ല
പിന്നെ പറഞ്ഞു
“ വരണ്ടുണങ്ങിയ എന്റെ മനസ്സിലേക്ക് ഒരു തെളി നീരുറവ പോലെ അല്ലെ നാൻസി നീ വന്നത്…………….
“ ഈ നീലാകാശം കണ്ടോ നാൻസി……………….”

“ ആ മേഘങ്ങൾ ഇല്ലെങ്കിൽ എന്ത് ഭംഗി ആ ആകാശത്തിനു………………”
“ ആ മേഘങ്ങൾ അല്ലെ ആകാശത്തിനു ഭംഗി കൂട്ടുന്നത്………………
“ നാൻസി നീയൊന്നു ചിരിച്ചാല്‍ പ്രിയതേ,………….”
“ എന്റെ മനസ്സിൽ ഒരു സൂര്യോദയം …………..”
“എന്നാൽ നീയൊന്നു കരഞ്ഞാലോ …………..”
“എൻ മനം ഒരു പേമാരി ………..”
“നാൻസി നീ ഇനി ഇല്ലെങ്കിലോ ………….”
“അറിയില്ല………..
“പിന്നെ ഞാനും ……..”
“ഈ ലോകമേ നിശ്ചലം അപ്പോൾ എനിക്ക് …..
അപ്പോൾ അവന്റെ നെഞ്ചിലേക്ക് ചാരി അവൾ പറഞ്ഞു
“സ്റ്റീഫ എന്റെ പ്രണയത്തെ സൂക്ഷിച്ച……..
“ചിപ്പിയാണ് നീ .എനിക്കിപ്പോൾ ……….
“മനസ്സ് തളരുമ്പോൾ എന്നെ,……
“നിലനിർത്തുന്നതും നീ തന്നെയാണ്………
“ഇന്ന് ഞാൻ അറിയുന്നു…
“എനിക്ക് നിന്നോടുള്ള പ്രണയവും……..
“സ്നേഹവും…………
ഞാൻ എത്ര കുത്തി നോവിച്ചാലും അവനു നോവില്ല………
അവനു എന്നെ അറിയാം………..
എന്നെ ഇത്രത്തോളം ആരാ മനസ്സിലാക്കിയിട്ടുള്ളത്……….
ഒരിക്കൽ ഞാൻ ചോദിച്ചു
അവനോട്