” കള്ള പന്നി… ടാങ്ക് കഴുകാൻ എല്ലാവരേക്കാളും ഉത്സാഹം അവനായിരുന്നു… എന്നിട്ടിപ്പോ… പണിയെടുക്കാൻ മടി… ”
മനു ദേഷ്യത്തോടെ പറഞ്ഞു.
” ഡേയ്.. സംസാരിച്ചു സമയം കളയാതെ… വേഗം പണി തീർക്കാൻ നോക്ക്… ”
നവീൻ പറഞ്ഞു.
” നിനക്കൊക്കെ പുറത്ത് നിന്ന് ഇങ്ങനെ കല്പിച്ചാൽ മതിയല്ലോ… കഷ്ടപ്പെടുന്നത് ഞങ്ങളല്ലേ… ”
രാഹുൽ പറഞ്ഞു.
” എടാ… വിഷ്ണു,നവീനെ… ആരേലും ഒന്ന് സഹായിക്കെടോ… ”
മനു യാചിച്ചു നോക്കി.
” പറ്റില്ല… ”
നവീനും, വിഷ്ണുവും ഒരേ സ്വരത്തിൽ പറഞ്ഞു.
ഇരുവർക്കും ദേഷ്യം കൂടി.
” ആഹാ… നിനക്കൊന്നും പറ്റില്ല അല്ലെ…? വാടാ രാഹുലെ… എനി ഇവന്മാര് ഒറ്റക്ക് ഒണ്ടാക്കട്ടെ… നമ്മുക്ക് ഇറങ്ങാം… ”
മനു, രാഹുലിനെയും കൂട്ടി ടാങ്കിൽ നിന്ന് പുറത്തിറങ്ങുവാൻ തീരുമാനിച്ചു.
ഈ സമയം നവീനും, വിഷ്ണുവും ടാങ്കിന്റെ വലിയ അടപ്പ് എടുത്ത് അടച്ചു.
” മുഴുവനും വൃത്തിയാക്കാതെ നീയൊന്നും ഇതിന്ന് പുറത്തിറങ്ങില്ല മോനെ… ”
വിഷ്ണു പറഞ്ഞു.
” തുറക്കെടാ… മൈരോളികളെ… ”
മനു ഉറക്കെ ആക്രോശിച്ചു.
” തുറക്കെടാ… ഇതിനകത്ത് ശ്വാസം കിട്ടുന്നില്ല… ”
രാഹുൽ പറഞ്ഞു.
” മരിയാതയ്ക്ക് വൃത്തിയാക്കിക്കോ… അല്ലേൽ നിന്നെയൊക്കെ ശ്വാസം മുട്ടിച്ചു കൊല്ലും ഞാൻ… ”
വിഷ്ണു ചിരിച്ചുകോണ്ട് പറഞ്ഞു.
ഒരാടവും നടക്കില്ലാന്ന് ഇരുവർക്കും മനസ്സിലായി.
” എടാ… മോനെ അടപ്പ് തുറക്കെടാ… ഞങ്ങള് വൃത്തിയാക്കികൊള്ളാം… പ്ലീസ് ഡാ… ”
മനു കെഞ്ചി.
” ഉറപ്പാണോ…? ”
” ഉറപ്പാടാ…. തയോളി… ഒന്ന് തുറക്കെടാ… ഇതിനകത്ത് ഭയങ്കരം ചൂടാടെ….”
അവൻ പറഞ്ഞു.
അങ്ങനെ നവീൻ ടാങ്കിന്റെ അടപ്പ് തുറന്നു കൊടുത്തു.
” ഹാവൂ… ”
മനുവിന് ആശ്വാസമായി.
” പുറത്തിറങ്ങട്ടെ… നിനക്കൊക്കെ കാണിച്ചു തരാം… ”
രാഹുൽ ബിഷനി മുഴക്കി.
” ഡയലോഗ് അടികാണ്ട്… ഉരച്ചു കഴുകെടാ… ”
വിഷ്ണു, മനുവെ കളിയാക്കികൊണ്ട് പറഞ്ഞു.
ഈ സമയം വെള്ളമെടുക്കാൻ വേണ്ടി അഭി താഴെയെത്തി.
ഹാളിൽ ആരെയും കാണുന്നില്ല.
കിച്ചു ഇവിടെയില്ല. പുറത്തെവിടെയോ പോയിട്ടുണ്ട്.