ക്രിക്കറ്റ് കളി 7 [Amal SRK]

Posted by

” അതെ… നിങ്ങളുടെ ഒരു ഹെല്പ് വേണമായിരുന്നു…. ”

സുചിത്ര പറഞ്ഞു.

” എന്ത് ഹെല്പ് ആണ് ചേച്ചി… വേണ്ടത്…? ”

മറ്റാർക്കും അവസരം കൊടുക്കാതെ അഭി കയറി ചോദിച്ചു.

സുചിത്ര പുഞ്ചിരിച്ചുകൊണ്ട് അഭിയെ നോക്കി.

അഭി തിരിച്ചും ചിരിച്ചു കാണിച്ചു.

” വീട്ടിലെ വാട്ടർ ടാങ്ക് അഴുക്കായി കിടക്കുവാ… നിങ്ങൾ ഒന്ന് വന്ന് ക്ലീൻ ചെയ്തു തരുകയാണെങ്കിൽ വലിയ ഉപകാരമായിരുന്നു… ”

സുചിത്ര പറഞ്ഞൊപ്പിച്ചു.

” അതിനെന്താ ചേച്ചി… ഞങ്ങള് ക്ലീൻ ചെയ്തു തന്നോളം… എപ്പഴാണ് വേണ്ടതെന്ന് ചേച്ചി പറഞ്ഞാൽ മാത്രം മതി. ”

അഭി വീണ്ടും സ്ക്രോർ ചെയ്തു.

മറ്റുള്ളവരൊക്കെ കുശുമ്പോടെ അഭിയെ നോക്കി.

” പറ്റുമെങ്കിൽ എത്രയും പെട്ടന്ന് വൃത്തിയാക്കി കിട്ടിയാൽ നന്നായിരുന്നു. ”

അവൾ പറഞ്ഞു.

” ശെരി ചേച്ചി. ഞങ്ങൾ ഇവിടുത്തെ പണിയൊക്കെ തീർത്ത്, ഉടനെ വന്ന് ടാങ്ക് ക്ലീൻ ചെയ്തുകൊള്ളാം… ”

അഭി പറഞ്ഞു.

” അഹ്… ശെരി…
എന്നാ ഞാൻ വരട്ടെ… ”

” ഓക്കേ ചേച്ചി. അതികം വൈകില്ല. ഞങ്ങൾ എത്തിക്കോളാം… ”

അഭി പറഞ്ഞു.

അഭിയുടെ നേതാവ് ചമയല് കൂടെയുള്ളവർക്കൊന്നും അത്ര രസിച്ചില്ല. കിച്ചു അടുത്തുള്ളത് കൊണ്ട് അവരത് പുറത്ത് കാട്ടിയില്ലന്നെ ഉള്ളു.

അമ്മ പോയപ്പോഴാണ് കിച്ചുവിന് ആശ്വാസമായത്.

” ഞാൻ ആകെ പേടിച്ചു പോയി. എന്നെ വല്ല വഴക്ക് പറയാനോ മറ്റോ വന്നതാണെന്ന് കരുതി… ഭാഗ്യം… ”

കിച്ചു സംതൃപ്തിയോട് പറഞ്ഞു.

” ഹം… ”

മനു ഒന്ന് മൂളുക മാത്രം ചെയ്തു.

” എല്ലാവരും പണി ഒന്ന് വേഗം തീർക്ക്. കിച്ചുവിന്റെ വീട്ടിലെ ടാങ്ക് വൃത്തിയാക്കാനുള്ളതാ… ”

അഭി രാജാവിനെ പോലെ പറഞ്ഞു.

മനു, നവീനിന്റെ അടുത്തേക്ക് ചെന്നു.

” എനിക്ക് ഇവന്റെ നേതാവ് ചമയല് കണ്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ട്… ഈ കിച്ചു ഇവിടെയുണ്ടായിപോയി… അല്ലേൽ ഞാനവനെയുണ്ടല്ലോ… ”

മനു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.

” നീ തൽകാലം അടങ്… അവനുള്ളത് വൈകിട്ട് സൗകര്യം പോലെ നമ്മുക്ക് കൊടുക്കാം… ”

നവീൻ അവനെ സമാധാനിപ്പിച്ചു.

അരമണിക്കൂറ് കൊണ്ട് കളിസ്ഥലത്തെ അല്ലറ, ചില്ലറ പണികളൊക്കെ എല്ലാവരും ചേർന്ന് ചെയ്തു തീർത്തു.

” സമയം 11 കഴിഞ്ഞു. നമ്മുക്ക് വേഗം കിച്ചുവിന്റെ വീട്ടിലെ ടാങ്ക് ക്ലീൻ ചെയ്യാം… ”

അഭി എല്ലാവരോടുമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *