” പോടാ.. പൂറാ… ഇന്നലത്തെ എന്റെ സംസാരം നിനക്ക് തമാശയായി തോന്നിയോ…? ഞാൻ അത് സീരിയസ് ആയി പറഞ്ഞതാടാ…
സംസാരിച്ചു നിൽക്കാതെ നീ വേഗം പല്ല് തേച്ച് കളിക്കുന്ന സ്ഥലത്തേക്ക് വാ… ”
അതും പറഞ്ഞ് അഭി ഫോൺ കട്ട് ചെയ്തു.
മനു ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്തേക്ക് എത്തി.
എപ്പോഴും ലേറ്റ് ആയി വരുന്ന കിച്ചു പോലും ഇന്ന് നേരത്തെ എത്തിയിട്ടുണ്ട്.
ഇന്ന് ഇവന്മാരുടെ വായിലിരിക്കുന്നത് മൊത്തം ഞാൻ കേൾക്കും.
മനു മെല്ലെ നടന്ന് അവരുടെ അടുത്തെത്തി.
” ദേ ശുണ്ടൻ വരുന്നുണ്ട്… ”
രാഹുൽ മനുവിനെ കളിയാക്കികൊണ്ട് പറഞ്ഞു.
അത് അവന് അത്ര പിടിച്ചില്ല.
” എന്ത് ശുണ്ടനോ…? ”
മനു ദേഷ്യത്തോടെ ചോദിച്ചു.
” അതെ ശുണ്ടൻന്ന് തന്നെ. ഉത്തരവാദിത്തം ഇല്ലാത്ത നിന്നെയൊക്കെ അങ്ങനെ വിളിക്കാനെ ഒക്കത്തുള്ളൂ. ”
രാഹുൽ പറഞ്ഞു.
അത് കേട്ട് മനുവിന് നല്ലപോലെ ദേഷ്യം വന്നു.
പോയി നിന്റെ തള്ള പൂറിയെ വിളിക്കെടാ…
തന്റെ അമ്മയെ തെറി വിളിച്ചത് കേട്ട് രാഹുലിന് സഹിച്ചില്ല.
രാഹുൽ മനുവിന്റെ കോളറക്ക് പിടിച്ചു.
രണ്ടും കൂടെ അവിടെ വഴക്കായി.
” ഞാൻ നിന്നെ കുറിച്ച് എന്തേലും പറഞ്ഞിട്ടുണ്ടെൽ എന്നെ തിരിച്ചു പറഞ്ഞോണം അല്ലാതെ വീട്ടിലിരിക്കുന്നവരെ കുറിച്ച് വേണ്ടാത്തിനം പറഞ്ഞാലുണ്ടല്ലോ… ”
രാഹുൽ ദേഷ്യത്തോടെ പറഞ്ഞു.
ഇവരുടെ വഴക്ക് തല്ലിലെ കലാശിക്കുവെന്ന് അഭിക്ക് മനസ്സിലായി.
അഭിയും, നവീനും, കിച്ചുവും, വിഷ്ണുവും കൂടെ രണ്ടുപേരെയും പിടിച്ചു മാറ്റി.
” നിർത്തെടാ… പന്നികളെ…
തല്ലുണ്ടാക്കാൻ തുടങ്ങി രണ്ടും കൂടെ രാവിലെ തന്നെ… ”
നവീൻ ഇരുവരോടുമായി പറഞ്ഞു.
അല്പ സമയത്തെ പരിശ്രമത്തിന് ശേഷം ഇരുവരുടെയും വഴക്ക് കെട്ടടങ്ങി.
അഭി എല്ലാവരുടെയും നടുവിലായി നിന്നു. എന്നിട്ട് പറഞ്ഞു : രാവിലെ തന്നെ തല്ല് കൂടി ഇന്നത്തെ ദിവസത്തിന്റെ മൂഡ് കളയണ്ട. നമ്മൾ ഇവിടെ വന്നത് എന്തിനാണ്…? ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്തെ പുല്ല് അറത്ത് വൃത്തിയാക്കാനും, ബാറ്റ് ചെയ്യുന്ന സ്ഥലത്തെ പിച്ച് ലെവലാക്കാനും,
അപ്പൊ എല്ലാവരും ഈ പറഞ്ഞ പണിയിൽ മാത്രം ശ്രദ്ധ കൊടുക്കുക.
വൈകിട്ട് നമ്മുക്ക് ഇവിടെ വച്ച് ക്രിക്കറ്റ് കളിക്കേണ്ടതാണെന്ന് ഓർമ്മ് വേണം.
” അതെ… എന്തിനാണോ വന്നത് ആ പണി ചെയ്യുക. വെറുതെ അനാവശ്യമായി പ്രശനം ഉണ്ടാക്കരുത്…? ”
നവീൻ പറഞ്ഞു.
അങ്ങനെ ആ പ്രശ്നം അവിടെ കെട്ടടങ്ങി.