സ്വാതി : എനിക്കിഷ്ടായി….
അപ്പു : എനിക്കിഷ്ടായില്ല…
അച്ചു : എനിക്കും…
അപ്പുവും അച്ചുവും ഉറക്കെ പറഞ്ഞു. സ്വതിയും ആരവും അത് കേട്ട് ഞെട്ടി അവരെ നോക്കി.
അപ്പു : വല്യ സൌന്തര്യമോന്നുമില്ല ജാടയാണ്…
അച്ചു : ആ പെണ്ണ് ഇവിടെ വേണ്ട നമ്മുടെ ജീവിതം മാറും… ഏട്ടനെ ഞങ്ങള്ളില്‍ നിന്ന് അകറ്റും.
സ്വാതി : മക്കളെ നിങ്ങള്‍ എന്തൊക്കയ പറയണേ….
അപ്പു : ഞങ്ങള്‍ക്ക് വേറെ ഒന്നും പറയാനില്ലേ…
അവന്‍ സ്റ്റെയര്‍ കയറി മുകളിലേക്ക് പൊയി, കൂടെ അച്ചുവും.
സ്വാതി ഇവര്‍ക്ക് എന്ത് പറ്റി എന്ന് പറഞ്ഞ് സോഫയില്‍ തന്നെ സങ്കടത്തോടെ ഇരുന്നു. ആരവിനും അത് തന്നെ ആയിരുന്നു അവസ്ഥ.
ഉച്ച ആയപ്പോള്‍ ആഹാരം കഴിക്കാന്‍ സ്വാതി അരവിനെ വിളിച്ചു, അപ്പുവിനെയും അച്ചുവിനെയും വിളിച്ചു.
ആരവ് ഡൈനിംഗ് ടേബിളില്‍ ഇരുന്നു സ്വാതി ഭക്ഷണം ഡൈനിംഗ് ടേബിളില്‍ വെച്ച് അപ്പുവിനെയും അച്ചുവിനെയും വിളിക്കാന്‍ നിന്നപ്പോഴാണ് സ്റ്റെയര്‍ ഇറങ്ങി വരുന്ന അവരെ സ്വതിയും ആരവും കാണുന്നത്.
ആരവ് ചെയറില്‍ നിന്ന് ചാടി എഴുന്നേറ്റു, സ്വാതിയുടെ കയ്യിലെ പ്ലെയിറ്റ് താഴെ വീണു.
രണ്ട് അപ്സരസുകളെ പോലെ സെറ്റ് സാരിയും അതിന് മാച്ചായ ബ്ലൌസും അണിഞ്ഞ്, അത്യാവശ്യം ചെറിയ മേക്കപ്പും വളയും കമ്മലും മാലയും, പൊട്ടും അരക്ക് കീഴെ വരുന്ന വെപ്പ് മുടിയും എല്ലാം വെച്ച് അപ്പുവും അച്ചുവും അവരുടെ മുന്നില്‍ വന്ന് നിന്നു.
അപ്പു : ഇത്രയും സൌന്തര്യമുണ്ടോ അവള്‍ക്ക്.
സ്വാതി : മക്കളെ നിങ്ങള്‍ എന്താ ഈ കാണിക്കണേ.
അച്ചു : സത്യം, മടുത്തു അമ്മെ… അഭിനയിച്ച്.
സ്വാതി : എന്താ മക്കളെ, എന്തഭിനയം.
അപ്പു : ആണായിട്ട് അഭിനയിച്ച്, ശരീരം കൊണ്ട് ഞങ്ങള്‍ ആണുങ്ങള്‍ ആണ് എന്നാല്‍ മനസ് കൊണ്ട് ഞങ്ങള്‍ പെണ്ണാണ്, വെറും പെണ്ണ്.
സ്വതിയും ആരവും ഞെട്ടി തറഞ്ഞ് നിന്നു.
അച്ചു : അങ്ങനെയുള്ള ഞങ്ങള്‍ക്ക് ഓര്‍മ വെച്ച കാലം മുതല്‍ ഞങ്ങളുടെ മനസ്സില്‍ കയറിയ ആളാണ് ഈ മനുഷ്യന്‍… ഏട്ടനെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ഞങ്ങള്‍ സമ്മദിക്കില്ല.
സ്വാതി : എന്ത് പറഞ്ഞട…. നീയൊക്കെ നിങ്ങളുടെ തന്തയുടെ സ്വഭാവം എടുക്കുകയാണോ കൊല്ലും ഞാന്‍ രണ്ടിനെയും….
സ്വാതി ചീറി. ആരവ് തറഞ്ഞ് നില്‍ക്കുകയാണ്, ഇപ്പോള്‍ തന്‍റെ അനിയന്മാര്‍ പറഞ്ഞതും അമ്മ പറഞ്ഞതും അവന്‍റെ ചെവിയില്‍ മുഴങ്ങി കേട്ടു.
സ്വാതി തളര്‍ന്ന് വീഴാന്‍ പൊയി.
അച്ചുവും അപ്പുവും അവരെ പിടിക്കാന്‍ ആഞ്ഞു.
സ്വാതി : തൊട്ടുപോകരുത് എന്നെ…
ആരവ് അമ്മയെ താങ്ങി സോഫയില്‍ ഇരുത്തി..
സ്വാതി : അമ്മ തോറ്റ് പൊയി മോനെ….
ആരവ് : നിങ്ങള്‍ എല്ലാരും എന്തൊക്കയ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല, അച്ഛന്‍… അച്ഛന്‍… എന്ത് ചെയ്തെന്ന അമ്മ പറയുന്നേ..