സ്വാതി : അവന്‍…. അവന്‍…
അപ്പുവും അച്ചുവും കണ്ണുകളടച്ച് ഇരുന്നു.
അവരുടെ മുഖഭാവം സ്വാതി ഒരു കള്ളച്ചിരിയോടെ കണ്ട് ആസ്വദിച്ചു.
സ്വാതി : അവന് റേഡിയ…
“ ങേ…. എന്താ… പറഞ്ഞെ….. ”, അപ്പുവും അച്ചുവും ഒരുപോലെ ചോദിച്ചു. സന്ദോഷം കൊണ്ട് അവരുടെ കണ്ണ് നിറഞ്ഞു.
സ്വാതി : അവന്‍ എന്നോട് പറഞ്ഞു അവന്‍ ഇപ്പോ നിങ്ങളെ അംഗീകരിക്കാന്‍ പറ്റും.
അപ്പു : സത്യം ആണോ അമ്മേ….
സ്വാതി : അതെ, അത് കൊണ്ട് ഞാന്‍ ഒരു തീരുമാനം എടുത്തു മറ്റന്നാള്‍… ഞായറാഴച്ച നിങ്ങളുടെ വിവാഹം…
അച്ചു : കല്യാണമോ…
സ്വാതി : അതെ….
അപ്പു : ഏട്ടനോട് ചോദിച്ചോ….
സ്വാതി : അതെല്ലാം ഞാന്‍ പറഞ്ഞു അവനും സമ്മദം…
അപ്പുവിന്‍റയും അച്ചുവിന്‍റയും മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.
സ്വാതി : നാളെ കല്യാണ ഡ്രെസ്സുകള്‍ എടുക്കാന്‍ പോകാം.
അവര്‍ തലയാട്ടി പിന്നെ ആഹാരം കഴിച്ച് കോളെജിലേക്ക് അവരുടെ ബൈക്കില്‍ പുറപ്പെട്ടു.
♥ ♥ ♥ ♥ ♥ ♥ ♥
ആരവിനെ ഒന്ന് കാണാന്‍ അവരുടെ മനസ് അതിയായി ആഗ്രഹിച്ചു, പക്ഷെ അന്ന് അവര്‍ക്ക് ആരവിന്‍റെ പീരിയഡ് ഇല്ലായിരുന്നു. ഓരോ പീരിയഡും വിരസതയോടെ തള്ളി നീക്കി അവര്‍ ഇന്‍റര്‍വെല്‍ ആയപ്പോള്‍ സ്റ്റാഫ് റൂമിലേക്ക് ഓടി, സ്റ്റാഫ് റൂമിന്‍റെ പുറത്ത് വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
പെട്ടന്ന് ആരവ് അവരുടെ മുന്നിലേക്ക് വന്നു. അവര്‍ ഞെട്ടിപ്പോയി…. ഇത് പോലെ ഇത്ര അടുത്ത് അവര്‍ നിന്നിട്ടില്ല, പ്രത്യേകിച്ച് ഈ ഒരു മാസം ഏട്ടന്‍റെ മുന്നില്‍ വരാതെ മാറി നടക്കുകയായിരുന്നു.
ആരവ് : എന്താ…. രണ്ടും ഇവിടെ ചുറ്റി തിരിയുന്നത്.
ആരവ് ഗൌരവത്തോടെ ചോദിച്ചു, പക്ഷെ അവന്‍റെ ചുണ്ടില്‍ ഒരു കള്ള ചിരി ഉണ്ടായിരുന്നു.
അപ്പു : അമ്മ… അമ്മ ഏട്ടനോട് എന്തെങ്കിലും പറഞ്ഞായിരുന്നോ….
അപ്പു വിക്കലോടെ ചോദിച്ചു.
ആരവ് : എന്ത്….
അച്ചു : അമ്മ…. കല്യാണം…
ആരവ് : മ്… പറഞ്ഞു.
അപ്പുവിന്‍റയും അച്ചുവിന്‍റയും മുഖത്ത് രക്തം ഇരച്ച് കയറി.
ആരവ് : ഇത് ചോദിക്കാനാണോ… രണ്ടും ഇങ്ങോട്ട് വന്നത്.
അപ്പുവും അച്ചുവും പരസ്പരം നോക്കി.
അപ്പു : അല്ല… കല്യാണം പ്രമാണിച്ച് രണ്ടാഴ്ച ലീവ് എടുക്കാന്‍ പറയാന്‍ വന്നതാ…
ആരവ് : രണ്ടാഴ്ചയോ…. അതൊന്നും പറ്റില്ല…