അന്നൊരു ചൊവ്വാഴ്ച ആയിരുന്നു. അഞ്ജിത ഗുരുവായൂർ പോയതിനു ശേഷം പഠിക്കാൻ വന്ന ആദ്യ ദിവസം. അഞ്ജിത ഗുരുവായൂരിൽ നിന്ന് കൊണ്ട് വന്ന പ്രസാദം അവർക്ക് കൊടുക്കാനൊരുങ്ങി. ക്ലാസ്സിൽ സാറും ഉണ്ടായിരുന്നു. എല്ലാവർക്കും പായസം കൊടുക്കാൻ സർ അനുവാദം കൊടുത്തു. ആ സമയത്താണ് അടിക്കുന്ന ചൂരൽ അന്വേഷിച്ചു കൊണ്ട് പ്രേം അവരുടെ ക്ലാസ്സിൽ എത്തുന്നത്.
( സത്യത്തിൽ അത്തുവിനെ കാണാനല്ല പ്രേം വരുന്നത്. വടി വാങ്ങാൻ തന്നെയായിരുന്നു. പിന്നെ അഞ്ജിത ക്ലാസ്സിൽ വന്ന വിവരവും അവന് അറിയില്ലായിരുന്നു……. )
അവൻ പ്രസാദവുമായി നിൽക്കുന്ന അഞ്ജിതയെ കാണുന്നു. അവളും…….. അവളെ കണ്ട അവന്റെ മുഖം തെളിയുന്നു…….
എന്നാൽ അവനെ കണ്ട ഉടൻ തന്നെ അവളുടെ മുഖം കോപത്താൽ ചുവന്നു തുടുക്കുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ പ്രേം സാറിന്റെ കൈയ്യിൽ നിന്ന് ചൂരൽ വാങ്ങുന്നു…… ചൂരൽ കിട്ടിയ ഉടനെ പോകാൻ തുടങ്ങിയ അവനോട് നിൽക്കാൻ പറഞ്ഞിട്ട് സർ അഞ്ജിതയെ നോക്കി പറയുന്നു.
സർ : അഞ്ജിതേ…. മോളേ …..
പ്രസാദം അവനും കൂടി കൊടുത്തേക്ക്…….
അത്തു : അതു വേണോ സർ ?
സർ : ദൈവത്തിന്റെ പ്രസാദമല്ലേ മോളേ…..
കൊടുക്കുന്തോറും പുണ്യവും കൂടും…..
( കൊടുക്കാൻ ഒട്ടും ഇഷ്ടമില്ലാഞ്ഞിട്ടു കൂടി സാറിന്റെ നിർബന്ധ പ്രകാരം പ്രസാദം കൊടുക്കാനായി അവൾ പ്രേമിനരികിലേക്കെത്തുന്നു…………..)
എന്നാൽ അവൾ അടുത്തു വന്നപ്പോൾ പ്രേം മുഖം തിരിഞ്ഞു നിക്കുന്നു……..
അവൻ അവളെ നോക്കാൻ വേണ്ടി അവൾ ഒന്നു ചുമയ്ക്കുന്നു. പക്ഷേ അവൻ അവളെ mind ചെയ്തില്ല. പിന്നെ അവൾ ഒന്നും നോക്കിയില്ല …… അവനെ വിളിച്ചു……
അത്തു : പ്രസാദം………
അവൻ അവളെ നോക്കി. പക്ഷെ അപ്പോഴും അവൾടെ മുഖത്ത് ദേഷ്യഭാവം ആയിരുന്നു. എന്നിട്ടും അവൻ കൈ നീട്ടി പ്രസാദം വാങ്ങി ……
അവളെ നോക്കി കൈയ്യിൽ നിന്നും പായസം നാക്ക് കൊണ്ട് നീട്ടി നക്കി….. എന്നിട്ട് അവളെ നോക്കി ആരും കാണാതെ കണ്ണിറുക്കി….. അതുകണ്ട് അവൾ മുഖം തിരിച്ചു……. അവൻ ചൂരലും കൊണ്ട് തിരികെ നടന്നു……….