“നമ്മുക്ക് പോളിസി ഇനി കിട്ടിയില്ലെങ്കിലും നല്ല രീതിയിൽ കിട്ടുന്ന പോളിസി മതി…എന്റെ പെണ്ണ് ഇനി ടാർഗറ്റ് തികയ്ക്കാൻ ആരുടെ മുന്നിലും….അവൻ വിതുമ്പി….
“ഊം…ഇല്ല…ഏട്ടാ…ഏട്ടന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം….
“ആ പിന്നെ ബാരിക്ക് എല്ലാം അയച്ചു കൊടുത്തോ…..അവനറിയാതെ പറ്റിയ തെറ്റായിട്ടു ഞാൻ കണ്ടു കൊള്ളാം…..എന്തായലും അവൻ നമ്മുക്ക് ഒരു വഴി തുറന്നു തരികയല്ലേ…..ഉള്ളിലെ വിദ്വേഷം മറച്ചു കൊണ്ട് വൈശാഖൻ പറഞ്ഞു…..
“അതൊക്കെ അയച്ചിട്ടുണ്ട്…..ആ പിന്നെ എന്റെ ഏട്ടൻ കുടിക്കണം എന്ന് തോന്നുമ്പോൾ ആ നശിച്ച പെണ്ണുമ്പിള്ളയുടെ അടുക്കൽ പോകരുത്…..നമ്മുക്ക് ഇത് വഴി ചെത്തിക്കൊണ്ടുപോകുന്ന കണാരൻ ചേട്ടന്റെ കയ്യിൽ നിന്നും നല്ല ഫ്രഷ് കള്ളു വാങ്ങി വക്കാം….
അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി….മുകളിൽ തൂക്കിയിട്ടിരുന്ന ഗുരുവായൂരപ്പന്റെയും അയ്യപ്പന്റേയും മുന്നിൽ കൊണ്ട് പോയി നിർത്തിയിട്ടു അവളുടെ തലയിൽ കൈ വച്ച്….എന്റെ അയ്യപ്പ സ്വാമിയാണെ…എന്റെ ഗുരുവായൂരപ്പനാണേ ഇനി ഞാൻ കുടിക്കില്ല…..
“അവളുടെ കണ്ണ് നിറഞ്ഞു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു….സത്യം…..
“ഊം സത്യം….
“എന്നാൽ ഇനി എന്റെ ഏട്ടന്റെതു മാത്രമായിരിക്കും ഈ പ്രതിഭ…..അവളും അവനും ആലിംഗന ബദ്ധരായി നിന്ന്…..
അത് കഴിഞ്ഞു വൈശാഖൻ അകത്തു കയറി മുണ്ടും ഷർട്ടും എടുത്തിട്ട് വന്നിട്ട് പറഞ്ഞു…ഏറെ നാളായി നീ പറയുന്നില്ലേ…..ഒരു ഡോക്ടറെ കാണണം ഡോക്ടറെ കാണണം എന്ന്…..ഇന്നെന്തായാലും പോയി കണ്ടു കളയാം…..ഇനി എന്റെ കുഴപ്പമാവണ്ടാ….
നമ്മൾ നേരാത്ത വഴിപാടുകൾ ഇല്ലല്ലോ വൈശാകേട്ടാ…അതിന്റെ ഒന്നും ആവശ്യമില്ല….ദൈവം തരുമ്പോൾ തരട്ടെ……പ്രതിഭ പറഞ്ഞു….നമ്മുക്ക് ശ്രമിക്കാം…..അത്ര തന്നെ…..
“അതല്ലാന്നേ…..എനിക്കിനി എന്തെങ്കിലും കൗണ്ടിന്റെ പ്രശ്നമോ മറ്റോ ആണെങ്കിൽ വല്ല മരുന്നും കഴിച്ചു നോക്കാല്ലോ……വൈശാഖൻ പറഞ്ഞിട്ട് ഇറങ്ങി….എന്നിട്ടു തിരിഞ്ഞു നിന്ന് പറഞ്ഞു…നീ ഓഫീസിലേക്ക് പൊയ്ക്കോ…..ഞാൻ ഒരു ഡോക്ടറെ കണ്ടിട്ട് വൈകിട്ട് അവിടെ വന്നു നിന്നെ വിളിക്കാം……
പ്രതിഭയുടെ മുഖം പ്രകാശ പൂരിതമായി…..ഏട്ടൻ വരാമെന്നോ വിളിക്കാൻ….അവൾ വിശ്വാസം വരാത്തത് പോലെ തിരക്കി…..
“ഊം…ഇനി എന്റെ ഭാര്യയെ എവിടെയും ഞാനായിരിക്കും കൊണ്ട് പോകുന്നത്…പോരെ…..അതും പറഞ്ഞു വൈശാഖൻ തന്റെ ബൈക്കും സ്റ്റാർട്ട് ചെയ്തു പുറത്തേക്കു പോയി….
പോകും വഴിയിൽ അവന്റെ മനസ്സിൽ തന്നെ പരിഹാസ രൂപേണ നോക്കുന്ന ബാരിയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു….
**************************************************************************************************************
നവാസ് തന്റെ മൊബൈലിൽ നിന്നും സൂരജിനെ വിളിച്ചു……
“സൂരജേ നവസിക്കയാണ്…….