കണ്ണൻ : പോടാ.. നീ ഒന്നും പറയണ്ട. നീ എനിക്കിട്ട് പണിയാൻ കിട്ടുന്ന അവസരമൊന്നും ഒഴിവാക്കാറില്ല
സിദ്ധാർഥ് : നിങ്ങള് ബ്രദേഴ്‌സ് ഒരുമിച്ച് നിന്നില്ലേൽ പണിയാണേ.. മുത്തച്ഛൻ പോയാൽ പിന്നേ നിങ്ങളല്ലേ രാജാസ്
കണ്ണൻ : പൊന്നളിയാ.. നിങ്ങളെന്നാ ഈ പറയണേ. ഞങ്ങള് കട്ട കമ്പനിയാണ്. അളിയനെന്ത് മുത്തച്ഛൻ പോവാൻ കാത്തിരിപ്പാണോ?
സിദ്ധാർഥ് : ഞാനും ഒരു കോമഡി ഇട്ടതല്ലേ.. സീരിയസ് ആയാ?
വിഷ്ണു : സംഭവം ആളിച്ചിരി കടുപ്പിടുത്തം ആണേലും മുത്തച്ഛൻ മാസ്സാണ്. പണ്ട് എന്നെ കോളേജിൽ സീനിയേഴ്സ് റാഗ് ചെയ്ത് ഗ്രൗണ്ടിലിട്ട് തല്ലിയത് ചോദിക്കാൻ മുണ്ടും മാടികുത്തി പഴേ നാടൻ ജീപ്പിൽ ഗുണ്ടാ സ്റ്റൈലിൽ വന്നിറങ്ങിയ മൊതലാണ്.
സിദ്ധാർഥ് : ഹമ്മോ..ഇതൊക്കെ എപ്പോ നടന്ന കഥ?
കേശു : മുത്തച്ഛന്റെ ഇങ്ങനെ പല കഥകളുണ്ട്. ആയകാലത്ത് പുള്ളി അറിയാതെ നമ്മുടെ നാട്ടിൽ ഒരിലയനങ്ങാത്ത സീൻ ആയിരുന്നു.
സിദ്ധാർഥ് : വെറുതെ അല്ല പുള്ളിയെ എല്ലാർക്കും ഇത്ര പേടി.
കണ്ണൻ : പേടിയുണ്ട് പിന്നെ എല്ലാർക്കും ഒത്തിരി ഇഷ്ടമാ. കട്ടയ്ക്ക് കൂടെ നിൽക്കും വേണ്ടതൊക്കെ സാധിച്ചു തരും.
സിദ്ധാർഥ് : പക്ഷെ മുത്തച്ഛൻ പറയുന്നതൊക്കെ അനുസരിച്ചോണം അല്ലേ?
കേശു : ഹഹ.. അതേ. അളിയൻ സാധനം ഒഴിക്ക്. ആരേലും അന്വേഷിച്ചു വന്നാൽ പണി പാളും.
സിദ്ധാർഥ് കുപ്പി പൊട്ടിച്ചു നാല് ഗ്ലാസിലും ഓരോ പെഗ് വീതം ഒഴിച്ച് ചീഴ്സ് അടിച്ചു. ടച്ചിങ്‌സ് ആയി കപ്പലണ്ടി ഓരോന്നായി കൊറിച്ചു.