എന്റെ ആര്യ 3 [Mr.Romeo]

Posted by

“എങ്ങനൊക്കെയോ   ഞാൻ   റോഡിലേക്കോടി   എനിക്ക്   ചുറ്റും ഉള്ളതൊന്നും   ഞാൻ   കണ്ടില്ല   കാതുകളിൽ   മൂളിച്ച   മാത്രം   ഒന്നും  വ്യെക്തമായി   കേൾക്കാൻ  കഴിയുന്നില്ല….”

“അവളുടെ   അരികിൽ  ഞാൻ  ചെല്ലുമ്പോഴും   അവളെന്നെ   നോക്കി   ചിരിച്ചു   എന്നെ    ഒരു   നിമിഷം   പതറിച്ച   ആ    നിഷ്കളങ്കമായ   പുഞ്ചിരി….”

“മോളെ  നീ…. നീ   എന്തിനാ   ഞാൻ  ചെയ്തതിന്”

“എന്റെ   കണ്ണുകളിൽ   നിന്ന്   രക്തം   ഒഴുകിയിറങ്ങിയ   വേദന  ഞാൻ   അറിഞ്ഞു    ഹൃദയത്തിൽ  നിന്ന്   പൊടിഞ്ഞ   രക്തം”

“അവളെനിക്ക്   നേരെ   കൈ  നീട്ടി”

“ഞാൻ   അവളെ   വാരി   എന്നോട്   ചേർത്ത്   പിടിച്ചു…  അവളെ  ഞാൻ  എടുക്കുമ്പോഴും   വേദനയുടെ   ഞെരകങ്ങൾ   ഞാൻ   കേട്ടു”

“ഒരു   ദിവസമെങ്കിലും  ഒരു   ദിവസം   അത്   മതിയാർന്നു   എനിക്ക്….  ഇപ്പൊ   ഈ   ഒഴുകിയിറങ്ങിയ   കണ്ണീർ   എനിക്ക്   വേണ്ടിയല്ലേ    അതേനോടുള്ള   ഇഷ്ടമല്ലേ    അത്   മതി    എനിക്ക്”

“നീയെന്തൊകെയ   പറയുന്നേ,   വാ   ഞാൻ     അങ്ങനെ   നിന്നെ  വിട്ട്   കൊടുക്കില്ല   ജീവികാണേലും   മരിക്കണേലും   ഒരുമിച്ച്   വാ  മോളെ”

“ഞാൻ   അതും   പറഞ്ഞ്    അവളെ   എന്റെ    കൈകളിൽ   കോരിയെടുത്ത്   എന്റെ   കാറിന്റെ    അരികിലേക്ക്   നടന്നു,  കണ്ണീർ   നിറഞ്ഞതുകൊണ്ടാകാം    കണ്ണിന്റെ   കാഴ്ച   മങ്ങി  തുടങ്ങി”

“വേണ്ട   ചേട്ട   ഞാ….   ഞാൻ   രീക്ഷപെടില്ല    എനിക്ക്   ചേട്ടനെ   വിട്ട്   പോകേണ്ടി   വരില്ലേ……………………..   അവളുടെ   വാക്കുകളിൽ   അവളുടെ   വേദന   ഞാനറിഞ്ഞു   അതിൽ   ഉണ്ടായിരുന്നു   എന്നോടുള്ള   ഇഷ്ട്ടം    ‘എന്തിനാ   ദൈവമേ   എനിക്കീ   വിധി”

“നിനക്കൊന്നും   പറ്റില്ല   പെണ്ണെ    എന്നോടൊപ്പം   ജീവിക്കും   എന്റെ   പെണ്ണായി………………  അത്   പറയുമ്പോഴും    പേമാരി   കണക്കെ    കണ്ണീർ   പെയ്തുകൊണ്ടിരുന്നു”

“എനിക്ക്    പോണ്ട   ചേട്ടനെ    വിട്ട്   പോ…. ൻ …  എഎഹ്‌   പോണ്ട….   പോ  എഹ്ഹ്”

“അവളുടെ   ജീവന്    വേണ്ടിയുള്ള    അവസാന   ശ്വാസവും   നിലച്ചത്   ഞാൻ    അറിഞ്ഞു”

“പെട്ടന്ന്   എന്റെ   നടത്തം   നിന്നു    എന്നിട്ട്   എന്റെ   കൈയിൽ   മുറുക്കെ   പിടിച്ച്    കിടക്കുന്ന    അവളെ   ഞാൻ   നോക്കി    ആ   പുഞ്ചിരി   ഇപ്പോഴും    ഉണ്ട്    ആ   കണ്ണുകൾ    എന്നിൽ   മാത്രം   തങ്ങിനിന്നു”

“എന്റെ   ശ്വാസം   നിലച്ചപോലെ   ഞാൻ   അവളെ   തന്നെ  ഉറ്റുനോക്കികൊണ്ടിരുന്നു    ആ    കണ്ണുകൾ   ചലിച്ചുവോ   ചുണ്ടിലെ   പുഞ്ചിരി   വിരിഞ്ഞുവോ…..

……എന്നെ   കളിപ്പിക്കാൻ    വേണ്ടിയുള്ള   അവളുടെ    കുസൃതികൾ   ആകും….

“ആര്യ   മോളെ   തമാശ    കളിക്കല്ലേ    എന്നീക്ക്    ആര്യ   പറയുന്നത്   കേൾക്ക്   പെണ്ണെ”

Leave a Reply

Your email address will not be published. Required fields are marked *