“അവളുടെ അരികിലേക്ക് അടുത്ത എന്നോട് പെട്ടന്നായിരുന്നു അവളുടെ മറുപടി, അത് കേട്ടതും ഞാനൊന്ന് പകച്ചു കോപം കൊണ്ട് ജ്വലിക്കുന്ന അവളുടെ കണ്ണുകളെ നേരിടാൻ എനിക്ക് കഴിഞ്ഞില്ല”
“വേണ്ട.,.,. എന്നാലും എന്നോട് എന്തിനാ…….. ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ ക്യാബിൽ നിന്ന് ഇറഞ്ഞിയോടി”
“ആര്യ മോളെ നിക്ക്, ഞാൻ പറയുന്നതോന്ന് കേൾക്ക്….. അത് പറഞ്ഞ് അവളെ പിൻ തുടർന്ന് പോയ ഞാൻ കണ്ടത് റോഡിലേക്ക് പിൻ തിരിഞ്ഞ് നടക്കുന്ന എന്റെ ആര്യയെ ആണ്”
“ഞാൻ അവളിലേക്ക് അടുത്തതും”
“എന്റെ അടുത്തോട്ട് വന്ന് പോകരുത് നിങ്ങൾ ചതിയനാ”
“പെട്ടനെന്നോട് അവൾ ചീറിയത്”
“മോളെ പ്ലീസ് ഞാൻ പറയുന്നതോന്ന് കേൾക്ക്”
“വേണ്ട എനിക്കൊന്നും കേൾക്കണ്ട ഇന്നിയും പറ്റിക്കപ്പെട്ട് ജീവിക്കാൻ എനിക്ക് കഴിയില്ല…………………………… അവളുടെ വാക്കുകൾ ഉറച്ചതുപോലെ”
“അവളെന്നെ നോക്കി പിന്നെ അവൾക്കരികിലേക്ക് പാഞ്ഞ് വരുന്ന കാറിനെയും നോക്കി പുഞ്ചിരിച്ചു”
“കാര്യം മനസ്സിലായ ഞാൻ നടനടുത്തു”
“ഒരുപാടിഷ്ട്ട എന്റെ ചേട്ടനെ ലവ് യു”
“പുറകിലേക്ക് നീങ്ങലും ആ വാഹനം അവളെ തട്ടി തട്ടിത്തെറിപ്പിച്ചതും ഒന്നായിരുന്നു”
“ആര്യാ………………..!!!
“ഹൃദയം നിലച്ചത് പോലെ തോന്നി പിന്നെ ഒരു നിലവിളിയോടെ ഞാൻ അവളുടെ പേര് വിളിച്ചത്…. കണ്ണിൽ ഇരുട്ട് കയറിയത് പോലെ കയ്യും കാലും തളർന്നു… അവൾ ഉയർന്ന് നിലത്തേക്ക് പതിക്കുന്നത് എന്റെ മിഴികൾ ഒപ്പിയെടുത്തു അവൾ നിലത്തേക്ക് വീഴുമ്പോഴും ആ മിഴികൾ എന്നെ തന്നെ നോക്കിക്കൊണ്ടിരുന്നു….