“പെട്ടന്ന് മൊബൈൽ റിങ് ചെയ്തു ഞാൻ നോക്കിയപ്പോൾ നിഷ എന്ന് കണ്ടതും എന്നിലേക്ക് ദേഷ്യത്തിന്റെ ഉറവ പൊട്ടിയൊഴുകാൻ തുടങ്ങി…. രണ്ടും കല്പിച്ച് കാൾ അറ്റൻഡ് ചെയ്തു…”
“ഹലോ ആദി…”
“നിഷ പ്ലീസ് എനിക്ക് താൽപര്യമില്ല”
“ആദി പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്”
“ശെരി പറ എന്താ നിനക്ക് വേണ്ടത്”
“ആദി എനിക്ക് എനിക്ക് നിന്നെ കാണണം”
“പറ്റില്ല…. ”
“പ്ലീസ് ആദി”
“നിഷ ഞാൻ പറഞ്ഞ് കഴിഞ്ഞു എനിക്ക് താൽപര്യമില്ല”
“എന്ന എനിക്ക് താല്പര്യമുണ്ട്”
“പെട്ടന്ന് അവളുടെ ടോൺ മാറി”
“ആദി വരും ഇല്ലെങ്കിൽ ആദിയുടെ പേരിൽ ഒരു തുണ്ട് കടലാസ്സ് കഷണത്തിൽ ഒടുക്കും എന്റെ ജീവൻ അങ്ങനെ എനിക്ക് കിട്ടാതെ നിന്നെ ആർക്കും കിട്ടണ്ട”
“നിഷ നിനക്ക് എന്താ പ്രാന്തയോ”
“അതെ എനിക്ക് പ്രാന്താ നീ കാരണം ഞാൻ ഓരോ ദിവസവും ആ പ്രാന്തിനെയും ഇഷ്ടപ്പെടുന്നുണ്ട് ആദി വരും ഞാൻ ഓഫീസിൽ ഉണ്ടാകും കാത്തിരിക്കും വന്നില്ല എങ്കിൽ”
“അവൾ പറഞ്ഞതിൽ ഒരു ഭീഷണിയുടെ സ്വരം നിഴലിച്ചിരുന്നുവോ”
“അതും പറഞ്ഞ് നിഷ കാൾ കട്ട് ചെയ്തു ഞാൻ ഒരു മരതടി പോലെ ഉറച്ച് നിന്നു”
“ചേട്ട….
ആഹ് ആര്യയുടെ വിളിയിൽ ഞാൻ സ്വബോധം വീണ്ടെടുത്തു”
“എന്താ”
“അച്ഛൻ വിളിച്ചിരുന്നു ഇന്ന് വരില്ല എന്ന് പറയാൻ പറഞ്ഞു”
“ആഹ്…..”
“എന്റെ മറുപടി കിട്ടിയതും ആര്യ തിരികെ നടക്കാൻ ഒരുങ്ങി”
“ആര്യ”……. ഞാൻ വിളിച്ചതും അവൾ നിന്നു”
“നമ്മുക്കൊന്ന് പുറത്ത് പോയി വരാം”
“ഞാനത് പറഞ്ഞതും ആ മുഖം കൂടുതൽ ഉദിച്ചു”
“ഹ്മ്മ്…. അവളൊന്ന് മൂളി റൂമിലേക്ക് പോയി”