എന്റെയും സായരയുടെയും സ്നേഹം കാണാത്തവർ അല്ലായിരുന്നു ആരും………………..അവരുടെ കണ്ണുകളും നിറഞ്ഞു തൂവി…………………
ഞാൻ സായരയെ കെട്ടിപ്പിടിച്ചു…………………..
“സായാ……………….എന്നെ തെമ്മാടി മാപ്പിളെ എന്ന് വിളിക്ക് സായാ……………..ഒരൊറ്റ പ്രാവശ്യം………………..”……………….ഞാൻ കരഞ്ഞുകൊണ്ട് അവളോട് അപേക്ഷിച്ചു…………………..
അവളുടെ മുഖത്ത് തലവെച്ച് ഞാൻ കിടന്നു…………………..
പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ പതിഞ്ഞു………………….
ഭാർഗവൻ………………..
ഞാൻ അവനെ നോക്കി……………….
അവൻ എന്നെ എണീപ്പിച്ചു……………..ഒരു സ്ഥലത്തേക്ക് നടത്തിച്ചു……………….
ഒരു മൃതദേഹത്തിന് മുന്നിൽ ഞങ്ങളുടെ നടത്തം നിന്നു………………..
ഞാൻ ആ മൃതദേഹത്തെ നോക്കി………………….
പച്ച………………എന്റെ അരുമസന്തതി………………….
എന്റെ തലയിൽ ഒരു മിന്നൽപ്പിണർ പാഞ്ഞ പോലെ തോന്നി എനിക്ക്………………….
ഞാൻ അവന്റെ അടുക്കൽ മുട്ടുകുത്തി ഇരുന്ന് അവനെ വാരിയെടുത്ത് കരഞ്ഞു…………………..
“ഇതുകൊണ്ടാണോ നീ എന്റെ കൂടെ വരാം എന്ന് പറഞ്ഞത്…………………..പച്ചേ…………………ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ എന്റെ കൂടെ കൂട്ടില്ലായിരുന്നോ പച്ചേ………………..
പച്ചേ………………”……………….ഞാൻ കരഞ്ഞുകൊണ്ട് ഉറക്കെ ആർത്തു………………….
ഞാൻ കുറച്ചുനേരം അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു………………….
ഭാർഗവൻ എന്നെ പിടിച്ചെഴുന്നേല്പിച്ചു………………….
കരയരുത് എന്ന് പറഞ്ഞു………………….
ആദം എന്റെയടുക്കൽ വന്ന് കെട്ടിപ്പിടിച്ചു………………
സങ്കടം ഞാൻ കടിച്ചമർത്തി……………..സങ്കടം പോയപ്പോൾ എന്റെ ഉള്ളിലേക്ക് പ്രതികാരവും ദേഷ്യവും വന്നു……………………..
“ഞാൻ നിന്നോട് പറഞ്ഞ കാര്യം എന്തായി ഭാർഗ്ഗവാ…………….”…………..ഞാൻ ഭാർഗവനോട് ചോദിച്ചു……………………
ഭാർഗവൻ തലയാട്ടിക്കൊണ്ട് പിന്നോട്ട് പോയി ഒരാളെ എന്റെ മുൻപിലേക്ക് കൊണ്ടുവന്നു…………………….
സുഗവൻ……………..
കൈ രണ്ടും കെട്ടിയ നിലയിലായിരുന്നു അവൻ………………….
അവനെ മാത്രം ജീവനോട് ബാക്കി വെക്കാൻ ഞാൻ ഭാർഗവനോട് ആവശ്യപ്പെട്ടിരുന്നു……………..
മിഥിലാപുരിയിലെ ജനങ്ങളോട് ചോളാ മഹാരാജാവിന് വേണ്ടി സംസാരിച്ചത് ഇവനാണ്…………………
അങ്ങനെയെങ്കിൽ മിഥിലാപുരിയിലെ ജനങ്ങളുടെ മറുപടിയും ഇവൻ തന്നെ രാജരാജചോളനോട് പറയണം…………………..
“എന്നെ ഒന്നും ചെയ്യരുത്………………..”………………….സുഗവൻ എന്നോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞു……………………
“ഇത് തന്നെയല്ലേ നിന്നോട് ഞങ്ങൾ എല്ലാവരും പറഞ്ഞത്………………നീ കേട്ടോ………………..”………………..ഞാൻ അവനോട് തിരികെ ചോദിച്ചു………………………
അവൻ കരയുകയല്ലാതെ ഒന്നും പറഞ്ഞില്ല………………….
“വേലപ്പാ……………..ഇവന്റെ കൈകൾ രണ്ടും