റാസ………………
റാസ ബിൻ ഖുറേഷി………………….
ഭാർഗവന് ഈ ദൃശ്യം കണ്ട് മനസ്സിൽ എന്തോ ഒന്ന് തോന്നി…………………..പക്ഷെ അവന് അത് മനസ്സിലാക്കാൻ സാധിച്ചില്ല……………………..
“ചോളനെയും ചേരനെയും പല്ലവനെയും പാണ്ട്യനേയും വാഴ്ത്തിയ തമിഴ് മണ്ണ് വാഴ്ത്താൻ മറന്നു പോയ ഒരു മഹാസാമ്രാജ്യത്തിന്റെ ഉദയമാണ് അവർ കണ്ടതെന്ന് അവർക്കാർക്കും മനസ്സിലാക്കാൻ സാധിച്ചില്ല……………….”………………ആനന്ദ് വെങ്കിട്ടരാമൻ ആവേശത്തോടെ പറഞ്ഞു………………..
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും മറ്റുള്ളവരും ആനന്ദിനെ നോക്കി……………………
“ഖുറേഷി സാമ്രാജ്യം………………”…………….അഭിമാനത്തോടെ ഗാംഭീര്യമായി ആനന്ദ് പറഞ്ഞു………………..
അതുകേട്ട് ചുറ്റും കൂടി നിന്നവർക്കെല്ലാം ഒരു തരം രോമാഞ്ചം വന്നു…………………….
അവർ തേടുന്ന ശത്രുവിന്റെ ചരിത്രമായിട്ട് കൂടി……………………….
ആനന്ദ് പറയാൻ തുടങ്ങി………………….
സൂര്യന് മുൻപിൽ നടന്നുവരുന്ന റാസയുടെ ചിത്രം കൂടുതൽ വെളിവായി……………….പിന്നാലെ വരുന്ന മലവേടന്മാരുടെയും…………………..
റാസയെ കണ്ട് മിഥിലാപുരിയിലെ ഓരോരുത്തനും സന്തോഷിച്ചു………………….
കരിങ്കാലൻ മുത്തു റാസയെ കണ്ട് മുൻകാലുകൾ ഉയർത്തി അമറി…………………
ഭാർഗവൻ റാസയെ സൂക്ഷിച്ചു നോക്കി………………..
റാസയുടെ കയ്യിൽ എന്തോ ഉണ്ട്………………….
ഭാർഗവൻ അവന്റെ കയ്യിലേക്ക് സൂക്ഷ്മതയോടെ നോക്കി………………..
ഒരു മനുഷ്യതല………………
കാലഭൈരവന്റെ തല………………….
അതും തൂക്കി പിടിച്ചാണ് റാസ നടന്നു വരുന്നത്……………….
ഒരൊന്നൊന്നര ഹീറോയിക് നിമിഷം ഭാർഗവന് തോന്നി…………………….
റാസ നടന്നു അവരുടെ അടുക്കൽ എത്തി………………….
ഭാർഗവൻ റാസയ്ക്ക് തലയാട്ടി കാണിച്ചു കൊടുത്തു……………….
റാസ തിരിച്ചും……………… ..
“നമ്മളെ വേട്ടയാടാൻ വന്ന വേട്ടപട്ടിയുടെ തല……………….”……………….ഞാൻ (റാസ) അവർക്ക് ഉയർത്തിക്കാണിച്ചു………………..
അവർ അതുകണ്ട് സന്തോഷിച്ചു…………………
അവർ കയ്യടിച്ചും ആർത്തുവിളിച്ചും അവരുടെ സന്തോഷം അറിയിച്ചു………………….
ഞാൻ കാലഭൈരവന്റെ തല അടുത്തുണ്ടായിരുന്ന ഒരു മരത്തടിയിൽ വെച്ചു…………………..
“മോൻ എവിടെ……………..”…………………ഞാൻ ഭാർഗവനോട് ചോദിച്ചു………………….
അവൻ ജനങ്ങളുടെ നേരെ തല തിരിച്ചു…………………..ജനങ്ങൾ ഇരുവശങ്ങളിലേക്കുമായി ഒഴിഞ്ഞുമാറി……………………
അവന്റെ ഉമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന എന്റെ മകൻ…………………….
ഞാൻ അവന്റെ അടുക്കലേക്ക് ചെന്നു…………………
അവരുടെ അടുക്കൽ മുട്ടുകുത്തി ഇരുന്നു…………………..
“ഉപ്പാ………………ഉമ്മച്ചി മിണ്ടുന്നില്ല ഉപ്പാ…………….ഉമ്മച്ചി മിണ്ടുന്നില്ല………………..”……………..അവൻ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു…………………
എന്റെ കണ്ണുകൾ നിറഞ്ഞു………………….