വീശി…………………..വാൾ അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി തിരികെ വന്നപ്പോൾ ചുടുചോര പുറത്തേക്ക് ചാടി…………………..
“ഇത് നീയിട്ട തീയിൽ വെന്തു മരിച്ച എന്റെ പാവം ജനങ്ങൾക്ക് വേണ്ടി…………………..”…………………അതും പറഞ്ഞു ഞാൻ വീണ്ടും അവന് നേരെ എന്റെ വാൾ വീശി…………………..
അവന്റെ വയറിൽ വാൾ ആഴ്ന്നിറങ്ങി………………….
അവൻ വേദനയാൽ കരഞ്ഞു………………………..
“ഇത് നീയും നിന്റെ സൈന്യവും തല്ലി നോവിച്ച എന്റെ ജനങ്ങൾക്ക് വേണ്ടി…………………”……………………..അവന്റെ മുഖത്ത് ഞാൻ വെട്ടി………………….
അവന്റെ ഒരു കണ്ണും മൂക്കും പൊളിഞ്ഞു………………
അവന്റെ മുഖത്തിന് സമാന്തരമായി മുറിഞ്ഞു രണ്ടു ഭാഗങ്ങൾ ആയി…………………
അവൻ പൊളിയാത്ത കണ്ണിലൂടെ എന്നെ നോക്കി…………………
അവനിൽ വേദനയുടെ അത്യുച്ചം ഞാൻ കണ്ടു…………………
“ഇനി………………ഇത് എന്റെ സായരയ്ക്ക് വേണ്ടി……………….എന്റെ എല്ലാമെല്ലാമായ എന്റെ പെണ്ണിന് വേണ്ടി…………………”……………….ഞാൻ ഉറക്കെ ആർത്തുകൊണ്ട് അവന്റെ കഴുത്ത് നോക്കി വീശി…………………….
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
നേരം പുലരാറായി തുടങ്ങി…………………
പള്ളിക്കൂടത്തിൽ ബന്ധിച്ചിരുന്ന ഓരോ മിഥിലാപുരിയുടെ മക്കളെയും ഭാർഗവനും സംഘവും രക്ഷപ്പെടുത്തി……………………..
ചോളാ സൈന്യത്തെ മുഴുവൻ അവർ കൊന്നൊടുക്കി…………………
അവർ എല്ലാം റാസയുടെയും മലവേടന്മാരുടെയും വരവിനായി കാത്തു നിന്നു……………………
ഓരോ മിഥിലാപുരിക്കാരനും റാസയുടെ വരവിനായി വിദൂരതയിലേക്ക് നോക്കി നിന്നു……………………
നേരം പുലർന്നു……………..വെളിച്ചം വന്നു തുടങ്ങി……………….
ചുവന്നു തുടുത്ത സൂര്യൻ ഉയർന്നു തുടങ്ങി…………………അവന്റെ കിരണങ്ങൾ ഓരോരുത്തരിലും എത്തി…………………..
പക്ഷെ റാസയെ അവർ കണ്ടില്ല………………….
അവർ നിരാശയിലാണ്ടു…………………
“റാസ വരില്ലേ………………”………………..വേലപ്പൻ ഭർഗവനോട് ചോദിച്ചു…………………
ഭാർഗവൻ വേലപ്പനെ നോക്കി……………….
“നിശ്ചയം അവൻ വരും………………”……………ഭാർഗവൻ മറുപടി നൽകി………………..
പെട്ടെന്ന് സൂര്യന് മുൻപിൽ ഒരാളുടെ തല ഉയർന്നു വരുന്നത് അവർ കണ്ടു……………………
സൂര്യനെ പോലെ ഒരു ഉദയം അവർ കണ്ടു…………………….
ചുവന്നു തുടുത്ത സൂര്യന് മുൻപിൽ ഉയർന്നുവന്ന ആ മുഖം അവർ കണ്ടു…………………….