“ആഹാ ഇത്ര പെട്ടെന്ന് എണീറ്റോ……………….വാ………………..”……………..അവൻ എന്നെ വിളിച്ചു………………..
ഞാനവന്റെ നേരെ ഓടി ചെന്നു……………… അവൻ എന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…………………
ഞാൻ പിന്നിലേക്ക് പറന്നു വീണു………………..എന്റെ നെഞ്ച് വേദനയാൽ പുളഞ്ഞു……………………..
ഞാൻ ആ മണ്ണിൽ കിടന്നു………………
“നിന്നെക്കൊണ്ടൊക്കെ പാടത്ത് ഞാർ നടാനും കിളക്കാനും മാത്രമേ സാധിക്കൂ……………….ഒരാളെ തല്ലി തോൽപ്പിക്കാൻ ഒന്നും നിനക്ക് സാധിക്കില്ല………………..”……………..അവൻ എന്നെ വീണ്ടും കളിയാക്കി………………..
ഞാൻ വേദന അവഗണിച്ചു എണീറ്റ് ചെന്നു………………..
അവൻ എന്റെ വയറിലും മുഖത്തും ആഞ്ഞടിച്ചു…………………..
ഞാൻ വീണ്ടും നിലത്തേക്ക് വീണു…………………
ഞാൻ നിലത്തേക്ക് ഓരോ തവണ വീഴുമ്പോഴും അവൻ എന്നെ കർഷകൻ എന്ന് വിളിച്ചു കളിയാക്കിക്കൊണ്ടേയിരുന്നു…………………..
ഞാൻ വീണ്ടും നിലത്തേക്ക് അവന്റെ അടിയേറ്റ് വീണു…………………..
“നിനക്ക് ആരെയും രക്ഷിക്കാനാകില്ല കർഷകാ……………..ആരെയും………………..നിന്റെ ഭാര്യയെ രക്ഷിക്കാൻ നിനക്ക് ആയില്ല……………….ഇനി നിന്റെ മകനെയും നിനക്ക് രക്ഷിക്കാൻ സാധിക്കില്ല കർഷകാ………………..”………………..അവൻ എന്നോട് പറഞ്ഞു………………….
കർഷകൻ……………….
അതെ കർഷകനാണ് ഞാൻ…………………
ഈ ഭൂമിയിലുള്ളവരുടെ വിശപ്പിന് രക്ഷയായവൻ……………….
പക്ഷെ ഞാൻ ഒരിക്കലും യുദ്ധവീരനല്ല……………………..എനിക്ക് അവനെ തല്ലി തോൽപ്പിക്കാൻ ആകില്ല…………………
മനുഷ്യരോട് യുദ്ധം ചെയ്ത് എനിക്ക് ശീലം ഇല്ല…………………
ഞാൻ ആകെ യുദ്ധം ചെയ്തിട്ടുള്ളത് കാളകളോടാണ്………………ജെല്ലിക്കെട്ടിൽ…………………
ഒരു നിമിഷം എന്റെ തലയിലൂടെ മിന്നൽ പാഞ്ഞു…………………
ജെല്ലിക്കെട്ടിൽ കാലഭൈരവനേക്കാൾ ഇരട്ടി ഭാരവും ശക്തിയുമുള്ള കാളകളെ മത്സരിച്ചു തോല്പിക്കുന്നവനാണ് ഞാൻ………………….
അവരുടെ പൂഞ്ഞിൽ പിടുത്തം ഇട്ട് ശക്തികൊണ്ടും മനബലം കൊണ്ടും ജയിക്കുന്നവൻ…………………..
എനിക്ക് മനുഷ്യരോട് പോരാടാനുള്ള അഭ്യാസമുറകളെ അറിയാതുള്ളു………………….കാളകളോട് എങ്ങനെ പോരിടണം എന്നെനിക്ക് അറിയാം…………………..
ആ തന്ത്രം ഞാൻ കാലഭൈരവന്റെ അടുത്ത് പ്രയോഗിച്ചാൽ……………………
എന്റെ കുറവുകളിലല്ല ഞാൻ പോരിടേണ്ടത്……………… എന്റെ ശക്തികളിലാണ്…………………