വില്ലൻ 13 [വില്ലൻ]

Posted by

അവൻ എന്റെ വാൾ മുനയിൽ അനങ്ങാതെ നിന്നു…………………….

അവൻ എന്നെ കണ്ടു…………………ഞാൻ അവനെയും……………..എന്റെ സായരയെ ഇല്ലാതാക്കിയവനെ………………….

അവൻ എന്നെ നോക്കി ചിരിച്ചു……………….

“ഹഹഹ……………….ഇതാര് മിഥിലാപുരിയുടെ കർഷകനോ………………..”…………………..അവൻ എന്നോട് ചോദിച്ചു…………………

“അതെ………………മിഥിലാപുരിയിലെ ഒരു പാവം കർഷകൻ………………”……………….ഞാൻ മറുപടി കൊടുത്തു……………………..

“ഓഹോ………………..”…………………കാലഭൈരവൻ കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു……………………

“കർഷകർ മറ്റു മനുഷ്യരുടെ ജീവൻ എടുത്ത് ശീലിച്ചിട്ടില്ലായിരിക്കാം…………………പക്ഷെ അവന്റെ വിള പറിക്കാൻ വരുന്ന നിന്നെപോലുള്ള ഒരു മൃഗത്തെയും വെറുതെ വിട്ടിട്ടില്ല…………………..”………………………..ഞാൻ പറഞ്ഞു…………………

“എന്നിട്ട് നിന്റെ ഭാര്യയെ ഞാൻ കൊന്നപ്പോൾ ആ കർഷകൻ എവിടെ പോയി………………..”……………….കാലഭൈരവൻ എന്നോട് ചോദിച്ചു…………………

“ഇരുട്ടിന്റെ മറവിൽ ശിഖണ്ഡിയെ പോലെ ഒന്നും അറിയാത്ത സാധുക്കളായ ജനങ്ങളെ ആക്രമിക്കാൻ വന്ന നിന്നിൽ എവിടെയാണ് വീരം…………………നീ ഒരു ശിഖണ്ഡി മാത്രമാണ്…………………”……………………ഞാൻ അവനോട് പറഞ്ഞു………………….

അവന് അതിന് എതിര് പറയാൻ വാക്കുകൾ കിട്ടിയില്ല…………………..

ഇതേസമയം മലവേടനും കൂട്ടരും കാലഭൈരവന്റെ സൈനികരെ ചുട്ടുകരിക്കുകയായിരുന്നു…………………. ഒരുത്തനെയും രക്ഷപ്പെടാൻ അവർ അനുവദിച്ചില്ല…………………….

നേരത്തെ അമ്പെയ്ത് കൊന്നവരെ എല്ലാം അവർ ആ തീയിലേക്ക് എറിഞ്ഞു………………….

പുറത്തു ചാടാൻ ശ്രമിച്ചവരെ എല്ലാം അവർ ചവിട്ടി ഉള്ളിലേക്ക് ഇട്ടു………………………

“പിന്നെ നീ ചോദിച്ച ആ കർഷകൻ………………..അവനാണ് നിന്റെ മുൻപിൽ ഉള്ളത്…………………..എന്റെ എല്ലാമെല്ലാമായ ഭാര്യയെ കൊന്നതിന്റെ കണക്ക് തീർക്കാൻ വന്നതാണ് ഞാൻ……………….ഈ കർഷകൻ………………..”………………………ഞാൻ അവനോട് വാശിയോടെ പറഞ്ഞു…………………

“എന്നിട്ടെന്താ ചെയ്യാത്തത്……………………….”…………………കാലഭൈരവൻ എന്നോട് ചോദിച്ചു………………….

“കയ്യിൽ ആയുധമില്ലാതെ നിസ്സഹായനായി നിൽക്കുമ്പോൾ വീരം കാട്ടുന്നതല്ല എന്റെ വീരം………………….”………………..അതും പറഞ്ഞു ഞാൻ വാൾ നിലത്തോട്ട് ഇട്ടു………………….

അവൻ എന്നെ നോക്കി……………..

“നേർക്കുനേർ വാ………………….”…………….ഞാൻ അവനോട് പറഞ്ഞു…………………….

അവൻ അതുകേട്ട് ചിരിച്ചു………………..

കുറച്ചു പിന്നിലേക്ക് മാറി…………………..

“വാടാ………………..”…………..നാക്ക് പുറത്തേക്കിട്ട് അവൻ എന്നോട് ആക്രോശിച്ചു…………………..

ഞാൻ ആർത്തുകൊണ്ട് ദേഷ്യത്തോടെ അവന്റെ അടുക്കലേക്ക് പാഞ്ഞു……………………

ഞാൻ അടുക്കൽ എത്തിയതും അവൻ വെട്ടി ഒഴിഞ്ഞുമാറി എന്റെ മുതുകിൽ ഇടിച്ചു…………………….

ഞാൻ നിലത്തേക്ക് വീണു……………………..

“ഇത്രയേ ഒള്ളോ കർഷകൻ………………….”……………..അവൻ എന്നെ കളിയാക്കിക്കൊണ്ട് ചോദിച്ചു…………………..

ഞാൻ മണ്ണിൽ നിന്ന് എഴുന്നേറ്റു……………….അവന്റെ നേരെ ചെന്നു………………..

അവൻ എന്നെ നോക്കി നിന്നു………………….

ഞാൻ അവന്റെ മുഖത്ത് ആഞ്ഞടിച്ചു…………………

അവൻ അടികിട്ടി പിന്നിലേക്ക് പോയി…………………..

അവൻ കവിളിൽ പിടിച്ചുകൊണ്ട് എന്നെ നോക്കി…………………….

കൊള്ളാം എന്നർഥത്തിൽ അവൻ മുഖം കാണിച്ചു തന്നു………………….

ഞാൻ അവന്റെ തലയ്ക്ക് നേരെ വീണ്ടും ആഞ്ഞടിച്ചു……………….അവൻ ഒഴിഞ്ഞുമാറി എന്റെ വയറിൽ കുത്തി………………….ഒരു മിന്നൽ എന്റെ വയറിനുള്ളിലൂടെ കടന്നു പോയി……………………

അടുത്ത നിമിഷം അവൻ എന്നെ ഉയർത്തി എറിഞ്ഞു…………………….

ഞാൻ അവന്റെ കട്ടിലും പൊളിച്ച് നിലത്തേക്ക് വീണു……………………..

“കർഷകൻ കർഷകനാണ്………………നിന്നെക്കൊണ്ട് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല……………….”……………….അവൻ എന്നെ കളിയാക്കി……………….

ഞാൻ വേദനയിൽ പുളഞ്ഞുകൊണ്ട് എഴുന്നേറ്റു………………….

Leave a Reply

Your email address will not be published. Required fields are marked *