വില്ലൻ 13 [വില്ലൻ]

Posted by

“ഈ ജനങ്ങളെ കുറിച്ച് ചിന്തിക്ക് റാസ………………..ഇവരെ എങ്ങനെ ഈ നരാധമന്മാരിൽ നിന്നും രക്ഷിക്കുമെന്ന് ചിന്തിക്ക്……………………

ഞങ്ങൾക്ക് നീയെ ഒള്ളു……………….നീയാണ് ഞങ്ങളുടെ മുന്നിൽ നിന്ന് നയിക്കുന്നവൻ…………………

ഞങ്ങൾ എല്ലാവരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് നിന്നിലാണ്………………….

നീ തളർന്നാൽ പിന്നെ ഞങ്ങൾക്ക് രക്ഷയില്ല…………………..”……………………ഭാർഗവൻ പറഞ്ഞു………………….

അവന്റെ വാക്കുകൾ എനിക്ക് ആശ്വാസമേകി……………….

ഞാൻ കരയുന്നത് നിർത്തി…………………..

“കൊല്ലണം റാസ…………….

ഓരോരുത്തനെയും കൊല്ലണം………………..

നമ്മുടെ ജനങ്ങളെ തൊട്ട ഒരുവനെയും വിടരുത്………………..”…………………ഭാർഗവൻ വാശിയോടെ പറഞ്ഞു………………….

അവന്റെ വാക്കുകളിലെ പകയും വാശിയും എന്റെ ഉള്ളിലേക്കും കടന്നുവന്നു……………………

ഇത്രയും കാലം സഹജീവികളെ സ്നേഹിക്കാൻ മാത്രം പഠിച്ചിട്ടുള്ള ഞാൻ ഇപ്പൊ ഈ കാട്ടാളൻമാരെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കുന്നതിനെ കുറിച്ച് ആലോചിച്ചു………………………..

ഞാൻ ചുറ്റും നോക്കി………………..

എന്തെങ്കിലും ചെയ്യണമെങ്കിൽ ആദ്യം ഈ വിലങ്ങ് അഴിച്ചേ പറ്റൂ…………………..

വിലങ്ങ് കെട്ടിയ ചങ്ങലയുടെ അവസാനമുള്ള പൂട്ടിന്റെ താക്കോൽ നിശ്ചയമായും ഞങ്ങളെ നിരീക്ഷിക്കുന്ന രണ്ട് സൈനികരിൽ ഒരാളുടെ കയ്യിൽ ഉണ്ടാകും………………………

“വേലപ്പാ…………… നീ ഒരു സന്ദേശം കൈമാറണം………………അത് നിന്റെ ഇടതുവശത്തുള്ള ഒരുവനോട് പറയണം…………..അവൻ അവന്റെ ഇടതുവശത്ത് ഉള്ളവനോട് പറയണം………………അങ്ങനെ ഈ നിരയുടെ ഏറ്റവും ഇടതുഭാഗത്തുള്ള ആളുടെ അടുക്കൽ ആ സന്ദേശം എത്തിക്കണം…………………..”………………..ഞാൻ വേലപ്പനോട് പറഞ്ഞു………………..

“എന്താണാ സന്ദേശം………………..”……………..ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലായ വിധത്തിൽ അവൻ എന്നോട് ചോദിച്ചു…………………..

“ഈ വിലങ്ങിന്റെ താക്കോൽ നമ്മളെ ഇടതു വശത്ത് നിന്ന് നിരീക്ഷിക്കുന്ന ആ സൈനികനിൽ ഉണ്ടോ………………..അതിന് ഉത്തരം എനിക്ക് വേണം………………..”…………….ഞാൻ വേലപ്പനോട് പറഞ്ഞു……………………

വേലപ്പൻ ഇടത്തേക്ക് തിരിഞ്ഞു………………..

പച്ചയോട് കാര്യം പറഞ്ഞു……………..

പച്ച അവന് ഇടതു വശത്ത് ഉള്ളവനോടും………………..

അങ്ങനെ എന്റെ സന്ദേശം ഇടത്തെ തലയ്ക്കൽ ഉള്ളവന്റെ അടുക്കൽ എത്തി……………………

അവൻ സൈനികനെ നിരീക്ഷിക്കാൻ തുടങ്ങി…………………..

കുറച്ചു നിമിഷങ്ങൾക്ക് ശേഷം എനിക്ക് ഉത്തരം കിട്ടി…………………..

പക്ഷെ ഉത്തരം നിരാശയായിരുന്നു………………….

ഇതേ ബുദ്ധി ഞാൻ വലതു വശത്തുള്ള ആളുകളിലും പ്രയോഗിച്ചു………………….

വലത്തേ തലയ്ക്കൽ ഉള്ളവൻ ആ വശത്തുള്ള സൈനികനെ സൂക്ഷ്മമായി നിരീക്ഷിച്ചു…………………

ഇത്തവണ ഉത്തരം അതെ എന്നായിരുന്നു………………..

Leave a Reply

Your email address will not be published. Required fields are marked *