ആദം………………….
അവൻ……………….അവൻ തന്നെയാണത്………………..
“ആദൂ……………”……………..ഞാൻ ചങ്ങലയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതോടൊപ്പം വിളിച്ചു…………………..
അവനിൽ അനക്കം ഞാൻ കണ്ടില്ല…………………
പക്ഷെ എന്റെ ആ ശ്രമത്തെ വേലപ്പനും റസാക്കും തടഞ്ഞു………………….
“അയ്യാ……………..അവർ കാണും………………”…………….അവർ എന്നോട് പറഞ്ഞു……………………..
പക്ഷെ എനിക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല…………………
എന്റെ വേവലാതി അവർക്ക് മനസ്സിലായെന്ന് തോന്നുന്നു…………………
“അയ്യാ…………….മോൻ മരിച്ചിട്ടില്ല…………….ജീവനുണ്ട്…………………..”……………….അവർ എന്നോട് പറഞ്ഞു…………………
ഞാൻ അവരെ നോക്കി…………………
അവർ അതെയെന്ന അർത്ഥത്തിൽ തലയാട്ടി…………………..
“കുറച്ചു മുന്നേ അവൻ വേദനയിൽ ഞരങ്ങിയിരുന്നു………………അവർ നല്ലോണം ഉപദ്രവിച്ചു മകനെ…………………..”………………..വേലപ്പൻ എന്നോട് പറഞ്ഞു………………….
അതുകേട്ട് എന്റെ നെഞ്ചം തകർന്നു…………………
ഒരു നോട്ടം കൊണ്ട് പോലും ഞാനോ സായരയോ വേദനിപ്പിക്കാത്ത എന്റെ മകനെ അവർ…………………..
സായരയുടെയും ആദത്തിന്റെയും ചിന്തകൾ എന്നിലേക്ക് വീണ്ടും ഒഴുകി വരാൻ തുടങ്ങി………………………
ഞാൻ കരഞ്ഞു………………..
പടച്ചോനെ എന്തിനാ ഈ പരീക്ഷണം………………..
ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു…………………..
എന്റെയും എന്റെ ജനങ്ങളുടെയും അവസ്ഥ നീ കണ്ടില്ലേ……………………
എന്റെ കണ്ണ് വീണ്ടും നിറഞ്ഞു തൂവി…………………
“റാസാ…………………”…………….പെട്ടെന്ന് പിന്നിൽ നിന്ന് ശക്തമായ വിളി ഞാൻ കേട്ടു……………………
ഞാൻ പിന്നോട്ട് തിരിഞ്ഞു നോക്കി……………………..
ഭാർഗവൻ……………….
ഞാൻ അവനെ നോക്കി………………….
“കണ്ണ് തുടക്ക് റാസാ………………….കരച്ചിൽ നിർത്ത്……………….”………………അവൻ എന്നോട് ആവശ്യപ്പെട്ടു………………..
പക്ഷെ ഞാൻ അവനെ നോക്കി നിന്നതെ ഒള്ളു…………………….
“നഷ്ടങ്ങളെ കുറിച്ച് ഓർത്ത് സങ്കടപ്പെടുക അല്ല ഇപ്പോൾ വേണ്ടത്………………….നഷ്ടപ്പെട്ടവർ ഇനി തിരികെ വരില്ല………………….”……………………ഭാർഗവൻ പറഞ്ഞു…………………
അവൻ പറഞ്ഞത് ശരിയായിരുന്നു…………………..