അവനെ കൊന്ന് കൊലവിളിക്കാൻ എനിക്ക് തോന്നി…………………..
പക്ഷെ പറ്റില്ല…………………
എന്റെ മകനാണ് അവന്റെ കയ്യിൽ ഉള്ളത്………………..
എനിക്ക് അവശേഷിക്കുന്ന ഏകബന്ധം…………………..
അവനോട് ദേഷ്യം കാണിക്കാൻ എനിക്ക് സാധിക്കില്ല………………..അപേക്ഷിക്കാനെ സാധിക്കൂ…………………….
“അവനെ ദൈവത്തെ കരുതി വിട്…………….. വെറുതെ വിടൂ………………”…………….ഞാൻ അവനോട് അപേക്ഷിച്ചു………………
അവൻ എന്റെ മകനെ കഴുത്തിൽ പിടിച്ചു ഉയർത്തി……………………..
എന്റെ മകൻ അവന്റെ കയ്യിൽ ശ്വാസം കിട്ടാതെ പിടഞ്ഞു…………………
അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി……………………
“അവനെ വിട്…………… എന്റെ മകനെ വിട്……………. അവനെ നിലത്തിറക്ക്……………….”………………….ഞാൻ ആ വിലങ്ങിൽ ഉയരാൻ ശ്രമിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു…………………..
“മിണ്ടാതിരിക്കടാ……………..”………………….ഒരു സൈനികൻ വന്ന് എന്റെ തലയിൽ വീണ്ടും കമ്പി വടിയാൽ അടിച്ചു…………………….
എന്റെ ബോധം മറഞ്ഞു……………………
എന്റെ മകൻ ജീവശ്വാസത്തിനായി പിടയുന്നതാണ് ഞാൻ എന്റെ കണ്ണുകൾ അടയുന്നതിന് മുൻപ് അവസാനമായി കണ്ടത്……………………..
എന്റെ കണ്ണുകൾ അടഞ്ഞു………………….
ഇരുട്ട്…………………….
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
ബോധത്തിന്റെ കണികകൾ എന്നിലേക്ക് വീണ്ടും കടന്നു വന്നു…………………….
എന്റെ ശരീരം നന്നായി തളർന്നിരുന്നു………………………പക്ഷെ അതിനേക്കാൾ തളർച്ച എന്റെ മനസ്സിനായിരുന്നു………………………….
എന്റെ പ്രിയപ്പെട്ടവർ എനിക്ക് നഷ്ടപ്പെട്ടു…………………….
സായരാ…………………
ഇപ്പോൾ ആദം………………
എന്റെ ജനങ്ങൾ………………..
ഞാൻ വേദനയിൽ നീറി പുകഞ്ഞു………………..
തലയ്ക്കേറ്റ ക്ഷതം എന്നിൽ നല്ല വേദന ഉണ്ടാക്കിയിരുന്നു……………….
ഞാൻ കഷ്ടപ്പെട്ട് കണ്ണുകൾ തുറന്നു……………….
വീണ്ടും ആ നീലനിലാവുള്ള രാത്രി തന്നെ……………….
പക്ഷെ ഇത്തവണ എന്റെ മുൻപിൽ ആരും ഇല്ലായിരുന്നു……………..
ആളുകളെ ഒന്നും ഞാൻ കണ്ടില്ല………………..
ഞാൻ കൈകളിലേക്ക് നോക്കി………………..