ഞാൻ അവനെ നോക്കി…………………
ആദം……………….എന്റെ മകൻ……………………
“ഉപ്പാ………………….”………………അവൻ കരഞ്ഞുകൊണ്ട് എന്റെ അടുക്കൽ വന്നു…………………….
അവന്റെ മുഖമാകെ ചോര കൊണ്ട് നിറഞ്ഞിരുന്നു………………….
ഒരു വാക്ക് കൊണ്ടോ ഒരു നുള്ള് കൊണ്ടോ ഞാൻ ഇതുവരെ നോവിക്കാത്ത എന്റെ മകൻ…………………
അവന്റെ മുഖം ചോരയിൽ മുങ്ങി നിൽക്കുന്നു………………..
അവന്റെ കൈകളിൽ അടി കിട്ടിയതിന്റെ പാടുകൾ തിണർത്തു കിടക്കുന്നു………………….
എന്റെ ചങ്ക് പൊള്ളി…………………..
അവന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ എനിക്ക് തോന്നി………………..
പക്ഷെ സാധിച്ചില്ല………………….
എന്റെ കൈകൾ ബന്ധിച്ചിരുന്നു………………………….വിലങ്ങുകളാൽ…………………..
“ഉപ്പാ………………”……………..അവൻ എന്റെ കയ്യിൽ പിടിച്ചു കരഞ്ഞു………………
“ആദൂ…………………”…………….ഞാൻ അവനെ നിസ്സഹായനായി വിളിച്ചു………………………..
ഇതിനിടയിൽ ആദം ആളുകളുടെ ഇടയിൽ നിന്ന് ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നതറിഞ്ഞ് സൈനികർ ഞങ്ങളുടെ അടുക്കലേക്ക് വന്നു………………….
ആദത്തെ പിടിച്ചു വലിച്ചു…………………
“എന്റെ മോനെ വിട്………………”………………ഞാൻ കരഞ്ഞുകൊണ്ട് അവരോട് അപേക്ഷിച്ചു……………………..
അവർ എന്റെ വാക്കുകൾ കേട്ട ഭാവം പോലും നടിച്ചില്ല……………………
ആദം അവരുടെ കയ്യിൽ നിന്ന് കുതറാൻ ശ്രമിച്ചു……………………
“ഇവന്റെ മകനാണോ ഇത്………………”………………..പെട്ടെന്ന് ശക്തിയുള്ള ഒരു സ്വരം ഞാൻ കേട്ടു………………….
എല്ലാവരും അങ്ങോട്ട് നോക്കി……………….
കാലഭൈരവൻ……………………
അവൻ ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുക്കലേക്ക് വന്നു…………………..
അവന്റെ ഓരോ ചുവട് വെപ്പിലും ജനങ്ങൾ ഭയന്നു…………………….
അവൻ വന്ന് എന്റെ മകനെ പിടിച്ചു…………………
കാലഭൈരവന്റെ കയ്യിൽ നിന്ന് എന്റെ മകന് ഒന്ന് അനങ്ങാൻ പോലും സാധിച്ചില്ല………………….
“നിന്റെ മകനാണോ ഇത്………………..”………………ആദത്തെ പിടിച്ചുകൊണ്ട് കാലഭൈരവൻ എന്നോട് ചോദിച്ചു………………….
“അതെ………………അവനെ ഒന്നും ചെയ്യല്ലേ……………..”……………….ഞാൻ അവനോട് അപേക്ഷിച്ചു……………………..
അവൻ എന്നെ നോക്കി പൊട്ടിച്ചിരിച്ചു……………….
“മര്യാദയ്ക്ക് സൈന്യത്തിൽ ചേരാൻ പറഞ്ഞു………………….അപ്പൊ നീയൊക്കെ കർഷകർ ആണത്രേ………………..ഇപ്പൊ എന്തായി………………കർഷകന്റെ വയലും പോയി കുടുംബവും പോയി………………….”………………..അവൻ കൊലച്ചിരി ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…………………..
എന്റെയുള്ളിൽ അവനോട് അടങ്ങാത്ത ദേഷ്യം തോന്നി…………………