അവർ കാളയെ വിടാനായി ഒരുങ്ങി……………….
ഭാർഗവനും കൂട്ടരും കാളയെ സസൂഷ്മം വീക്ഷിച്ചു…………………….
പൂജിച്ചയാൾ കാളയുടെ മുന്നിൽ നിന്ന് മാറി……………….
ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന ആളുകളെ കണ്ടു കാളയുടെ കണ്ണിൽ തീപ്പൊരി ചിതറി…………………….
കാള തല ഇരുവശത്തേക്കും കറക്കിയിട്ട് മുക്രയിട്ടു…………………..
“ഓഹോയ്…………….ഓഹോയ്………………..ഓഹോയ്…………………”………………….കാളയെ കയറിനാൽ പിടിച്ചു നിന്നവർ താളത്തിൽ ചൊല്ലി……………………
അഞ്ചാമത്തെ “ഓഹോയ്..” വിളിക്ക് കാളയുടെ മേലുള്ള കയർ അവർ വിടും…………………..
കാളയാണെങ്കിൽ ആളുകളെ കണ്ട് തന്റെ കാൽ പിന്നിലോട്ട് വീശി വീശി മുന്നോട്ട് കുതിക്കാനുള്ള വ്യഗ്രത ശക്തമായി കാണിക്കുന്നു…………………..
“ഓഹോയ്……………………ഓഹോയ്…………………”……………….അവർ കയറുകൾ വിട്ടു…………………
കാള സ്വതന്ത്രനായി…………………….
കാള ആളുകളുടെ ഇടയിലേക്ക് കുതിച്ചു……………………..
കണ്ണ് ചുവപ്പിച്ഛ് കൊമ്പും കുലുക്കി വേഗതയിൽ പാഞ്ഞടുക്കുന്ന ജെല്ലിക്കെട്ട് കാള ഏവരിലും ഭയം ജനിപ്പിച്ചു………………………

ഒരു സംഘം കാളയെ പൂട്ടാനായി അതിന്റെ മുന്നിലേക്ക് ചാടി വീണു……………………
മുന്നിലേക്ക് ചാടി വീണവനെ കാള തലകൊണ്ട് അവന്റെ വയറിൽ ഇടിച്ചു…………….അവൻ മുന്നോട്ട് തെറിച്ചുപോയി……………………
ബാക്കിയുള്ളവർ കാളയുടെ പൂഞ്ചിലും വയറിലും അള്ളിപ്പിടിച്ചു……………………
മാരിയപ്പൻ അവരെയും കൊണ്ട് പായാൻ തുടങ്ങി……………………
പായുന്നതിനിടയിൽ മാരിയപ്പന്റെ മേലിൽ അള്ളിപ്പിടിച്ചവർ എല്ലാം പലവഴിക്ക് തെറിക്കാൻ തുടങ്ങി……………………
അവസാനം പൂഞ്ഞിൽ അള്ളിപ്പിടിച്ചവൻ മാത്രം ബാക്കിയായി…………………
അവനെ മാരിയപ്പൻ ആളുകൾക്ക് നില്ക്കാൻ ഇടം ഉണ്ടാക്കിയ മുള കൊണ്ട് കെട്ടിയ വേലിയിലേക്ക് കറക്കി എറിഞ്ഞു……………………..
അവൻ ആളുകളുടെ ഇടയിലേക്ക് പറന്നു വീണു………………………..
ഭാർഗവനും സംഘവും കാളയുടെ അടുത്തേക്ക് അടുത്തു…………………
പച്ചയും ബാക്കിയുള്ളവരും അവരുടെ നീക്കങ്ങൾ വീക്ഷിച്ചു നിന്നു………………………
കാള ഭാർഗവനെ കണ്ട് അവന് നേരെ പാഞ്ഞടുത്തു………………………
ഭാർഗവൻ പിന്നിലുള്ളവർ ഇരുവശത്തേക്കും തിരിഞ്ഞു……………………
“വാടാ വാടാ……………….”…………….ഭാർഗവൻ അവനെ കൈനീട്ടി വിളിച്ചു…………………
മാരിയപ്പൻ അടുത്തെത്തിയതും തന്റെ കൊമ്പുകൾ താഴ്ത്തി ഭാർഗവനിൽ കുത്തിയിറക്കാൻ ശ്രമിച്ചതും ഭാർഗവൻ വശത്തേക്ക് ഒഴിഞ്ഞുമാറി കാളയുടെ പൂഞ്ഞിൽ പിടിച്ചു…………………
അതേ നിമിഷം തന്നെ ഭാർഗവന്റെ ഒപ്പം ഉണ്ടായിരുന്നവർ കാളയുടെ മേലിലേക്ക് ചാടി വീണു……………………..
കാളയുടെ വേഗത കുറച്ചു കുറഞ്ഞെങ്കിലും കാള അവരെയും കൊണ്ട് ഓടി……………………..