വില്ലൻ 13 [വില്ലൻ]

Posted by

പുറത്ത് നടക്കുന്ന സംഭവങ്ങളുടെ ശബ്ദങ്ങൾ ചീളുകളായി എന്റെ ചെവിയിലേക്ക് വന്നു കൊണ്ടിരുന്നു…………………..

ഞാൻ ശരിക്കും മരിച്ചിരുന്നു………………..

എന്റെ ജീവൻ സായരയോടൊപ്പം യാത്രയായിരുന്നു………………….

അവൾ എനിക്ക് നഷ്ടപ്പെട്ടു…………………….

പെട്ടെന്ന് ആരുടെയൊക്കെയോ ആക്രോശങ്ങൾ ഞാൻ കേട്ടു……………………..

ഞാൻ തലയൊന്ന് ഇരുവശത്തേക്കും ആട്ടി…………….

പക്ഷെ അപ്പോഴും ഞാൻ കണ്ണ് തുറന്നില്ല……………….

ഇരുട്ട് അത് മാത്രമായിരുന്നു എന്റെ കാഴ്ച………………….

ആരൊക്കെയോ…………അല്ലാ……………..ആളുകൾ കൂട്ടമായി നടന്നു പോകുന്ന ശബ്ദം…………………

മണ്ണിൽ പതിയുന്ന പാദങ്ങളുടെ ശബ്ദം…………………

“നേരെ നോക്കി നടക്കെടാ………………”………….ആരോ ആരോടോ ആക്രോശിച്ചു………………….

ആ ഉറക്കെയുള്ള ശബ്ദം എന്റെ ചെവിയിൽ വേദന തീർത്തു………………….

ആരൊക്കെയോ കരയുന്നു………………..

ഇരുമ്പുകൾ കൂട്ടിയിടിക്കുന്ന ശബ്ദം…………………

ഞാൻ പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു………………

അത്ര എളുപ്പം അല്ലായിരുന്നു ആ ദൗത്യം…………………

പക്ഷെ ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു………………..

കണ്ണ് ചെറുതായി തുറന്നു……………….

കണ്ണിൽ പാട പറ്റിയപോലെ കാഴ്ച അവ്യക്തമായിരുന്നു…………………….

നിലാവുള്ള രാത്രിയുടെ അന്തരീക്ഷം ഞാൻ കണ്ടു……………….

കൂട്ടമായി നടന്നു പോകുന്ന ആളുകളുടെ കാലുകളും………………….

ഞാൻ കണ്ണുകൾ പൂർണമായി തുറന്നു……………….

ഞാൻ ചെറിയ ശബ്ദത്തോടെ ഞരങ്ങി………………..

മേലാസകലം ഭയങ്കര വേദന അനുഭവപ്പെട്ടു………………….

ആരോ എന്റെ കാലുകളിൽ പിടിച്ചപോലെ തോന്നി……………..

വേറെ ആരുടെയോ സ്പർശനം……………….

ഞാൻ ചുറ്റും നോക്കി………………..

എന്റെ കയ്യിൽ ഇരുമ്പു വിലങ്ങ്…………………

എന്റെ അടുക്കൽ എന്റെ ജനങ്ങൾ……………പുരുഷന്മാർ മാത്രം………………

അവരുടെയെല്ലാവരുടെയും കയ്യിലും എന്റെ കയ്യിലുള്ള പോലെ വിലങ്ങ്………………..

“അയ്യാ……………..”……………….സ്വബോധം തിരികെ കിട്ടിയ എന്നെ കണ്ട് ആളുകൾ വിളിച്ചു………………….

എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല………………..

ഒന്ന് മാത്രം മനസ്സിലായി ഞങ്ങളെ എല്ലാവരെയും ഇരുമ്പ് വിലങ്ങാൽ ബന്ധിച്ചിരിക്കുന്നു………………………

എന്റെ മുന്നിലൂടെ സ്ത്രീകളും കുട്ടികളുമൊക്കെ എങ്ങോട്ടോ നടന്നു പോകുന്നു………………..

അവരുടെയെല്ലാം തല കുനിഞ്ഞിരിക്കുന്നു……………………

എല്ലാവരുടെയും മേൽ ചോര പറ്റിപ്പിടിച്ചിരിക്കുന്നു…………………. ചോളാ സൈന്യത്തിന്റെ നായാട്ടിന്റെ ബാക്കി പത്രം……………..

പെട്ടെന്ന് ആ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കുട്ടി എന്റെ അടുക്കലേക്ക് ഓടി വന്നു………………….

Leave a Reply

Your email address will not be published. Required fields are marked *