അവൻ എന്റെ കാലുകൾക്ക് അടുക്കൽ എത്തിയതും ഞാൻ അവന്റെ കാലുകളിൽ ആഞ്ഞു ചവിട്ടി…………………
അവൻ നിലത്തേക്ക് വീണു…………………
മണ്ണിലേക്ക് വീണപ്പോൾ അവൻ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഇരുമ്പു വടിമേൽ തല പതിച്ചാണ് അവൻ വീണത്…………………
ആ കൂട്ടിമുട്ടലിൽ അവന്റെ ബോധം പോയി……………….
ഞാൻ ആശ്വസിച്ചു……………………
എന്റെ ശരീരമാകെ വേദനയിൽ പുളഞ്ഞു………………..
ഞാൻ പതിയെ നിലത്ത് കൈകുത്തി വേച്ച് എണീറ്റു………………..
രണ്ടുകാലിൽ നിൽക്കാൻ ഞാൻ പണി പെട്ടു…………………ശരീരവേദന എന്നെ ആ പ്രവൃത്തിയിൽ നിന്നും പിന്നോട്ടടിച്ചു………………….
പക്ഷെ ഞാൻ എങ്ങനൊക്കെയോ എണീറ്റ് നിന്നു………………….
ചുറ്റുമുള്ളതെല്ലാം ചുറ്റും കാണുന്നതെല്ലാം എന്റെ ശരീരത്തിന് ഏറ്റ വേദനയെക്കാൾ വലിയ വേദന സമ്മാനിച്ചു…………………….
ജീവനായി ഓടുന്ന എന്റെ ജനങ്ങൾ……………………
സൈനികരിൽ നിന്നേറ്റ ക്ഷതങ്ങളിൽ അലറി കരയുന്ന എന്റെ ജനങ്ങൾ…………………..
സ്വന്തം മാനത്തിനും ജീവനും വേണ്ടി യാചിക്കുന്ന സ്ത്രീകൾ………………………
ശത്രുവാണോ മിത്രമാണോ മുന്നിൽ നിൽക്കുന്നത് എന്നറിയാതെ അവരുടെ കയ്യിൽ നിന്ന് അടി വാങ്ങുന്ന ചെറിയ പൈതങ്ങൾ………………….
ഒരടി പോലും കൊള്ളാൻ ശേഷിയില്ലാതെ തല്ലരുത് എന്ന് അവരുടെ കാലിൽ വീണ് യാചിക്കുന്ന വൃദ്ധർ…………………….
എന്റെ പാവം ജനങ്ങളെ തല്ലി തല്ലി അവരിൽ നിന്ന് വരുന്ന രക്തം കണ്ട് ആസ്വദിക്കുന്ന ഒരു കരുണയുമില്ലാത്ത അസുരരായ ചോളാ സൈനികർ…………………..
ഇതിനിടയിൽ ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി നിൽക്കുന്ന ഞാൻ………………………
“ഇക്കാ…………………..”………………………പരിചിതമായ ആ വിളി ഞാൻ കേട്ടു……………………
എന്റെ സായരാ…………………
ഞാൻ വിളി കേട്ട ഭാഗത്തേക്ക് നോക്കി…………………….
മുതുകിൽ കൈ പിടിച്ചു മുടന്തി മുടന്തി മുന്നോട്ട് ഓരോ അടിയും വെക്കുന്ന എന്റെ സായരാ…………………..
അവൾക്ക് എന്തുപറ്റി………………….
ഞാൻ എന്റെ വേദന മറന്നു………………..
അവളുടെ അടുക്കലേക്ക് ഓടി…………………….
അവളുടെ മുതുകിൽ പിടിച്ച കയ്യിൽ രക്തം ഞാൻ കണ്ടു…………………ഒരുപാട് രക്തം…………………….
ഞാൻ കരഞ്ഞുകൊണ്ട് അവളുടെ അടുക്കലേക്ക് ഓടി……………………
എന്റെ സായരാ…………………
പടച്ചോനേ……………അവളെ കാക്കണേ…………………
അവൾക്ക് ഒന്നും വരുത്തല്ലേ…………………….
അവൾക്ക് പകരം നീ എന്നെ എടുത്തോ………………..
ഞാൻ പടച്ചോനോട് കേണു………………………..
ഞാൻ അവളുടെ അടുത്തേക്ക് എത്താനായി…………………..
അവളുടെ പിന്നിൽ നിൽക്കുന്ന കാലഭൈരവനെ ഞാൻ കണ്ടു……………………….