ഞാൻ അവരെ തടയാൻ ശ്രമിച്ചുകൊണ്ടിരുന്നു………………………
ഞാൻ അവരോട് ആരെയും തല്ലരുത് എന്ന് പറഞ്ഞു കൊണ്ടിരുന്നു………………..
പക്ഷെ എന്റെ വാക്കുകൾ ആരും കേട്ടില്ല…………………..
എന്നെയും തല്ലാൻ ആളുകൾ വന്നു………………..
ഞാൻ അവരെ ഉന്തി തള്ളി നിലത്തിട്ടു…………………….
എന്റെ അരികിൽ ഉണ്ടായിരുന്ന പച്ചയുടെ തലയിൽ അവർ അടിച്ചു…………………..അവന്റെ തല പൊട്ടി ചോര ചിന്തി…………………
അവൻ നിലത്തേക്ക് വീണു………………..
ഞാൻ അവനെ താങ്ങി പിടിച്ചു…………………..
അവൻ എന്നെ നോക്കി കരഞ്ഞു………………..എനിക്ക് അവനെ ആശ്വസിപ്പിക്കാൻ എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു……………………..
അവർ വീണ്ടും പച്ചയുടെ തല നോക്കി ഇരുമ്പ് വടി വീശി…………………
പക്ഷെ ഇത്തവണ ഞാൻ തടഞ്ഞു………………….
അടിച്ചവനെ തള്ളി ഞാൻ നിലത്തിട്ടു…………………
പിന്നെയും അവനെ തല്ലാൻ വന്നവരെ എല്ലാം ഞാൻ ഉന്തി തള്ളി ഇട്ടു…………………
അതിനിടയിൽ എന്റെ മുതുകിലും അവരുടെ ഇരുമ്പ് വടിയാലുള്ള പ്രഹരം ഏറ്റു…………………. എനിക്ക് നല്ല വേദന വന്നു…………………..
പക്ഷെ അവരെ ഒന്നും ഞാൻ പച്ചയെ പിന്നീട് തല്ലാൻ ഞാൻ അനുവദിച്ചില്ല………………….
ചോളാ സൈന്യം ആളുകളെ തല്ലി കൊണ്ടിരുന്നു…………………..
തല്ലുക മാത്രം അല്ല…………….
അവർ വീടുകളിൽ തീ ഇട്ടു……………….തീ ആകെ ആളി പടർന്നു……………….
പല വീടുകളും നിന്ന് കത്തി……………………
സ്ത്രീകളെയും കുട്ടികളെയും കൂടെ അവർ വെറുതെ വിട്ടില്ല…………………..
അവർ അവരെയും തല്ലി നിലത്തിട്ടു……………….
വാൾ ഉപയോഗിച്ച് പലരെയും അവർ വെട്ടി വീഴ്ത്തി…………………….
അവിടമാകെ ഒരു രക്തകളമായി………………….
എങ്ങും നിലവിളികളും കരച്ചിലും മാത്രം………………….
പെട്ടെന്ന് എന്റെ മുന്നിലൂടെ ഒരു സ്ത്രീ ഓടി…………………..
അവളുടെ പിന്നാലെ ഒരു സൈനികനും……………………..
അവൾ പ്രാണരക്ഷാർത്ഥം ഓടുകയാണ്……………….
ഞാൻ അവരുടെ പിന്നാലെ ഓടി…………………
കുറച്ചു ദൂരം ഓടിയപ്പോഴേക്കും സൈനികൻ അവളുടെ ഒപ്പം എത്തി………………..
അവൻ അവളുടെ നേരെ വാൾ വീശി………………..
പക്ഷെ ഇതിനോടകം ഞാൻ അവരുടെ അടുക്കൽ എത്തിയിരുന്നു……………….
……….
വാൾ വീശിയ സൈനികനെ ഞാൻ ഉന്തി നിലത്തോട്ട് ഇട്ടു…………………
അവൻ എന്നെ നോക്കി……………….
“എന്തിനാ പെണ്ണുങ്ങളോട് പോലും ഈ ക്രൂരത………………..”………………..ഞാൻ അവനോട് ചോദിച്ചു……………………….
“എന്നാ നിന്നോട് ആകാമെടാ……………..”…………….അവൻ ആക്രോശിച്ചുകൊണ്ട് എഴുന്നേറ്റ് എന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി………………….
ഞാൻ പിന്നിലേക്ക് തെറിച്ചു വീണു………………..