ദൈവം അവളെ കൈവിട്ടു…………………..
ദൈവം ക്രൂരനായി………………..
അവളെ മാത്രമല്ല……………..അവളുടെ ആ പിഞ്ചു പൈതലിനെയും ദൈവം ആ വേദന അനുഭവിപ്പിച്ചു…………………….
അവന്റെ ജീവനും അവളോടൊപ്പം ദൈവം എടുത്തു…………………..
ഞാൻ ഇതൊന്നും കണ്ടുനിൽക്കാൻ സാധിക്കാതെ പുറത്തേക്കിറങ്ങി…………………….
മുറ്റത്തെ മണ്ണിൽ പോയി ഇരുന്നു…………………..
ഞാൻ കരഞ്ഞു…………….
എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും അവർ…………………..
ഒരു ചെറിയ തീ കയ്യിൽ ഏറ്റാൽ പോലും എത്ര അസഹനീയമായ വേദനയാണ്………………..
അപ്പൊ ശരീരമാകെ തീ പടർന്ന് ഓരോ ഇഞ്ചും വെന്ത് വെന്ത് മരിക്കുമ്പോയോ………………….
ഞാൻ തലയിൽ കൈവെച്ചു തല കുനിഞ്ഞു കരഞ്ഞു…………………….
“അയ്യാ………………”………………
ഞാൻ ആ വിളി കേട്ടു……………….
ഞാൻ തലയുയർത്തി നോക്കി…………………
എന്നെപോലെ കരയുന്ന ആളുകൾ………………….
“ഒരാളെ പോലും ജീവനോട് കിട്ടിയില്ല അയ്യാ……………….”……………അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു……………….
അയാളുടെ വാക്കുകൾ കേട്ട് ഞാനും കരഞ്ഞു…………………
കണ്ണീർ എന്റെ മുഖമാകെ നനച്ചു………………എന്റെ കണ്ണുകളെ വേദനിപ്പിച്ചു…………………..
പെട്ടന്ന് ഒരു ചിന്ത എന്റെ തലയിലൂടെ പാഞ്ഞു………………….
ഞാൻ ആളുകളെ നോക്കി…………………..
“അവർക്ക് തീ പടർന്നപ്പോൾ എന്തുകൊണ്ടാണ് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്…………………….”………………ഞാൻ അവരോട് ചോദിച്ചു…………………..
ആളുകൾ പെട്ടെന്ന് നിശബ്ദമായി…………………..
“വീടിന്റെ വാതിൽ ഒക്കെ മുന്നിൽ നിന്ന് പൂട്ടിയിരുന്നു അയ്യാ…………………….”…………………….ആളുകളിൽ നിന്ന് ഒരുവൻ പറഞ്ഞു…………………
“എന്ത്……………..”……………വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചു………………..
“അതെ അയ്യാ…………………ആ വീടുകളുടെ ഒക്കെ വാതിലുകൾ പുറത്ത് നിന്ന് പൂട്ടിയിരുന്നു……………………..”………………………ഒരുവൻ പറഞ്ഞു…………………..
അപ്പോൾ എന്റെ സംശയം ശരിയാണ്……………………..
ഇത് ഒരു അപകടമല്ല……………………
ആരോ കരുതികൂട്ടി ചെയ്തതാണ്…………………….
ആദ്യം വയലിൽ തീ…………………
പിന്നെ വീടുകളിൽ………………….
വയലിലെ തീ ഒരിക്കലും അവിടേക്ക് എത്തില്ല…..
…………………
വയലിൽ തീ സ്വയം പിടിക്കാനും സാധ്യത കുറവ്………………………..
അപ്പൊ തീ ഉണ്ടാകാനുള്ള കാരണം……………………
ഞാൻ സംശയത്തിലാണ്ടു…………………….
എനിക്ക് അതിന്റെ ഉത്തരം ഉടൻ കിട്ടുമെന്നറിയാതെ………………………