ഇതെന്താ ഇങ്ങനെ എല്ലായിടത്തും തീ……………….
അവിടേക്കുള്ള എന്റെ ഓട്ടത്തിലും ആ സംശയം എന്നിൽ വന്നു………………..
പക്ഷെ എനിക്ക് ആ സംശയത്തിന്റെ ഉത്തരം കണ്ടെത്താൻ പോകാൻ സാധിക്കില്ലായിരുന്നു………………….കാരണം എന്റെ സഹോദരങ്ങളാണ് ആ തീയിൽ അവിടെ വെന്തുരുകുന്നത്………………………
ഞാൻ അവിടേക്ക് ഓടിയെത്തി……………….
ആളുകൾ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു………………..
മണ്ണും വെള്ളവും അവർ ആ വീടുകളുടെ മേലേക്ക് എറിഞ്ഞു…………………..
പക്ഷെ തീ അണയാൻ കൂട്ടാക്കിയില്ല…………………
അവൻ പൂർവശക്തിയോടെ ആളിക്കത്തി………………………
പെട്ടെന്ന് ആളിക്കത്തുന്ന ആ വീട്ടിൽ നിന്നും ഒരാൾ തീയിൽ കുളിച്ചു ഞങ്ങളുടെ മുന്നിലേക്ക് വീണു…………………..
അയാൾ മരണവേദനയിൽ ഞങ്ങളുടെ മുന്നിൽ കിടന്നു പിടഞ്ഞു……………………….
ഞങ്ങൾ അയാളുടെ മേൽ വെള്ളം ഒഴിച്ചു………………..പക്ഷെ തീ കുറഞ്ഞില്ല…………………..
പെട്ടെന്ന് ആരോ അയാളെ ഒരു ചാക്ക് കൊണ്ടുവന്നു പുതച്ചു…………………..
തീ തല്ലിക്കെടുത്തി………………..
അയാളുടെ മേലിൽ നിന്ന് തീ പോയി……………….ഒപ്പം അയാളുടെ ജീവനും………………….
പക്ഷെ കൂടുതൽ സങ്കടപ്പെടുത്തിയത് എന്തെന്നാൽ അതാരാണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല…………………
അത്രമാത്രം തീ അയാളുടെ ശരീരത്തെ തിന്നു കഴിഞ്ഞിരുന്നു………………….
തീ ഞങ്ങളുടെ കൂടെ ഇത്രയും നാൾ വസിച്ചിരുന്ന ഒരാളെ പോലും ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത വിധത്തിലാക്കി………………………..
ഞങ്ങൾ ആ വീടുകളിൽ ആളിപടർന്നിരുന്ന തീ ഒടുവിൽ വെള്ളവും മണ്ണും ഉപയോഗിച്ചു മായ്ച്ചു……………………
ഉള്ളിൽ ആരെങ്കിലും തുള്ളി ജീവനോടെ എങ്കിലും ബാക്കി ഉണ്ടാകുമോ എന്ന പ്രതീക്ഷയിൽ ഞങ്ങൾ ആ വീടുകളിലേക്ക് കയറി……………………
കരളലിയിക്കുന്നതായിരുന്നു ഞാൻ അവിടെ കണ്ട കാഴ്ച…………………….
തീ ആ വീടിനെ മുഴുവൻ ഇല്ലാതാക്കിയിരുന്നു………………….
ആ വീടിനുള്ളിൽ ഉള്ളവർ തീയിൽ ശരീരമാസകലം വെന്ത് നിലത്ത് മരിച്ചു കിടക്കുന്നു…………………
ആണാണോ പെണ്ണാണോ മനസ്സിലാകാത്ത വിധത്തിൽ…………………..
ഒരു പിഞ്ചുപൈതൽ……………..ജനിച്ച് മൂന്നോ നാലോ മാസം കഴിഞ്ഞ ഒരു ചെറിയ കുട്ടി……………….ഒരു നഖം കൊണ്ടോ വിരൽ കൊണ്ടോ പോലും വേദനിപ്പിക്കാൻ പാടില്ലാത്ത ആ പ്രായത്തിൽ ശരീരമാകെ തീയിൽ വെന്ത് ഈ ഇഹലോകത്തിലെ സകല വേദനയും ഒന്നിച്ചു അനുഭവിച്ചു മരിച്ചു കിടക്കുന്നു………………………..
എന്റെ ആദത്തിന്റെ വളർച്ച പോലും അവൻ എത്തിയിട്ടില്ല…………………
അവന്റെ തൊട്ടടുക്കൽ അവനെ മാറോട് ചേർത്ത് കിടക്കുന്ന ഒരു ശരീരം…………………
അവന്റെ അമ്മയാകും…………………
സ്വന്തം ശരീരം തീയിൽ വെന്താലും കുഴപ്പമില്ല എന്റെ കുട്ടി ആ വേദന അനുഭവിക്കരുത് എന്ന് കരുതിയ ഒരമ്മ……………………
തീ അവളുടെ ശരീരമാകെ പടർന്നു കയറിയപ്പോളും അവൾ ആഗ്രഹിച്ചിട്ടുണ്ടാകും ഈ വേദന എന്റെ മകന് കൊടുക്കല്ലേ എന്ന്………………..
എന്നെ നീ എടുത്തോ…………….അവന് നീ നൽകാൻ കരുതിയ വേദന കൂടി നീ എനിക്ക് തന്നോ…………………..
അവനെ നീ വേദനിപ്പിക്കല്ലേ എന്ന് ആ അമ്മ മനമുരുകി ദൈവത്തോട് കേണിട്ടുണ്ടാകും…………………………….
പക്ഷെ അവൾ അനുഭവിച്ച വേദനയ്ക്കും പ്രാർത്ഥിച്ച പ്രാർത്ഥനയ്ക്കും ഫലം കണ്ടില്ല………………….