അവിടേക്ക് അടുക്കുംതോറും തീയിന്റെ ചൂട് അധികരിക്കുന്നത് ഞാൻ അറിഞ്ഞു……………………പക്ഷെ ആ ചൂട് ഒന്നും എന്റെ നീറി പുകയുന്ന എന്റെ നെഞ്ചിലെ ചൂടിന് അത്രത്തോളം വന്നില്ല………………………
ഞാൻ ഓടിയെത്തിയതും രണ്ടുമൂന്ന് പേർ കരഞ്ഞുകൊണ്ട് എന്റെ അടുക്കലേക്ക് വന്നു…………………….
“അയ്യാ നമ്മുടെ വയൽ………………..നമ്മുടെ വിയർപ്പും പരിശ്രമവും……………………”……………………ഒരാൾ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു………………….
എന്റെ കണ്ണിൽ നിന്നും കണ്ണീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു………………….
ഞാൻ ആളുകളോട് വെള്ളം പെട്ടെന്ന് ഒഴിക്കാൻ പറഞ്ഞു………………….
ഞാനും അവരോടൊപ്പം കൂടി………………………
ഞങ്ങൾ അടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം കോരി തീയിലേക്ക് ഒഴിച്ചുകൊണ്ടേയിരുന്നു……………………….
തീയിന്റെ ചൂടൊന്നും ഞങ്ങൾ വകവെച്ചില്ല………………….കാരണം കത്തിനശിക്കുന്നത് ഞങ്ങളുടെ ജീവനാണ്………………….
ഞങ്ങൾ വളരെ വേഗത്തിൽ വെള്ളം തീയിലേക്ക് ഒഴിച്ച് കൊണ്ടിരുന്നു…………………….
അവസാനം ഞങ്ങളുടെ പരിശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങി…………………..
തീ അണയാൻ തുടങ്ങി……………….അതിന്റെ ശക്തി കുറഞ്ഞു…………………
ഞങ്ങൾ വീണ്ടും നിർത്താതെ വെള്ളം ഒഴിച്ച് കൊണ്ടിരുന്നു………………….
അവസാനം തീ അണഞ്ഞു…………………..
പക്ഷെ ഞങ്ങൾ കണ്ട കാഴ്ച ഞങ്ങൾക്ക് ഹൃദയഭേദകമായിരുന്നു…………………….
തീയിൽ കത്തിനശിച്ച വയൽ……………….
വെന്തുരുകി പോയ നെൽകതിരുകൾ………………………
തെളിഞ്ഞ പച്ചനിറത്തിൽ ഞങ്ങളുടെ കണ്ണിന് എന്നും കുളിർമയേകിയ കാഴ്ച നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട നെൽപാടം ഇന്ന് കറുത്തു കത്തിക്കരിഞ്ഞു കിടക്കുന്നു…………………….
എന്നിരുന്നാലും തീ അണഞ്ഞത് ഞങ്ങൾക്ക് ആശ്വാസമായിരുന്നു…………………..കുറേ വയൽ കണ്ടങ്ങൾ തീയിൽ പെടാതെ രക്ഷിക്കാൻ സാധിച്ചതിലും ഞങ്ങൾ ആശ്വാസപ്പെട്ടു………………………
അങ്ങനെ ഞങ്ങളുടെ മനസ്സ് ഒന്ന് ആശ്വാസത്തിന്റെ പാതയിലേക്ക് കടക്കുമ്പോഴാണ് ഞങ്ങൾ പിന്നിൽ ആ ശബ്ദം കേട്ടത്……………………..
ആളുകൾ ഉറക്കെ കരയുന്നു…………………
ഇനിയെന്ത്……………
ഞാൻ തിരിഞ്ഞു നോക്കി…………………..
അവിടെ അതാ രണ്ടുമൂന്ന് വീടുകൾ തീയിൽ ആളിപടരുന്നു………………..


ആളുകൾ ആ വീട്ടിൽ അകപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു………………….ആളുകൾ അലറിക്കരയുന്നു………………….
ഞാൻ പാടത്തിൽ നിന്നും തിരികെ അവിടേക്ക് ഓടി…………………..