

എന്റെ നെഞ്ചിൽ കുത്തി ഇറക്കുന്ന പോലെയുള്ള വേദന എനിക്ക് തോന്നി……………………..
അന്നം……………..എല്ലാവർക്കുമുള്ള അന്നം……………….
പരിശ്രമം………………എത്ര നാളത്തെ പരിശ്രമം……………….എത്ര നാളത്തെ വിയർപ്പ്………………..
അതാണ് അവിടെ കത്തി തീരുന്നത്……………………….
എന്റെ മനസ്സ് കുറച്ചു നിമിഷങ്ങൾക്ക് ശൂന്യമായി…………………….
പറഞ്ഞറിയിക്കാൻ സാധിക്കാത്ത വേദന എന്റെ ജീവനെ കുറച്ച് നിമിഷത്തേക്ക് എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി………………………
കുറച്ചു നിമിഷങ്ങൾക്ക് ശേഷം എനിക്ക് തന്റെ സ്വബോധം തിരികെ കിട്ടി……………………..
ഞാൻ വയലിലേക്ക് ഓടി………………..
ഓടുന്ന ഓരോ നിമിഷവും എന്റെ നെഞ്ച് നീറി പുളഞ്ഞു…………………….
എന്റെ ഓരോ ചുവടും മണ്ണിൽ അല്ല മുള്ളുകളിന്മേലാണെന്ന് എനിക്ക് തോന്നി……………………
അത്രമാത്രം വേദന എന്നിൽ സൃഷ്‌ടിച്ചു………………..
കർഷകന് അവന്റെ വയലിൽ വിരിയുന്ന ഓരോ നെൽകതിരും അവന് സ്വന്തം മകനെ പോലെയാണ്…………………അത്രയ്ക്ക് പ്രിയപ്പെട്ടത്……………….
അത്രത്തോളം കരുതലും സ്നേഹവും സാന്ത്വനവും നൽകിയാണ് ഓരോ നെൽകതിരിനെയും കർഷകൻ പരിപാലിക്കുന്നത്……………………
അങ്ങനെയുള്ള നെൽകതിരുകൾക്ക് ജീവൻ കൊടുത്ത അവന്റെ അമ്മയായ വയലും കൂടിയാണ് അവിടെ കത്തിയെരിയുന്നത്……………………….
എന്റെ നെഞ്ച് നീറി പുകഞ്ഞു……………………
വയലിൽ വെള്ളം ഒഴിച്ചു തീ കെടുത്താൻ ആളുകൾ ശ്രമിക്കുന്നത് ഞാൻ ദൂരെ നിന്ന് തന്നെ കണ്ടു………………………..