“സായാ………………….എന്നെ എന്നെക്കാളും മനസ്സിലാക്കിയവൾ ആണ് നീ…………………..അനാഥനായ എനിക്ക് ഒരു പുതുജീവിതം തന്നവളാണ് നീ…………………..സ്നേഹം കിട്ടി കൊതി തീരും മുൻപേ നഷ്ടപ്പെട്ടുപോയ എന്റെ ഉമ്മയും ഉപ്പയും എന്റെ ഉള്ളിൽ ഉണ്ടാക്കിയ ഒരു നഷ്ടബോധം ഇല്ലാതാക്കി ചിരിക്കാനും ചിരിപ്പിക്കാനും എന്നെ പഠിപ്പിച്ചവൾ ആണ് നീ…………………………നിന്നോളം ഞാൻ ഒരു മനുഷ്യനെ സ്നേഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല………………നിന്റെ ഉള്ളിൽ സന്തോഷം ഉണ്ടെങ്കിൽ ചിലപ്പോൾ എനിക്ക് മനസ്സിലാവില്ലായിരിക്കാം…………………..പക്ഷെ നിന്റെ ഉള്ളിൽ ഒരു വേദന വന്നാൽ അത് എനിക്ക് മറ്റാരേക്കാളും മനസ്സിലാകും സായാ…………………”…………………..ഞാൻ അവളോട് പറഞ്ഞു……………………..
അവളുടെ കണ്ണുകൾ നിറഞ്ഞു…………………കണ്ണീർ അവളുടെ കവിളിൽ വീണു……………………
ഞാൻ അവളുടെ കണ്ണ് തുടച്ചു………………..
“ഈ കണ്ണുകൾ നിറയുന്നത് ഒരിക്കൽ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്………………….എനിക്കും നിനക്കും ഇടയിൽ സ്നേഹം പങ്കുവെക്കാൻ നീ ഒരാളെ നൽകിയ അന്ന്………………..എനിക്ക് എന്റെ ആദത്തെ നൽകിയ അന്ന്……………….
ആ ദിവസം അല്ലാതെ വേറെ ഒരു ദിവസം ഈ കണ്ണുകൾ നിറഞ്ഞിട്ടില്ല………………….നിറയാൻ ഞാൻ സമ്മതിച്ചിട്ടില്ല……………….
പറ എന്റെ സായയെ എന്താ ഇങ്ങനെ വിഷമിപ്പിക്കുന്നത്……………………”…………………..ഞാൻ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി തന്നെ പറഞ്ഞു…………………..
സായരാ എന്റെ നെഞ്ചിലേക്ക് വീണു………………എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു…………………അവളെ ഞാൻ എന്റെ കരവലയത്തിലാക്കി………………………..
അവളുടെ തേങ്ങൽ ഞാൻ കേട്ടു……………….അവളുടെ കണ്ണീരിന്റെ നനവ് എന്റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു………………………..
“എനിക്ക് പേടിയാകുന്നു ഇക്കാ…………………..”…………………അവൾ എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് തന്നെ എന്റെ ചോദ്യത്തിന് മറുപടി നൽകി………………………….
ഞാൻ അവളെ എന്റെ നെഞ്ചിൽ നിന്ന് എടുത്തു…………………..
അവളുടെ മുഖം എന്റെ മുഖത്തിന് അഭിമുഖമായി നിർത്തി…………………….
“പേടിയോ…………………എന്തിന്………………..എന്തിനാ എന്റെ സായാ പേടിക്കുന്നെ……………………”………………………ഞാൻ അവളോട് ചോദിച്ചു…………………..
“അറിയില്ല ഇക്കാ……………….പക്ഷെ……………….എന്തോ ഒരു ആപത്ത് വരുന്ന പോലെ………………മനസ്സ് പറയുന്നു…………………”………………..അവൾ തേങ്ങലോടെ പറഞ്ഞു………………….
ഞാൻ അവളെ വീണ്ടും എന്റെ നെഞ്ചോട് ചേർത്തു…………………….
അവൾ മുഖം ചെരിച്ചു എന്റെ നെഞ്ചിൽ കിടന്നു……………………
അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു………………………….
“എനിക്ക് ഇക്കാനെ നഷ്ടപ്പെടും എന്ന് ആരോ എന്റെ ചെവിയിൽ പറയുന്ന പോലെ………………….എന്നെ വിട്ട് ഇക്ക പോകുമോ…………………എന്നെ വിട്ട് പോകല്ലേ ഇക്കാ………………….”……………………അവൾ കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു…………………….
“നിന്നെ വിട്ട് എനിക്ക് വേറെ ഒരു ജീവിതം ഉണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ…………………ഞാൻ നിന്നെ വിട്ട് ഒരിക്കലും എവിടേക്കും പോകൂല……………………..ഞാൻ നിന്റെ മാത്രമാണ്………………..നിന്റെ മാത്രം……………….നിന്നെ വിട്ട് പോകാൻ എനിക്ക് ഒരിക്കലും സാധിക്കില്ല………………….”…………………….ഞാൻ അവളെ കൂടുതല് ബലത്തോടെ എന്റെ നെഞ്ചിൽ ചേർത്തുകൊണ്ട് പറഞ്ഞു………………………