വില്ലൻ 13 [വില്ലൻ]

Posted by

പക്ഷെ അവൾ വന്നിരുന്ന് കുറച്ചു നേരം കഴിഞ്ഞിട്ടും അവളിൽ നിന്ന് ഒരു ശബ്ദവും കേൾക്കാഞ്ഞിട്ട് റാസ സായരയുടെ മുഖത്തേക്ക് നോക്കി……………………

സായരയുടെ മുഖത്ത് വിഷാദം തളം കെട്ടി നിൽക്കുന്നത് റാസ കണ്ടു…………………………

വിഷാദം തന്നെയാണോ…………………എന്തോ ഒരു ഭയം………………അത് അവളെ വലയ്ക്കുന്നതായി റാസയ്ക്ക് തോന്നി…………………………

“എന്തുപറ്റി……………………”……………………റാസ അവളോട് പതിയെ ചോദിച്ചു………………………..

അവൾ അവളുടെ വിഷാദഭാവം മാറ്റാതെ പതിയെ തല ഇരുവശത്തേക്കും ആട്ടി………………….ഒന്നുമില്ല എന്ന അർത്ഥത്തിൽ…………………….

പക്ഷെ അവളെ എന്തോ പേടിപ്പെടുത്തുന്നുണ്ട് എന്നത് റാസയ്ക്ക് ഉറപ്പായി……………………..

കാരണം അവളുടെ മറുപടികൾക്കും വാക്കുകൾക്കും എന്തിന് ഓരോ ചേഷ്ടകൾക്കും എന്നും ഒരു ജീവനും ഊർജവും റാസ കണ്ടിട്ടുണ്ട്………………..ഏത് സന്ദർഭത്തിലാണെങ്കിലും……………………

ഞാൻ അവളെ പെണ്ണുകാണാൻ പോയി ആദ്യമായി എന്നോട് സംസാരിച്ച അന്ന്………………….

ഞാൻ ഒരു അനാഥനാണെന്ന് അറിഞ്ഞ നിമിഷം………………….

എന്നെയെ കല്യാണം കഴിക്കൂ എന്ന് അവൾ അവളുടെ മാതാപിതാക്കളോട് പറഞ്ഞ അന്ന്…………………..

അവളുടെ കഴുത്തിൽ മഹർ കെട്ടാൻ വേണ്ടി ഞാൻ അവളോട് അനുവാദം ചോദിച്ചപ്പോൾ……………………

ആദ്യരാത്രിയിൽ എന്റെ അടുക്കൽ വന്നപ്പോൾ……………………..

എന്റെ ആദുവിന് ജന്മം കൊടുത്തപ്പോൾ……………………..

ഞാൻ ഓരോ തവണയും കുറുമ്പ് കാണിക്കുമ്പോൾ…………………….

എന്നെ ഓരോ തവണയും ശാസിക്കുമ്പോൾ………………….

എന്നിൽ എന്റെ ഉമ്മയുടെയും ഉപ്പയുടെയും ഓർമ്മകൾ വേദന തീർക്കുമ്പോൾ……………………..

എന്നെ പ്രേമിക്കുമ്പോൾ………………….

എന്നെ സ്നേഹിച്ചു കൊല്ലുമ്പോൾ………………………..

അങ്ങനെ ഓരോ സന്ദർഭങ്ങളിലും അവളുടെ ഓരോ വാക്കിലും മറുപടികളിലും ചേഷ്ടകളിലും ഞാൻ ജീവനും ഊർജവും കണ്ടിട്ടുണ്ട്……………………

പക്ഷെ ഇപ്പൊ………………

ആദ്യമായി അവളുടെ മറുപടിയിൽ ഞാൻ ആ ജീവനോ ഊർജമോ കണ്ടില്ല…………………………

അത് എന്നെ വല്ലാതെ വേദനിപ്പിച്ചു…………………എന്റെയുള്ളിൽ എന്തോ വേദന തീർത്തു……………………

ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തു………………………..

അവളുടെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു………………….

അവളുടെ താഴ്ന്ന കണ്ണുകൾ എന്റെ കണ്ണുകൾക്ക് നേരെ ഉയർന്നു……………………

അവളുടെ കണ്ണിൽ എന്തോ വല്ലാത്ത ഭീതി ഞാൻ കണ്ടു………………………

“എന്തുപറ്റി സായാ………………….”……………….ഞാൻ അവളോട് ചോദിച്ചു………………………

“ഒന്നുമില്ല ഇക്കാ……………….”…………………സായരാ വീണ്ടും മറുപടിയിൽ നിന്ന് ഒഴിയാൻ ശ്രമിച്ചു……………………

Leave a Reply

Your email address will not be published. Required fields are marked *