അവരിൽ ആ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരുന്നു………………………
മിഥിലാപുരിക്കും ദുർഗാപുരിക്കും നടുവിലായിരുന്നു ശിവപുരി സ്ഥാനം ചെയ്തിരുന്നത്………………………
കാലഭൈരവനും സൈന്യവും ദുർഗാപുരിയെയും ശിവപുരിയെയും ആക്രമിച്ചു കീഴ്‌പ്പെടുത്തി…………………..
കാലഭൈരവന്റെയും സൈന്യത്തിന്റെയും ആക്രമണത്തിന് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല…………………….അവർ നിർദാക്ഷിണ്യം അവരെ കീഴ്‌പ്പെടുത്തി…………………
ആ നാടുകൾ അവർ ചുട്ടുകരിച്ചു…………………………..
തങ്ങളുടെ വാസസ്ഥലം നശിക്കുന്നത് അവർക്ക് കണ്ണീരോടെ നോക്കി നിൽക്കാനേ സാധിച്ചുള്ളൂ……………………….
അവിടുത്തെ പുരുഷന്മാരെ നിർബന്ധമായി അവർ സൈന്യത്തിൽ ചേർത്തു………………
മറ്റുള്ളവരെ കൊന്നും ബലാത്സംഗം ചെയ്തും അവർ മദിച്ചു……………………..
ഒടുവിൽ മിഥിലാപുരിക്ക് മുന്നിലും കാലഭൈരവനും സൈന്യവും വന്നെത്തി…………………….
അവരുടെ മുന്നിലായി റാസയും മറ്റു മിഥിലാപുരിയിലെ ജനങ്ങളും അണിനിരന്നു………………………..
പടച്ചട്ടയും ആയുധങ്ങളുമണിഞ്ഞു നിൽക്കുന്ന ചോളാ സൈന്യത്തെ കണ്ട് മിഥിലാപുരിക്കാർ ഒന്നടങ്കം ഭയന്നു……………………..അവർ അത്ഭുതത്തോടെയും അതിനേക്കാൾ പകപ്പോടെയും അവരുടെ നേരെ നോക്കി നിന്നു……………………..
കുതിരപ്പുറത്ത് ഇരുന്ന കാലഭൈരവനെ കണ്ടമാത്രയിൽ പലരുടെയും ശ്വാസമെടുക്കുന്നതിന്റെ വേഗം കൂടി…………………….
ആജാനുബാഹുവായ കാലഭൈരവനെ കണ്ട് അവർ വല്ലാത്ത ഒരു ഭയത്തിന് അടിമയായി…………………മരണഭയത്തിന്………………………….
മിഥിലാപുരിയിലെ പച്ചയായ മനുഷ്യരെ കണ്ട് കാലഭൈരവന്റെ രക്തം തുടിച്ചു………………………അവരെയെല്ലാം കൊന്നു തിന്നാൻ അവന്റെ ഉള്ളം തുടിച്ചു……………….
ദുർഗാപുരിയിലെയും ശിവപുരിയിലെയും ജനങ്ങളോട് ചോദിച്ച ചോദ്യം അവർ മിഥിലാപുരിയിലെ ജനങ്ങളോടും ആവർത്തിച്ചു…………………………
സംഭാഷണത്തിനായി കാലഭൈരവൻ തന്റെ വിശ്വസ്ത അനുയായി ആയ സുഗവനെ ആണ് നിയോഗിക്കാറുള്ളത്………………………..
സുഗവൻ മിഥിലാപുരിയിലെ ജനങ്ങളോട് ചോളന്റെ സൈന്യത്തിലേക്ക് ചേരാൻ ആവശ്യപ്പെട്ടു……………………
റാസയും ജനങ്ങളും അവരുടെ മുന്നിൽ പകച്ചു നിന്നു………………………..
കർഷകർ ആയ അവർക്ക് യുദ്ധം വശമില്ലായിരുന്നു മാത്രമല്ല ആ ഒരു ജീവിതം ജീവിക്കാൻ മിഥിലാപുരിയിലെ ജനങ്ങൾക്ക് ആഗ്രഹമോ സാധിക്കുകയോ ഇല്ലായിരുന്നു…………………….
റാസ മിഥിലാപുരിയിലെ ജനങ്ങളുടെ പ്രതിനിധിയായി സംസാരിച്ചു……………………
“ഞങ്ങൾ കർഷകരാണ്………………..വയലിൽ പണിയെടുക്കാനും മണ്ണിൽ പൊന്ന് വിളയിപ്പിക്കാനും മാത്രമേ ഞങ്ങൾക്ക് സാധിക്കൂ………………….”……………….റാസ പറഞ്ഞു………………….
കാലഭൈരവൻ ഇതുകേട്ട് പുച്ഛിച്ചു ചിരിച്ചു……………..
ഭാർഗവൻ ഇതുകേട്ട് മുഖം ചുളിച്ചു……………………
“ചോളാ മഹാരാജാവിനെ സേവിക്കുക എന്നുള്ളത് മഹത്തായ ഒരു പ്രവൃത്തിയാണ്………………അത് അധികം ആർക്കും സാധിക്കില്ല………………….അങ്ങനെ ഒരു അവസരമാണ് നിങ്ങൾക്ക് വന്നു ചേർന്നിരിക്കുന്നത്……………………….”………………..സുഗവൻ മിഥിലാപുരിയിലെ ജനങ്ങളോട് പറഞ്ഞു…………………
ജനങ്ങളിൽ ഒരു മുറുമുറുപ്പ് വന്നു……………….
“നിങ്ങളുടെ നിർദേശം ഞങ്ങൾ വിലമതിക്കുന്നു………………പക്ഷെ ഞങ്ങൾക്ക് യുദ്ധമുറകളോ യുദ്ധം ചെയ്യാനോ സാധിക്കില്ല……………….മനുഷ്യരോട് പരസ്പരം പോരാടി ഞങ്ങൾക്ക് ശീലമില്ല……………………..ഞങ്ങളെ കൊണ്ട് നിങ്ങൾക്ക് യുദ്ധത്തിൽ ഉപകാരം ഉണ്ടാകാൻ പോകുന്നില്ല………………”……………….റാസ വീണ്ടും പറഞ്ഞു…………………