രാജഗുരു അരുതാത്തത് എന്തോ കേട്ടപോലെ മുഖം ചുളിച്ചു…………………….
“പക്ഷെ ബാക്കിയുള്ളത്………………..”………………..രാജഗുരു വിക്കലോടെ സംശയത്തോടെ ചോദിച്ചു……………….
“മിഥിലാപുരി, ദുർഗാപുരി പിന്നെ ശിവപുരിയും………………..”………………രാജരാജചോളൻ പറഞ്ഞു…………………..
“പക്ഷെ അവർ…………………”…………..രാജഗുരു പറഞ്ഞു പൂർത്തിയാക്കാൻ രാജരാജചോളൻ സമ്മതിച്ചില്ല………………..
“എന്ത് പക്ഷെ………………..”……………..രാജരാജചോളൻ ചോദിച്ചു………………
“അവർ കർഷകരല്ലേ……………….അവർക്ക് യുദ്ധം ചെയ്യാൻ അറിയില്ലാ…………………”…………………രാജഗുരു പറഞ്ഞു……………………
“നെല്ലും കതിരും തിന്നാൻ വരുന്ന കിളികളെ ആട്ടിപ്പായിക്കാൻ അവർക്ക് അറിയാം…………………
കപ്പയും മറ്റും ഭക്ഷണസാധനങ്ങൾ മണ്ണുമാന്തിയെടുത്ത് തിന്നാൻ വരുന്ന പന്നികളെ കെണിയിൽ വീഴ്ത്താൻ അവർക്ക് അറിയാം……………….
വാഴയും മറ്റും പിഴുതെടുക്കാൻ വരുന്ന ആനക്കൂട്ടത്തെ ഭയപ്പെടുത്താനും അവർക്ക് അറിയാം………………
അങ്ങനെയെങ്കിൽ ജീവനെടുക്കാൻ വരുന്ന സുന്ദരപാണ്ട്യനേയും സൈന്യത്തെയും നേരിടാനും അവർ പഠിച്ചോളും…………………….”…………………രാജരാജചോളൻ പറഞ്ഞു…………………….
“അത് മൂന്നും കർഷകരാജ്യങ്ങളാണ്………………….യുദ്ധം ചെയ്യാൻ അവർക്ക് രാജാവോ സൈന്യമോ ഇല്ലാ…………………”…………………രാജഗുരു പറഞ്ഞു……………….
“അങ്ങനെയെങ്കിൽ അവരെ കീഴടക്കുക എളുപ്പമാണല്ലൊ……………….”………………രാജരാജചോളൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………….
രാജഗുരു ഒന്ന് ശ്വാസം എടുത്തു………………..
“രാജൻ………………..അവർ ഇത്രയും കാലം നമ്മെ അന്നം ഊട്ടിയവരാണ്…………………നമ്മുടെ വിശപ്പ് മാറ്റിയവർ…………………. നമ്മുടെ ആരോഗ്യം കാത്തവർ………………..അവരോട് ഇത് ചെയ്യാമോ…………………”………………രാജഗുരു ചോദിച്ചു……………….
“ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ് രാജഗുരോ……………….. മാന്യതയ്ക്ക് ഇവിടെ സ്ഥാനമില്ല………………”………………രാജരാജചോളൻ പറഞ്ഞു…………………
രാജഗുരുവിന്റെ തല താഴ്ന്നു…………………
രാജരാജചോളൻ ഇതുകണ്ടു………………….
“വേണമെങ്കിൽ ഒന്ന് ചെയ്യാം രാജഗുരോ…………………
ആദ്യം അവരോട് സൈന്യത്തിൽ ചേരാൻ വാക്കുകളാൽ പറയാം……………..
ചേരാത്തപക്ഷം വാളുകൾ കൊണ്ടും………………..”…………………രാജരാജചോളൻ പറഞ്ഞു………………
പക്ഷെ രാജഗുരുവിന്റെ മുഖം തെളിഞ്ഞില്ല…………………..
“സേനാധിപതിയെ മുഖം കാണിക്കാൻ പറയുവിൻ……………….”……………….ദർബാറിന് കാവലായി നിന്ന പടയാളിയോട് രാജരാജചോളൻ കൽപ്പിച്ചു………………….
“കാലഭൈരവൻ……………….”……………രാജഗുരുവിന്റെ ശബ്ദം അറിയാതെ പുറത്തേക്ക് വന്നു…………………
“അതെ………………ഭൈരവൻ തന്നെ………………….അവൻ ഈ ദൗത്യം ഏറ്റെടുക്കട്ടെ………………”……………….രാജരാജചോളൻ പറഞ്ഞു…………………
“അത് വേണോ രാജൻ………………”……………..രാജഗുരു ഭയത്തോടെ ചോദിച്ചു……………..
രാജരാജചോളൻ രാജഗുരുവിന്റെ മുഖത്തേക്ക് നോക്കി………………..
“ചോര കാണുന്നത് കാലഭൈരവന് ഇപ്പോളും ഒരു ലഹരിയാണ്…………….അവൻ ആ പാവം ജനങ്ങളെ കൊന്നു തിന്നും………………..”………………….രാജഗുരു പറഞ്ഞു………………..
ഇതുകേട്ട് രാജരാജചോളൻ പൊട്ടിച്ചിരിച്ചു………………….
“അതുകൊണ്ട് തന്നെയാ ഞാൻ അവനെ ഈ ദൗത്യം