മഹത്തായ ചോളാ സാമ്രാജ്യത്തിന്റെ അന്ത്യം രാജരാജചോളൻ കാണുന്നുണ്ടായിരുന്നു………………….
ചർച്ചകൾ കൊടുമ്പിരിക്കൊണ്ടു………………….
മന്ത്രിമാർ ഓരോ നിർദേശങ്ങളും പോംവഴികളും പറഞ്ഞു കൊണ്ടിരുന്നു………………..
പക്ഷെ അതൊന്നും പ്രായോഗികമല്ലായിരുന്നു………………….
അത് നേരത്തെ മനസ്സിലാക്കിയ രാജഗുരു മൗനം പാലിച്ചു………………….
പെട്ടെന്ന് ഒരു ഭൃത്യൻ ഉള്ളിലേക്ക് ഓടി പാഞ്ഞു വന്നു…………………
അവൻ രാജരാജചോളന്റെ സന്നിധിയിൽ വന്നു വീണു…………………..
രാജരാജചോളൻ അതാരാണെന്ന് നോക്കി………………..ഒടുവിൽ മനസ്സിലാക്കി…………………. ..
തന്റെ ചാരനും ദൂതനുമായ ഗണേശൻ………………….
ഗണേശൻ തലയുയർത്തി രാജാവിനെ(രാജരാജചോളനെ) നോക്കി…………………….
അവന്റെ വാക്കുകളിലേക്ക് രാജരാജചോളൻ ശ്രദ്ധ കൊടുത്തു……………………
“രാജൻ……………..തൊണ്ടമണ്ഡലയും പാണ്ട്യർ കീഴടക്കി…………………”………………ഗണേശൻ കിതപ്പോടെ പറഞ്ഞു……………….
രാജരാജചോളന് തലയിൽ ഇടിത്തീ വന്നുവീണ പോലെ തോന്നി…………………
തൊണ്ടമണ്ഡല ചോളന്മാരുടെ പ്രധാനശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു………………………അത് സുന്ദരപാണ്ട്യൻ കീഴടക്കിയിരിക്കുന്നു…………………
രാജരാജചോളന് മാത്രമല്ല മന്ത്രിമാർക്കും രാജഗുരുവിനും അത് ഒരു ഭയപ്പെടുത്തുന്ന വാർത്തയായിരുന്നു……………………..
രാജരാജചോളൻ പാണ്ട്യരുടെ ആക്രമണത്തിന് എങ്ങനെ അറുതി വരുത്തും എന്നറിയാതെ കുഴങ്ങി…………………………
തന്റെ ശക്തി ചോർന്നൊലിക്കുന്നത് പോലെ രാജരാജചോളന് തോന്നി……………………..
ഒടുവിൽ ബ്രഹ്‌മാസ്ത്രം തന്നെ പ്രയോഗിക്കാൻ രാജരാജചോളൻ തീരുമാനിച്ചു…………………
രാജരാജചോളൻ മന്ത്രിമാർ എല്ലാവരോടും പുറത്തു പോകാൻ പറഞ്ഞു………………….
അവിടെ രാജരാജചോളനും രാജഗുരുവും മാത്രം ബാക്കിയായി……………………
“ഗുരോ………………..നമ്മുടെ ശക്തി ക്ഷയിക്കുകയാണ്………………”……………രാജാവ് പറഞ്ഞു…………….
“കാണുന്നുണ്ട് രാജൻ………………പക്ഷെ സുന്ദരപാണ്ട്യന്റെ വീറിനും ധൈര്യത്തിനും മുൻപിൽ നമ്മുടെ പടയാളികളുടെ അടി പതറുന്നു………………….”…………….രാജഗുരു പറഞ്ഞു………………….
“ഹ്മ്……………..”……………രാജരാജചോളൻ മൂളി………………….
“ഒരു വശം സുന്ദരപാണ്ട്യൻ പൊളിച്ചോണ്ട് വരികയാണ്………………….മറ്റു ഭാഗം നമുക്ക് പടുത്തുയർത്തിയെ മതിയാകൂ……………….”…………………രാജരാജചോളൻ പറഞ്ഞു……………………..
“രാജൻ എന്താണ് ഉദ്ദേശിക്കുന്നത്…………….”…………………രാജഗുരു ചോദിച്ചു……………….
“നമ്മുടെ അയൽനാടുകളിലെ പുരുഷന്മാരെ നമ്മുടെ സൈന്യത്തിൽ ചേർക്കണം………………..അംഗബലം കൂട്ടണം…………………..”…………….രാജരാജചോളൻ പറഞ്ഞു……………………..
“അതിന്………………..”……………….രാജഗുരു ചോദിച്ചു…………………
“അവരെ ആക്രമിക്കണം…………….കീഴടക്കണം………………….”………………….രാജരാജചോളൻ പറഞ്ഞു…………………