നാടുവിട്ടോ…………………”……………….ഭാർഗവൻ കളിയാക്കി പിന്നേം ചോദിച്ചു…………………
“ഞങ്ങളുടെ അയ്യാ അങ്ങനെ പേടിച്ചു നാടുവിടുന്നവൻ ഒന്നുമല്ല……………..വീരനാണ്………………”……………….പച്ച അഭിമാനത്തോടെ പറഞ്ഞു………………….
“എന്നിട്ട് എവിടെടാ നിന്റെ വീരൻ ഗൊയ്യാ……………….പേടിച്ചു വീട്ടിൽ ഇരിക്കുന്നുണ്ടാകും……………….”………………..ഭാർഗവൻ പച്ചയെ കളിയാക്കി…………………
പച്ചയോ ഒപ്പമുള്ളവരോ ഒന്നും മറുപടി പറഞ്ഞില്ല…………………ഭാർഗവനും കൂട്ടരും പൊട്ടിച്ചിരിച്ചു………………….
“നിനക്ക് വീരനാരാണെന്ന് ഞാൻ കാണിച്ചു തരാം…………………വാടിവാസൽ കടന്നു വരുന്ന അടുത്ത കാളയെ ഞാൻ കീഴ്പ്പെടുത്താം………………… അതിന് അടുത്ത് വരാൻ പോകുന്ന കാളയെ നീയും നിന്റെ ഗൊയ്യായും കീഴ്പ്പെടുത്തുമോ……………………”……………….ഭാർഗവൻ വെല്ലുവിളിയോടെ പച്ചയോട് ചോദിച്ചു……………………
“എന്റെ അയ്യായ്ക്ക് ഏതൊരു ജെല്ലിക്കെട്ട് കാളയും പ്രശ്നമല്ല……………..എന്റെ അയ്യാ വീരനാണ്…………………അടുത്ത കാള അയ്യായ്ക്ക് മുന്നിൽ തല കുനിക്കുന്നത് ഞാൻ കാണിച്ചു തരാം………………….”………….പച്ച ആ വെല്ലുവിളി ഏറ്റെടുത്തു……………………
“ഹാ കാണാം………………..”………….വാശിയോടെ പറഞ്ഞുകൊണ്ട് ഭാർഗവൻ തിരിഞ്ഞു സംഘത്തിന് അടുത്തെത്തി…………………..
“നീ എന്തുകണ്ടിട്ടാ അവനെ വെല്ലുവിളിക്കാൻ പോയത്…………………പച്ച പറഞ്ഞത് മുഴുവൻ സത്യമാണെന്ന് നിനക്കറിയില്ലേ…………………”……………..ഭാർഗവന്റെ ഒരു കൂട്ടാളി ഭർഗവനോട് ചോദിച്ചു…………………
ഭാർഗവൻ അവനെ നോക്കി പൊട്ടിച്ചിരിച്ചു………………
കൂട്ടാളി കാര്യം മനസ്സിലാകാതെ ഭാർഗവനെ നോക്കിനിന്നു…………………..
“ആ വാടിവാസൽ കടന്ന് അടുത്ത് വരാൻ പോകുന്നത് കൊല്ലൂർ മാരിയപ്പൻ എന്ന കാളയാണ്………………….അവനെ നമ്മൾ കീഴ്പ്പെടുത്തും……………….. അതിന് അടുത്ത് വാടിവാസൽ കടന്നു വരാൻ പോകുന്ന കാളയുടെ പേര് കരിങ്കാലൻ മുത്തു എന്നാണ്…………………..”……………..ഭയാനകമായ ഒരു ചിരിയോടെ ഭാർഗവൻ പറഞ്ഞു………………….
ആ ചിരിയുടെ സ്വാധീനം കൂട്ടാളിയിലും വന്നു ചേർന്നു………………….
ആ ചിരിയേക്കാൾ അവനെ ഭയപ്പെടുത്തിയത് ആ പേര് ആണ്………………..
കരിങ്കാലൻ മുത്തു…………………
“കരിങ്കാലൻ മുത്തുവോ……………..”………………ഭയത്തോടെ കണ്ണും തള്ളി കൂട്ടാളി ഭാർഗവനോട് ചോദിച്ചു………………….
“അതെ……………….കഴിഞ്ഞ പാലമേട് ജെല്ലിക്കെട്ടിന് പന്ത്രണ്ട് പേരെ കുത്തിക്കൊന്ന അതേ കരിങ്കാലൻ മുത്തു തന്നെ………………..”………………ആ ഭയാനകമായ ചിരി വീണ്ടും ഭാർഗവനിൽ നിറഞ്ഞു…………………
ഈ നിമിഷം രണ്ടു പാദങ്ങൾ പാടവരമ്പിലൂടെ ഒരു ലക്‌ഷ്യം നോക്കി പായുകയായിരുന്നു……………………..

പാടത്ത് പണിയെടുക്കുന്നവർ ചിരിയോടെ ആ ഓട്ടം നോക്കി നിന്നു…………………..
“അപ്പൊ ഇന്നൊരു ജെല്ലിക്കെട്ട് കാളയുടെ കാര്യം കൂടെ തീരുമാനമാകും……………………”………………പണിയെടുത്തുകൊണ്ടു നിന്ന ഒരാൾ അടുത്തുള്ള പെണ്ണിനോട് പറഞ്ഞു………………..
ആ പെണ്ണ് ഓടുന്ന ആളെ നോക്കി ചിരിച്ചു……………….