വില്ലൻ 13 [വില്ലൻ]

Posted by

“നാണമില്ലേ ജീവന് വേണ്ടി ഭിക്ഷ യാചിക്കാൻ…………………”………………സുന്ദരപാണ്ട്യൻഅവനോട് ചോദിച്ചു………………..

കുമാരസേനൻ തല കുനിച്ചു………………

“ശത്രുക്കളുടെ മുന്നിൽ തല കുനിക്കുന്നവനല്ല യഥാർത്ഥ രാജാവ്………………തല ഉയർത്തി അവർക്കെതിരെ പോരാടുന്നവനാണ്…………………….”………………..സുന്ദരപാണ്ട്യൻ പറഞ്ഞു………………….

കുമാരസേനൻ തലയുയർത്തി സുന്ദരപാണ്ട്യനെ നോക്കി…………………

“നിനക്ക് ജീവിക്കാൻ യോഗ്യതയില്ല………………..”………………സുന്ദരപാണ്ട്യൻ പറഞ്ഞു അടുത്ത നിമിഷം സുന്ദരപാണ്ട്യന്റെ വാൾ അവന്റെ കഴുത്തറുത്തു…………………….

തലയും ഉടലും വെവ്വേറെയായി കുമാരസേനൻ നിലത്തേക്ക് വീണു………………………

ഒരു നിമിഷം സുന്ദരപാണ്ട്യൻ കുമാരസേനന്റെ ജീവനറ്റ ശരീരത്തിലേക്ക് തന്നെ നോക്കി നിന്നു…………………

“സേനാധിപതി………………..”…………….സുന്ദരപാണ്ട്യൻ വിളിച്ചു…………………

സേനാധിപതി സുന്ദരപാണ്ട്യന്റെ മുന്നിലേക്ക് വന്നു………………….

സുന്ദരപാണ്ട്യൻ അവനെ ഒന്ന് നോക്കി………………..

“താഴട്ടെ ചോളന്റെ കൊടി………………..

ഉയരട്ടെ പാണ്ട്യന്റെ കൊടി………………..

ആരംഭമാകട്ടെ ഒരു പുതുചരിത്രത്തിന്……………..”……………….സുന്ദരപാണ്ട്യൻ ചിരിച്ചുകൊണ്ട് സേനാധിപതിയോട് പറഞ്ഞു……………………..

അവരും സുന്ദരപാണ്ട്യന്റെ ചിരിയിൽ പങ്കു ചേർന്നു…………………..

പാണ്ട്യന്മാരുടെ തിരിച്ചുവരവിന് അവിടെ ചരിത്രം സാക്ഷിയായപ്പോൾ ചോളന്റെ പതനത്തിനും അവിടെ തുടക്കമായി…………………….

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

 

കാഞ്ചീപുരം……………..

ചോള തലസ്ഥാനനഗരം……………..

രാജരാജചോളന്റെ ദർബാർ………………..

കിരീടമണിഞ്ഞ തമിഴകം വാഴുന്ന രാജരാജചോളൻ സിംഹാസനത്തിൽ ആസനസ്ഥനായി തന്റെ മന്ത്രിമാരോടും രാജഗുരുവിനോടും സംസാരിക്കുന്ന വേള……………………

പാണ്ട്യന്മാരുടെ മുന്നേറ്റത്തെ കുറിച്ചായിരുന്നു അവരുടെ ചർച്ചകൾ അത്രയും…………………….

തന്റെ സിംഹാസനത്തിന് അടിയിലായിരുന്നു ഓരോ പ്രദേശങ്ങളും സുന്ദരപാണ്ട്യന്റെ സൈന്യം കീഴടക്കുന്നത് രാജരാജചോളൻ അറിയുന്നുണ്ടായിരുന്നു…………………..

തന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് തടയാൻ പല ശ്രമങ്ങൾ നടത്തിയിട്ടും സുന്ദരപാണ്ട്യനേയും അവന്റെ സൈന്യത്തെയും തടയാൻ രാജരാജചോളന് സാധിക്കുന്നുണ്ടായിരുന്നില്ല……………………..

Leave a Reply

Your email address will not be published. Required fields are marked *